Categories: NATIONALTOP NEWS

ക്രമക്കേട്; നെറ്റ് മാത്രമല്ല, നീറ്റും റദ്ദാക്കണമെന്ന് പ്രതിപക്ഷം

ന്യൂഡല്‍ഹി: ക്രമക്കേട് നടന്നെന്ന സംശയത്തില്‍ യു.ജി.സി നെറ്റ് പരീക്ഷ റദ്ദാക്കിയതുപോലെ നീറ്റ് പരീക്ഷയും റദ്ദാക്കണമെന്ന ആവശ്യം ശക്തമാക്കി പ്രതിപക്ഷം  നെറ്റ് പരീക്ഷ റദ്ദാക്കിയത് രാജ്യത്തെ ലക്ഷക്കണക്കിന് വിദ്യാര്‍ഥിനികളുടെ വിജയമാണെന്നും മോദി സര്‍ക്കാറിന്റെ അഹങ്കാരം പരാജയപ്പെട്ടെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ട്വീറ്റ് ചെയ്തു. ക്രമക്കേട് നടന്നെന്ന് ഉറപ്പായിട്ടും പരീക്ഷ റദ്ദാക്കാന്‍ കേന്ദ്രം തയാറാകാത്തത് എന്തുകൊണ്ടാണെന്നും ഖാര്‍ഗെ ചോദിച്ചു.

”പ്രധാനമന്ത്രി മോദി നിരവധി ‘പരീക്ഷാ പേ ചര്‍ച്ച’ നടത്തി. ‘നീറ്റ് പേ ചര്‍ച്ച’ എപ്പോള്‍ നടത്തും നെറ്റ് പരീക്ഷ റദ്ദാക്കിയത് രാജ്യത്തെ ലക്ഷക്കണക്കിന് വിദ്യാര്‍ഥിനികളുടെ വിജയമാണ്. യുവാക്കളുടെ ഭാവി നശിപ്പിക്കാനുള്ള ശ്രമത്തിനിടെ, മോദി സര്‍ക്കാറിന്റെ അഹങ്കാരത്തിനേറ്റ വലിയ പരാജയമാണിത്. ചോദ്യപ്പേപ്പര്‍ ചോര്‍ന്നില്ലെന്ന് ആദ്യം അവകാശപ്പെട്ട വിദ്യാഭ്യാസമന്ത്രി, ബിഹാറിലും ഹരിയാനയിലും ഗുജറാത്തിലും അറസ്റ്റ് ഉണ്ടായതോടെ ക്രമക്കേട് നടന്നെന്ന് സമ്മതിച്ചു. എപ്പോഴാണ് പരീക്ഷ റദ്ദാക്കുക” -ഖാര്‍ഗെ എക്‌സില്‍ കുറിച്ചു.

പരീക്ഷാ സംവിധാനത്തിലുണ്ടായ പിഴവിന്‍റെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ വിദ്യാഭ്യാസ മന്ത്രി തയാറാകുമോ എന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി ചോദിച്ചു. നീറ്റിനു പിന്നാലെ നെറ്റിലും ക്രമക്കേട് നടന്നെന്ന് വ്യക്തമാകുമ്പോൾ രാജ്യത്തെ യുവാക്കളുടെ ഭാവിവെച്ചാണ് സർക്കാർ കളിക്കുന്നതെന്നും പ്രിയങ്ക തുറന്നടിച്ചു. പരീക്ഷ റദ്ദാക്കണമെന്ന് കോൺഗ്രസ് നേതാവ് കാർത്തി ചിദംബരവും ആവശ്യപ്പെട്ടു. ക്രമക്കേടില്ലാതെ ഒറ്റ പരീക്ഷ പോലും മോദി സർക്കാറിന് നടത്താനായിട്ടില്ലെന്ന് ആം ആദ്മി പാർട്ടിയും വിമർശിച്ചു.

പരീക്ഷയിലെ ക്രമക്കേടുകളെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങൾക്കിടയിലാണ് യു.ജി.സി നെറ്റ് പരീക്ഷ റദ്ദാക്കുന്നത്. ജൂൺ 18-ന് നടത്തിയ യു.ജി.സി. നെറ്റ് പരീക്ഷയാണ് (ജൂൺ 2024) റദ്ദാക്കിയത്. ഒ.എം.ആർ. പരീക്ഷയിൽ സൈബർ ക്രമക്കേടുകൾ നടന്നെന്ന കണ്ടെത്തലിനെത്തുടർന്നാണ് റദ്ദാക്കൽ. പരീക്ഷ കേന്ദ്ര സർക്കാർ റദ്ദാക്കിയതോടെ നാഷനൽ ടെസ്റ്റിങ് ഏജൻസിയുടെ വിശ്വാസ്യതയാണ് ചോദ്യം ചെയ്യപെടുന്നത്. 317 നഗരങ്ങളിലായി ഒമ്പത് ലക്ഷത്തിലധികം പേർ പരീക്ഷ എഴുതിയിരുന്നു. സർവകലാശാലകളിലും കോളജുകളിലും ജോലി ലഭിക്കാനും പിഎച്ച്.ഡിക്ക് പ്രവേശനം നേടാനും നാഷനൽ എലിജിബിലിറ്റ് ടെസ്റ്റ (നെറ്റ്) പ്രധാനമാണ്.

