ASSOCIATION NEWS

ഓണാഘോഷം ഇന്ന്

ബെംഗളൂരു: നഗരത്തിലെ വിവിധ മലയാളി സംഘടനകള്‍ സംഘടിപ്പിക്കുന്ന ഓണാഘോഷപരിപാടികള്‍ ഇന്ന് നടക്കും. പൂക്കള മത്സരങ്ങള്‍, പായസ മത്സരം, വിവിധ കലാ-സാംസ്കാരിക പരിപാടികള്‍, ഓണസദ്യ, മെഗാ ഷോകള്‍ എന്നിവ ആഘോഷത്തിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.

◼️ കേരളസമാജം കണ്ടോൺമെന്റ് സോണ്‍:  വസന്ത് നഗറിലെ ഡോ. ബി.ആർ. അംബേദ്കർ ഭവനിൽ നടക്കും. രാവിലെ ഒൻപതിന് കലാപരിപാടികൾ ആരംഭിക്കും. 12-ന് ഓണസദ്യ. 1.30-ന് നടക്കുന്ന പൊതുസമ്മേളനത്തിൽ കേന്ദ്രമന്ത്രി ശോഭ കരന്തലജെ, കർണാടക ഗ്രാമവികസനമന്ത്രി ബൈരതി സുരേഷ്, കേരള ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, വ്യവസായ മന്ത്രി പി.രാജീവ്, പി.സി. മോഹൻ എംപി, എ.സി.ശ്രീനിവാസ് എംഎൽഎ, കസ്റ്റംസ് അഡീഷണൽ കമ്മിഷണർ ഗോപകുമാർ എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും. വൈകീട്ട് 4.30-ന് സംഗീത പരിപാടിയുണ്ടാകും.

◼️ കുന്ദലഹള്ളി കേരളസമാജം: രാവിലെ 9 മണി മുതൽ ബ്രുക്ഫീൽഡിലുള്ള സിഎംആർഐടിയിൽ നടക്കും. ബെംഗളൂരു സെൻട്രൽ എം.പി പി സി മോഹൻ, മഹാദേവപുര എം.എല്‍.എ മഞ്ജുള ലിംബാവലി, മുൻമന്ത്രി അരവിന്ദ് ലിംബാവലി, സൗപർണികഎം.ഡി റാംജി സുബ്രമണ്യം, യുവനടൻ രാഹുൽ മാധവ് എന്നിവർ അതിഥികളായെത്തും. സമാജത്തിന്റെ സംഗീത-നൃത്തവിദ്യാലയമായ കലാക്ഷേത്രയിലെ വിദ്യാർഥികളും സമാജത്തിലെ അംഗങ്ങളും അവതരിപ്പിക്കുന്ന വിവിധ  നൃത്ത-നൃത്യ-സംഗീത പരിപാടികൾ, ഷാരോൺ അപ്പുവും സംഘവും നയിക്കുന്ന സംഗീതവിരുന്നും ഉണ്ടായിരിക്കുന്നതാണ്.ആഘോഷവുമായി ബന്ധപ്പെട്ട നിരവധി സ്ഥാപനങ്ങൾ ഒരുക്കുന്ന സ്റ്റാളുകളും ഉണ്ടായിരിക്കുന്നതാണ്.

◼️ നന്മ ബെംഗളൂരു കേരളസമാജം: രാവിലെ 9 മുതൽ ബെന്നാർ ഘട്ട റോഡ്, കാളിയന അഗ്രഹാര അൽവേർണ ഭവനിൽ നടക്കും. പായസമത്സരം, വിവിധ കലാ സാംസ്കാരിക പരിപാടികൾ, പൊതു സമ്മേളനം, ഓണസദ്യ, വൈകിട്ട് മൂന്നുമുതൽ റിയാലിറ്റി ഷോകളിലൂടെ പ്രശസ്തയായ അനുഗ്രഹീത ഗായിക തീർത്ഥ സുഭാഷും സംഘവും അവതരിപ്പിക്കുന്ന മെഗാ സംഗീത പരിപാടി എന്നിവ ഉണ്ടായിരിക്കും.

