ന്യൂഡൽഹി: അദാനി വിഷയത്തില്‍ പാര്‍ലമെന്റ് സ്തംഭനം രണ്ടാം ആഴ്ചയിലേക്ക്. പാര്‍ലമെന്റിന്റെ ഇരു സഭകളും പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് നാളെ വരെ പിരിഞ്ഞു. ലോക്‌സഭയില്‍ വിഷയം സഭ നിര്‍ത്തിവച്ചു ചര്‍ച്ച ചെയ്യണം എന്ന് ആവശ്യപ്പെട്ടു ആദ്യ നിമിഷം മുതല്‍ പ്രതിപക്ഷ ബഹളമായിരുന്നു.
രാജ്യസഭയില്‍ അദാനി, സംഭാല്‍, മണിപ്പൂര്‍ സംഘര്‍ഷം, വയനാട് കേന്ദ്ര സഹായം അടക്കമുള്ള വിഷയങ്ങളില്‍ ചട്ടം 267 അനുസരിച്ചു നല്‍കിയ നോട്ടീസുകള്‍ തള്ളിയതോടെയാണ് പ്രതിപക്ഷം പ്രതിഷേധിച്ചത്. വീണ്ടും സമ്മേളിച്ചപ്പോഴും പ്രതിപക്ഷബഹളത്തെ തുടര്‍ന്ന് ഇരു സഭകളും നാളെവരെ പിരിഞ്ഞു.
അദാനി വിഷയത്തില്‍ സഭ സ്തംഭിപ്പിക്കുന്നതില്‍ ഇന്ത്യ സഖ്യത്തില്‍ ഭിന്നതയുണ്ട്. ശൂന്യവേളയും ചോദ്യോത്തരവേളയും പ്രയോജനപ്പെടുത്തി സര്‍ക്കാറിനെ പ്രതിരോധത്തിലാക്കണമെന്ന് കോണ്‍ഗ്രസിലെ ചില അംഗങ്ങള്‍ക്ക് അഭിപ്രായമുണ്ട്.
TAGS: NATIONAL | PARLIAMENT
SUMMARY: Opposition Split On Parliament Block Over Adani, Trinamool Skips Key Meet
തിരുവനന്തപുരം: കേരളത്തിൽ സ്വർണവിലയില്‍ ഇന്ന് റെക്കാഡ് വർധനവ്. ഒറ്റയടിക്ക് 920 രൂപയാണ് ഉയർന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില…
ബെംഗളൂരു: സുവർണ കർണാടക കേരള സമാജം മൈസൂരു ഈസ്റ്റ് സോണ്‍ ഓണാഘോഷവും കുടുംബസംഗമവും സദഗള്ളി ഡീപോൾ പബ്ലിക് സ്കൂളില്‍ നടന്നു.…
കൊച്ചി: സിനിമാ നടന്മാരായ പൃഥ്വിരാജിന്റെയും ദുല്‍ഖര്‍ സല്‍മാന്റെയും വീടുകളില്‍ കസ്റ്റംസ് റെയ്ഡ്. വ്യാജ റജിസ്‌ട്രേഷനിലൂടെ നികുതി വെട്ടിപ്പ് നടത്തി ഭൂട്ടാനില്‍…
ബെംഗളൂരു: കാലവര്‍ഷത്തെ തുടര്‍ന്ന് അടച്ചിട്ട ഉഡുപ്പി ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ മാൽപെ ബീച്ച് സന്ദര്‍ശകര്‍ക്കായി വീണ്ടും തുറന്നു.…
മലപ്പുറം: എട്ടുവയസ്സുകാരിയെ ബലാത്സംഗംചെയ്ത കേസില്‍ ബന്ധുവായ അമ്പത്തിരണ്ടുകാരന് 97 വർഷം കഠിനതടവും 7.75 ലക്ഷം രൂപ പിഴയും ശിക്ഷ. മഞ്ചേരി…
ന്യൂഡൽഹി: വ്യോമപാത അടച്ചത് നീട്ടി ഇന്ത്യ. പാക് വിമാനങ്ങള്‍ക്ക് ഒക്ടോബർ 24 വരെ പ്രവേശനമില്ല. പാകിസ്ഥാൻ വ്യോമപാത അടച്ചത് തുടരുന്നതിന്…