കൊൽക്കത്ത: ഇംഗ്ലണ്ടിനെതിരെയുള്ള ടി-20 പരമ്പരയ്‌ക്ക് നാളെ കൊൽക്കത്ത ഈഡൻ ഗാർഡൻസിൽ തുടക്കമാകും. അഞ്ചു മത്സരങ്ങളടങ്ങുന്ന പരമ്പരയിലാണ് ഇന്ത്യ മത്സരിക്കുന്നത് . ടി-20യിൽ മികച്ച പ്രകടനമാണ് പോയ വർഷങ്ങളിൽ ഇന്ത്യൻ യുവനിര നടത്തുന്നത്. 2023ന് ശേഷം 9 പരമ്പര കളിച്ചതിൽ എട്ടും ഇന്ത്യ സ്വന്തമാക്കിയിരുന്നു. ഒരെണ്ണം സമനിലയിൽ കലാശിച്ചു. 11 തവണ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഏഴ് പ്രാവശ്യം 200 റൺസിന് മുകളിൽ സ്കോർ ചെയ്തു. ഇതിനിടെ ഇംഗ്ലണ്ട് ആദ്യ ടി20യ്‌ക്കുള്ള ടീമിനെ പ്രഖ്യാപിച്ചു.
ബ്രണ്ടൻ മക്കല്ലം ലിമിറ്റഡ് ഓവർ ക്രിക്കറ്റിൽ പരിശീലകനായ ശേഷമുള്ള ആദ്യ ടി20 പരമ്പരയാണിത്. 2023 ന് ശേഷം ജോസ് ബട്ലർ നയിക്കുന്ന ടീമിന് അത്ര നല്ല സമയമല്ല. ആറു പരമ്പരയിൽ രണ്ടെണ്ണം മാത്രമാണ് ജയിക്കാനായത്. ടി20 ലോകകപ്പിൽ ഇന്ത്യയോട് തോറ്റ് പുറത്താവുകയും ചെയ്തു, 24 മത്സരങ്ങളിൽ ഏറ്റുമുട്ടിയപ്പോൾ ഇന്ത്യ 13 തവണയാണ് വിജയിച്ചത്.
അതേസമയം ദക്ഷിണാഫ്രിക്കൻ പരമ്പരയിൽ രണ്ടു സെഞ്ച്വറിയടക്കം നേടിയ സഞ്ജു ഫോം തുടരുമോ എന്നതാണ് നിലവിലുള്ള ആശങ്ക. ചാമ്പ്യൻസ് ട്രോഫി ടീമിൽ ഇടം കിട്ടാതിരുന്നതിന്റെ ക്ഷീണം താരം ടി-20യിൽ തീർക്കുമെന്നാണ് പ്രതീക്ഷ. സഹ ഓപ്പണറായ അഭിഷേക് ശർമയും മിന്നും ഫോമിലാണ്. സ്റ്റാർ സ്പോർട്സിലും ഡിസ്നി പ്ലസ് ഹോട്സ്റ്റാറിലുമാണ് മത്സരം കാണാനാവുന്നത്. രാത്രി ഏഴ് മുതലാണ് മത്സരം.
TAGS: SPORTS | CRICKET
SUMMARY: ODI against England by India to begin tomorrow
കണ്ണൂർ: ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ നാലാം പ്രതി ടി.കെ. രജീഷിന് പരോള്‍. 15 ദിവസത്തേക്കാണ് രജീഷിന് പരോള്‍ അനുവദിച്ചത്. കോഴിക്കോട്,…
കണ്ണൂർ: എട്ടാംക്ലാസ് വിദ്യാര്‍ഥിയെ വീട്ടിലെ മുറിയുടെ ജനല്‍കമ്പിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പിലാത്തറ പെരിയാട്ട് വാടകവീട്ടില്‍ താമസിക്കുന്ന പുതിയതെരു സ്വദേശി…
ചേര്‍ത്തല: ചേര്‍ത്തലയിലെ നിരവധി സ്ത്രീകളുടെ തിരോധാന കേസുകളിലെ പ്രതി സെബാസ്റ്റ്യന്റെ വീട്ടിനുള്ളില്‍ നിന്ന് കൂടുതല്‍ അസ്ഥികഷ്ണങ്ങള്‍ കണ്ടെത്തി. പള്ളിപ്പുറത്തെ രണ്ടരയേക്കര്‍…
ന്യൂഡൽഹി: പാരസെറ്റാമോള്‍, അമോക്‌സിലിന്‍ ഉള്‍പ്പടെ 35 അവശ്യമരുന്നുകളുടെ വില കുറക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. കാര്‍ഡിയോവാസ്‌കുലര്‍, പ്രമേഹം, മാനസിക രോഗം തുടങ്ങിയവക്കുള്ള…
യെമൻ: യെമനില്‍ ജയിലില്‍ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പാക്കാൻ സഹോദരന്റെ കത്ത്. പുതിയ തിയതി തേടി…
മലപ്പുറം: സംസ്ഥാനത്തെ അണ്‍ എയ്ഡഡ് സ്‌കൂളുകള്‍ക്കുമേല്‍ കർശന നിയന്ത്രണങ്ങള്‍ക്ക് ഒരുങ്ങി വിദ്യാഭ്യാസ വകുപ്പ്. അധ്യാപകരുടെ യോഗ്യത ഉറപ്പാക്കും. ഒന്നാം ക്ലാസിലെ…