◼️ കല ബാംഗ്ലൂര്‍: രാവിലെ 9 മണി മുതൽ ചൊക്കസാന്ദ്ര മഹിമപ്പ സ്കൂൾ ഗ്രൗണ്ടിൽ നടക്കും.വിവിധ കായിക കലാ പരിപാടികള്‍ക്ക് പുറമേ വടംവലി മത്സരവും ഉണ്ടാകും. നോർക്ക കെയര്‍ ആരോഗ്യ ഇന്‍ഷുറന്‍സ് ഹെല്പ് ഡെസ്ക്കും പ്രവര്‍ത്തിക്കും. ജനുവരി 18,19 തീയതികളിൽ നടക്കുന്ന കല ഫെസ്റ്റ് 2026 ന്റെ ബ്രോഷർ റിലീസ്, ലക്കി കൂപ്പൺ വിതരണ ഉദ്ഘാടനം എന്നിവയും ഉണ്ടായിരിക്കും.

◼️ കേരളസമാജം ബെംഗളൂരു സൗത്ത് വെസ്റ്റ്: കെങ്കേരി – ദുബാസിപാളയയിലുള്ള ഡി.എസ്.എ ഭവനിൽ വെച്ച് നടക്കും. രാവിലെ 10 മണിക്ക് നടക്കുന്ന സമാപന സാംസ്കാരിക സമ്മേളനം എം.എൽ.എ യും ബി.ഡി.എ ചെയർമാനുമായ എൻ. എ. ഹാരിസ് ഉദ്ഘാടനം ചെയ്യും. സിനിമാ താരം കൈലാഷ്, എസ്.ടി.സോമശേഖർ എം.എൽ.എ, ആലങ്കോട് ലീലാകൃഷ്ണൻ എന്നിവർ അതിഥികളാകും. വിവിധ മേഖലകളിൽ വിശിഷ്ട സേവനങ്ങൾ നടത്തുന്നവർക്കുള്ള ആദരം, എസ്. എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികൾക്കുള്ള എൻഡോവ്മെൻ്റ് അവാർഡ് ദാനം, ചെണ്ടമേളം, സമാജം അംഗങ്ങൾ അവതരിപ്പിക്കുന്ന കേരള ദർശനം, തിരുവതിര, ഭരതനാട്യം, മാർഗ്ഗം കളി, മോഹിനിയാട്ടം, ഒപ്പന, കുച്ചിപ്പുടി, സിനിമാറ്റിക് നൃത്തങ്ങൾ, ഓണസദ്യ എന്നിവ ഉണ്ടാകും. മൂന്നു മണി മുതൽ കോഴിക്കോട് റെഡ് ഐഡിയാസ് അവതരിപ്പിക്കുന്ന മെഗാ ഗാനമേളയിൽ സിനിമ പിന്നണി ഗായകൻ ലിബിൻ സ്കറിയ, ഇന്ത്യൻ വോയ്സ് ഫെയിം ലിധി, ടോപ് സിംഗർ താരം ആയുശ്രീ വാര്യർ, ചാനൽ താരങ്ങളായ സുബിൻ, അജിത്, മനീഷ മ്യൂസിക്കൽ ഫ്യൂഷനുമായി ചാനൽ താരം ബിനു എന്നിവർ പങ്കെടുക്കും.

◼️ പ്രോഗ്രസ്സീവ് ആർട്സ് ആൻഡ് കൾച്ചറൽ അസോസിയേഷന്‍:  യെലഹങ്ക റെയിൽ വീൽ ഫാക്ടറി എംപ്ലോയീസ് ഇൻസ്റ്റിറ്റ്യൂട്ടിൽ രാവിലെ 7.45-ന് ആരംഭിക്കും. എട്ടിന് പൂക്കളമത്സരം, ചിത്രരചനാ മത്സരം, 10.15 മുതൽ മോഹിനിയാട്ടം, തിരുവാതിരക്കളി, ഭരതനാട്യം എന്നിവ അവതരിപ്പിക്കും. 11.30-ന് ചേരുന്ന ഉദ്ഘാടനച്ചടങ്ങിൽ എസ്.ആർ. വിശ്വനാഥ് എംഎൽഎ, റെയിൽ വീൽ ഫാക്ടറി പ്രിൻസിപ്പൽ ചീഫ് പേഴ്‌സണൽ ഓഫീസർ ഷുജാ മഹമ്മൂദ്, ദേശീയ മനുഷ്യാവകാശ ഫൗണ്ടേഷൻ സംസ്ഥാന പ്രസിഡന്റ് ബിനു ദിവാകരൻ എന്നിവർ മുഖ്യാതിഥികളായിരിക്കും.