പരീക്ഷയുടെ സമ​ഗ്രതയിൽ വീഴ്ചയുണ്ടായിട്ടുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരീക്ഷ റദ്ദാക്കുന്നത്. കേന്ദ്ര സർക്കാർ ചോദ്യപേപ്പർ ചോർച്ചക്കെതിരെ നിയമം നടപ്പാക്കിയശേഷം ആദ്യമായി റദ്ദാക്കുന്ന കേന്ദ്രതല പൊതുപരീക്ഷ കൂടിയാണിത്. പരീക്ഷ സംബന്ധിച്ച് ലഭിച്ച വിവരങ്ങൾ സി.ബി.ഐക്ക് കൈമാറിയിട്ടുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. പുനഃപരീക്ഷ സംബന്ധിച്ച വിവരങ്ങൾ ഉടൻ പങ്കുവെക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം നീറ്റുമായി ബന്ധപ്പെട്ട ഹരജികൾ സുപ്രീംകോടതി ഇന്ന് പരിഗണിക്കും.
<BR>
TAGS : NTA-NEET2024
SUMMARY : Not only NET but also NEET should be cancelled- Opposition

Savre Digital

Recent Posts

‘സിസിടിവി ദൃശ്യങ്ങളില്‍ ഉള്ളത് ചിത്രപ്രിയ അല്ല’; പോലിസിനെതിരെ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍

കൊച്ചി: മലയാറ്റൂരിലെ ചിത്രപ്രിയയുടെ കൊലപാതകത്തില്‍ പുറത്തുവന്ന സിസിടിവി ദൃശ്യങ്ങള്‍ പെണ്‍കുട്ടിയുടേതല്ലെന്ന് പോലീസ്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് അനുസരിച്ച്‌ സിസിടിവി ദൃശ്യങ്ങളില്‍ കാണിക്കുന്ന…

22 minutes ago

നടിയെ ആക്രമിച്ച കേസ്: പാസ്പോര്‍ട്ട് ആവശ്യപ്പെട്ട് നടൻ ദിലീപ്

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ജാമ്യ വ്യവസ്ഥയുടെ ഭാഗമായി എറണാകുളം പ്രിൻസിപ്പല്‍ സെഷൻസ് കോടതിയില്‍ സറണ്ടർ ചെയ്ത തന്റെ പാസ്പോർട്ട്…

1 hour ago

പൊട്ടിക്കരഞ്ഞ് മാര്‍ട്ടിൻ ആൻ്റണി, അമ്മ മാത്രമേ ഉള്ളുവെന്ന് പള്‍സര്‍ സുനി; ശിക്ഷയില്‍ ഇളവ് തേടി പ്രതികള്‍

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കോടതിയില്‍ പൊട്ടിക്കരഞ്ഞും കുടുംബത്തെ വലിച്ചിഴച്ചും പ്രതികള്‍. ഒന്നാം പ്രതി പള്‍സര്‍ സുനി അടക്കം ആറ്…

3 hours ago

ശബരിമല സ്വര്‍ണക്കൊള്ള: മുൻ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാറിന് ജാമ്യമില്ല

കൊച്ചി: ശബരിമല സ്വർണ്ണക്കൊള്ള കേസില്‍ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റ് എ പത്മകുമാറിന് ജാമ്യമില്ല. പത്മകുമാറിന് നിർണായക പങ്കുണ്ടെന്ന്…

3 hours ago

ഹാല്‍ സിനിമ; കേന്ദ്രസര്‍ക്കാരിന്റെയും കാത്തലിക് കോണ്‍ഗ്രസിന്റെയും അപ്പീല്‍ തള്ളി

കൊച്ചി: ഷെയ്ൻ നിഗം നായകനാകുന്ന 'ഹാല്‍' സിനിമ തടയണമെന്ന ഹർജി ഹൈക്കോടതി തള്ളി. ഹൈക്കോടതി ഡിവിഷൻ ബെഞ്ചാണ് ഹർജി തള്ളിയത്.…

4 hours ago

സ്വർണവിലയില്‍ വർധനവ്

തിരുവനന്തപുരം: കേരളത്തിൽ സ്വർണവിലയില്‍ വർധനവ്. ഇന്നലെ കുറഞ്ഞ സ്വർണത്തിനാണ് ഇന്ന് വൻ വർധനവ് ഉണ്ടായിരിക്കുന്നത്. ഇന്ന് പവന് 1,400 രൂപയാണ്…

5 hours ago