തൃശൂരിലെ രണ്ട് ക്ഷേത്രങ്ങളില്‍ നടന്ന മോഷണത്തില്‍ വിഗ്രഹവും സ്വർണാഭരണങ്ങളും പണവും കവർന്നു. ചാവക്കാട് പുതിയപാലത്തിന് സമീപമുള്ള നരിയംപുള്ളി ശ്രീഭഗവതി ക്ഷേത്രം, ചാവക്കാട് പുന്ന അയ്യപ്പ സുബ്രഹ്മണ്യ ക്ഷേത്രം എന്നിവിടങ്ങളിലാണ് മോഷണം നടന്നത്.
ചാവക്കാട് പുതിയ പാലത്തിന് സമീപമുളള നരിയംപുള്ളി ശ്രീ ഭഗവതി ക്ഷേത്രത്തില്‍ ക്ഷേത്രം തിടപ്പള്ളിയുടെ വാതിലിലെ പൂട്ട് അടിച്ച് തകർത്താണ് മോഷ്ടാക്കള്‍ അകത്ത് കടന്നത്. ആഭരണങ്ങളും വിഗ്രഹവുമാണ് ഇവിടെ നിന്ന് നഷ്ടപ്പെട്ടത്. രാവിലെ ക്ഷേത്രത്തിലെത്തിയ കമ്മിറ്റിയംഗമാണ് മോഷണ വിവരം ആദ്യം അറിഞ്ഞത്. ഉടനെ തന്നെ ക്ഷേത്രം ഭാരവാഹികള്‍ ചാവക്കാട് പോലീസില്‍ പരാതി നല്‍കി. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ചാവക്കാട് പുന്ന അയ്യപ്പ സുബ്രഹ്മണ്യ ക്ഷേത്രത്തില്‍ അലമാര കുത്തി പൊളിച്ചാണ് കവർച്ച നടത്തിയത്. ക്ഷേത്ര ഓഫീസിന്‍റെ പൂട്ടു തകർത്ത് അകത്തുകയറിയ മോഷ്ടാവ് ഓഫീസിലെ അലമാര തുറന്നാണ് സ്വർണ്ണവും പണവും കവർന്നത്. ക്ഷേത്രത്തിലെ കിരീടവും ശൂലവും സ്വർണ്ണ മാലകളും നഷ്ടപ്പെട്ടതായാണ് വിവരം.
ഏഴു പവനോളം തൂക്കം വരുന്ന സ്വർണാഭരണങ്ങളാണ് മോഷണം പോയിട്ടുള്ളത്. കൂടാതെ രണ്ടു ദിവസത്തെ അമ്പലത്തിലെ വരവ് പൈസയും നഷ്ടപ്പെട്ടതായാണ് വിവരം. മോഷണ വിവരം അറിഞ്ഞ് ചാവക്കാട് പോലീസ് സ്ഥലത്തെത്തി തുടർനടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.
TAGS : THRISSUR | TEMPLE | ROBBERY
SUMMARY : Theft in two temples in Thrissur; The idol and gold ornaments were stolen
മലപ്പുറം: വാല്‍പ്പാറയിലുണ്ടായ വാഹനാപകടത്തില്‍ പൊലിഞ്ഞ ആറ് അധ്യാപകർ ഉള്‍പ്പെടെയുള്ള ഒമ്പത് പേർക്കും കണ്ണീരോടെ വിടചൊല്ലി ജന്മനാട്. പാങ്ങ് ഗവ. ഹയർസെക്കൻഡറി…
തിരുവനന്തപുരം: കടുത്ത ചൂടിനെ തുടര്‍ന്ന് സംസ്ഥാനത്തു പ്രതിദിന വൈദ്യുതി ഉപയോഗം സര്‍വകാല റെക്കോര്‍ഡില്‍. വെള്ളിയാഴ്ച ആകെ ഉപയോഗിച്ചത് 11.61 കോടി…
കോഴിക്കോട്: ബേപ്പൂർ ഹാർബറില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയ ബോട്ടിലെ ജീവനക്കാരൻ ശ്വാസതടസ്സത്തെത്തുടർന്ന് മരിച്ചു. വെസ്റ്റ് ബംഗാള്‍ സ്വദേശിയായ ഷഹബേദ് ദാസാണ്…
ഡല്‍ഹി: ഡല്‍ഹിയില്‍ നിന്ന് സാൻഫ്രാൻസിസ്കോയിലേക്ക് യാത്ര ചെയ്ത എയർ ഇന്ത്യ പൈലറ്റിനെ കഞ്ചാവ് കൈവശം വെച്ചതിന് അമേരിക്കൻ അധികൃതർ തിരിച്ചയച്ചു.…
തിരുവനന്തപുരം: കേരളത്തില്‍ സ്വർണവില റെക്കോർഡുകള്‍ തകർത്ത് കുതിക്കുകയാണ്. 22 കാരറ്റ് സ്വർണത്തിന് ഇന്ന് രാവിലെ പവന് 600 രൂപ കൂടി…
മലപ്പുറം: കേരളത്തെ നടുക്കിയ വാല്‍പ്പാറ വാഹനാപകടത്തില്‍ മരിച്ച ഒമ്പതു പേരുടെയും മൃതദേഹങ്ങളില്‍ ആയിരങ്ങള്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു. പൊള്ളാച്ചിയില്‍ നിന്നും പുറപ്പെട്ട…