◼️ കേരളസമാജം ബിദരഹള്ളി: രാവിലെ 9 മുതൽ ബിദരഹള്ളി ശ്രീ കൃഷ്ണ പാലസ് ഓഡിറ്റോറിയത്തിൽ. നടക്കും. മഹാദേവപുര എം.എൽ.എ.  മഞ്ജുള അരവിന്ദ് ലിംബാവലി മുഖ്യാഥിതി ആയിരിക്കും.കവിത റെഡ്ഡി, ബി.ഡി. നാഗപ്പ, ഡോ. സുഭാഷ് ചന്ദർ, റവ. ഫാദർ സുബിൻ പുന്നക്കൽ, ഡോ. നാരായണ പ്രസാദ്, വിനു ജി, പ്രസാദ് പി.വി. ഡോ. വിനോദ് രേവങ്കർ, ആശിർവാദ് അഗർവാൾ എന്നിവര്‍ പങ്കെടുക്കും.വിവിധ കലാ പരിപാടികൾ, ഓണ സദ്യ, സമ്മാന കൂപ്പൺ നറുക്കെടുപ്പ്, കലാഭവൻ ബെംഗളൂരു അവതരിപ്പിക്കുന്ന ലൈവ് ഓർക്കസ്ട്ര ഗാനമേള എന്നിവ ഉണ്ടായിരിക്കും.
SUMMARY: Onam celebrations

NEWS DESK

Recent Posts

സ്വകാര്യ ബസ് സ്‌കൂട്ടറിലിടിച്ചു; ചക്രം തലയിലൂടെ കയറിയിറങ്ങി വില്ലേജ് ഓഫീസ് ജീവനക്കാരി മരിച്ചു

തൃശൂർ: ജോലിക്ക് പോകുന്നതിനിടെ സ്വകാര്യ ബസിടിച്ച്‌ വില്ലേജ് ഓഫീസ് ജീവനക്കാരിയായ സ്‌കൂട്ടര്‍ യാത്രക്കാരി മരിച്ചു. പൂച്ചിന്നിപ്പാടം തളിക്കുളം വീട്ടില്‍ സ്‌നേഹ…

10 minutes ago

ശബരിമല സ്വര്‍ണപ്പാളി കേസിലെ പരാമര്‍ശം; കെ.എം ഷാജഹാനെതിരെ കേസ്

തിരുവനന്തപുരം: ശബരിമല സ്വർണപ്പാളി കേസിലെ അപകീർത്തികരമായ പരാമർശത്തില്‍ യൂട്യൂബർ കെഎം ഷാജഹാനെതിരെ പോലീസ് കേസെടുത്തു. എഡിജിപി എസ് ശ്രീജിത്ത് നല്‍കിയ…

1 hour ago

കരുനാഗപ്പള്ളിയില്‍ പരിശീലനത്തിനിടെ ടിയര്‍ ഗ്യാസ് പൊട്ടിത്തെറിച്ചു; മൂന്ന് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരുക്ക്

കൊല്ലം: കരുനാഗപ്പള്ളിയില്‍ ടിയർ ഗ്യാസ് പൊട്ടി 3 പോലീസ് ഉദ്യോഗസ്ഥർക്ക് പരുക്ക്. ടിയർ ഗ്യാസ് പരിശീലനത്തിനിടയില്‍ ആണ് 2 വനിത…

2 hours ago

റിമാന്‍ഡ് പ്രതി ജയിലില്‍ മരിച്ചനിലയില്‍

കാസറഗോഡ്: കാസറഗോഡ് സബ് ജയിലില്‍ റിമാന്‍ഡ് പ്രതി മരിച്ച നിലയില്‍. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. കാസറഗോഡ് ദേളി കുന്നുപാറയിലെ മുബഷീര്‍…

3 hours ago

അതിര്‍ത്തി കടന്നെത്തിയ പ്രണയം; പാക്കിസ്ഥാനില്‍ നിന്ന് ഒളിച്ചോടി ഇന്ത്യാതിര്‍ത്തിയിലെത്തിയ കമിതാക്കളെ പിടികൂടി

കച്ച്‌: പാക്കിസ്ഥാനില്‍ നിന്ന് ഒളിച്ചോടിയെത്തിയ കമിതാക്കളെ അതിര്‍ത്തി കടന്ന് ഇന്ത്യയില്‍ പ്രവേശിക്കാന്‍ ശ്രമിക്കുന്നതിനിടെ ബിഎസ്‌എഫ് പിടികൂടി. പോപത് കുമാര്‍(24) ഗൗരി(20)…

4 hours ago

സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധന

തിരുവനന്തപുരം: സ്വര്‍ണ വിലയില്‍ ഇന്ന് വീണ്ടും വര്‍ധന. ഗ്രാം വില 80 രൂപ കൂടി 11,725 രൂപയും പവന്‍ വില…

5 hours ago