പാരിസ് ഒളിമ്പിക്സിൽ ടെന്നീസ് ഇനത്തിൽ സ്വർണ നേട്ടവുമായി നൊവാക് ജോക്കോവിച്ച്. സ്പാനിഷ് താരം കാർലോസ് അൽകാരസിനെ നേരിട്ടുള്ള സെറ്റുകൾക്ക് പരാജയപ്പെടുത്തിയാണ് ടെന്നിസ് പുരുഷ സിംഗിൾസ് ഫൈനലിൽ ജോക്കോവിച്ച് സ്വർണം നേടിയത്. 7-6 (7-3), 7-6 (7-2) എന്നിങ്ങനെയാണ് സ്കോർ. തന്റെ ആദ്യ ഒളിമ്പിക്സ് സ്വർണം നേടിയ 37-കാരനായ ജോക്കോവിച്ച് ടെന്നിസിലെ ഏറ്റവും പ്രായമേറിയ ഒളിമ്പിക് ചാമ്പ്യനെന്ന റെക്കോർഡും സ്വന്തമാക്കി.
സെർബിയൻ താരം ജോക്കോവിച്ചിനെ കഴിഞ്ഞ വിമ്പിൾഡൺ ഫൈനലിൽ അൽക്കാരസ് പരാജയപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പാരിസ് ഒളിമ്പിക്സ് ഫൈനലിൽ ഇരുവരും നേർക്കുനേർ ഏറ്റുമുട്ടിയത്. അൽക്കാരസ് വിജയിച്ചിരുന്നുവെങ്കിൽ ഒളിമ്പിക്സ് ടെന്നീസിലെ ഏറ്റവും പ്രായം കുറഞ്ഞ ജേതാവാകുമായിരുന്നു.
TAGS: OLYMPICS | TENNIS
SUMMARY: Olympics 2024: Novak Djokovic defeats Carlos Alcaraz to win gold in men’s singles final at Roland Garros
ആധാർ പുതുക്കാനും തിരുത്താനുമുള്ള നിരക്ക് പരിഷ്കരിച്ച് യുണീക് ഐഡന്‍റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ (യുഐഡിഎഐ) ഉത്തരവിറങ്ങി. ആധാറിലെ പേര്, ജനനത്തീയതി,…
മലപ്പുറം: തിരൂരില്‍ സ്വകാര്യ ബസുകള്‍ക്കിടയിൽപ്പെട്ട് കൈയ്ക്ക് പരുക്കേറ്റ എട്ടാം ക്ലാസ് വിദ്യാർഥിയുടെ വിരല്‍ അറ്റു. പറവണ്ണ മുറിവഴിക്കലിൽ കഴിഞ്ഞ ദിവസമാണ്…
ബെംഗളൂരു: വിമാനത്തിന്റെ ശൗചാലയമെന്ന് കരുതി കോക്പിറ്റില്‍ പ്രവേശിക്കാന്‍ ശ്രമിച്ച യാത്രക്കാരന്‍ അറസ്റ്റില്‍. ഇന്ന് രാവിലെ എട്ടുമണിക്ക് ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ട്…
ബെംഗളൂരു: പൂജാ അവധി, ശബരിമല തീർഥാടനം എന്നിവയുമായി ബന്ധപ്പെട്ട യാത്രാ തിരക്ക് പരിഗണിച്ച് ഹുബ്ബള്ളിയില്‍ നിന്ന് ബെംഗളൂരു വഴി കൊല്ലത്തേക്ക്…
ബെംഗളൂരു: മൈസൂരു ദസറയ്ക്ക് തുടക്കം. എഴുത്തുകാരിയും ബുക്കർ പുരസ്കാര ജേതാവുമായ ബാനു മുഷ്താഖ് ദസറ ഉദ്ഘാടനം ചെയ്തു. മൈസൂരിലെ ആരാധനാദേവതയായ…
ന്യൂഡൽഹി: ഡല്‍ഹി കലാപ ഗൂഢാലോചന കേസില്‍ വിദ്യാർഥി നേതാവ് ഉമർ ഖാലിദ് അടക്കമുള്ളവരുടെ ജാമ്യ ഹർജിയില്‍ സുപ്രീംകോടതി ഡല്‍ഹി പോലീസിന്…