ബെംഗളൂരു: കേരളസമാജം ദൂരവാണിനഗർ മുന്‍ ജനറൽ സെക്രട്ടറിയും റിട്ട. ഐടിഐ ഡെപ്യൂട്ടി ജനറല്‍ മാനേജറുമായ ടി. നാരായണ വാര്യർ (81) ബെംഗളൂരുവില്‍ അന്തരിച്ചു. കണ്ണൂർ കുറുമാത്തൂര്‍ സ്വദേശിയാണ്. വര്‍ഷങ്ങളായി ബി.ടി.എം സെക്കന്‍റ് സ്റ്റേജിലായിരുന്നു താമസം. 1981 ലാണ് അദ്ദേഹം സമാജം ജനറൽ സെക്രട്ടറിയായി ചുമതലയേറ്റത്. അക്കാലത്താണ് സമാജത്തിന് കീഴില്‍ വിജിനപുരയിൽ ജൂബിലി സ്‌കൂൾ തുടങ്ങുന്നതിന്റ മുന്നൊരുക്കങ്ങൾ നടന്നിരുന്നത്.
ഭാര്യ: കമലാക്ഷി വാരസ്യാർ. മക്കൾ: മുരളി (യു എസ്), ബിന്ദു (യു എസ്), കവിത (ഇന്ദിരനഗർ), മരുമക്കള്‍: വിനോദ്, ലത, സംസ്കാരം നാളെ രാവിലെ 10 ന് വിത്സൻ ഗാർഡൻ വൈദ്യുതി ശ്‌മശാനത്തിൽ നടക്കും.
നാരായണവാര്യരുടെ വിയോഗത്തില്‍ കേരളസമാജം ദൂരവാണിനഗർ അനുശോചിച്ചു. സമാജത്തിന്റെ നിസ്വാർത്ഥ സേവന പാരമ്പര്യത്തിന്റെ മികച്ച മാതൃകയാണ് അദ്ദേഹമെന്നും കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും സമാജം ഭാരവാഹികള്‍ അറിയിച്ചു.
<BR>
TAGS : OBITUARY
കോഴിക്കോട്: ട്യൂഷന്‍ ക്ലാസിലേക്ക് പുറപ്പെട്ട പ്ലസ് ടു വിദ്യാര്‍ഥിയെ കാണാനില്ലെന്ന് പരാതി. കോഴിക്കോട് പയ്യോളിയില്‍ താമസിക്കുന്ന ചാക്കണ്ടി നസീറിന്റെ മകന്‍…
മലപ്പുറം: വാല്‍പ്പാറയിലുണ്ടായ വാഹനാപകടത്തില്‍ പൊലിഞ്ഞ ആറ് അധ്യാപകർ ഉള്‍പ്പെടെയുള്ള ഒമ്പത് പേർക്കും കണ്ണീരോടെ വിടചൊല്ലി ജന്മനാട്. പാങ്ങ് ഗവ. ഹയർസെക്കൻഡറി…
തിരുവനന്തപുരം: കടുത്ത ചൂടിനെ തുടര്‍ന്ന് സംസ്ഥാനത്തു പ്രതിദിന വൈദ്യുതി ഉപയോഗം സര്‍വകാല റെക്കോര്‍ഡില്‍. വെള്ളിയാഴ്ച ആകെ ഉപയോഗിച്ചത് 11.61 കോടി…
കോഴിക്കോട്: ബേപ്പൂർ ഹാർബറില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയ ബോട്ടിലെ ജീവനക്കാരൻ ശ്വാസതടസ്സത്തെത്തുടർന്ന് മരിച്ചു. വെസ്റ്റ് ബംഗാള്‍ സ്വദേശിയായ ഷഹബേദ് ദാസാണ്…
ഡല്‍ഹി: ഡല്‍ഹിയില്‍ നിന്ന് സാൻഫ്രാൻസിസ്കോയിലേക്ക് യാത്ര ചെയ്ത എയർ ഇന്ത്യ പൈലറ്റിനെ കഞ്ചാവ് കൈവശം വെച്ചതിന് അമേരിക്കൻ അധികൃതർ തിരിച്ചയച്ചു.…
തിരുവനന്തപുരം: കേരളത്തില്‍ സ്വർണവില റെക്കോർഡുകള്‍ തകർത്ത് കുതിക്കുകയാണ്. 22 കാരറ്റ് സ്വർണത്തിന് ഇന്ന് രാവിലെ പവന് 600 രൂപ കൂടി…