പഞ്ചാബ്: കനത്ത മൂടൽമഞ്ഞിനെ തുടർന്ന് ഭട്ടിന്‍ഡയില്‍ സ്വകാര്യ ബസും ട്രക്കും കൂട്ടിയിടിച്ച് അപകടം. പതിനാല് പേര്‍ക്ക് പരുക്കേറ്റു. ഭട്ടിന്‍ഡ-ദബ്‌വാലി പാതയില്‍ ഗുരുസറിനും സെയ്‌നെവാലയ്ക്കും സമീപത്തായാണ് അപകടമുണ്ടായത്. മൂടല്‍മഞ്ഞും ട്രക്ക് ഡ്രൈവറുടെ അശ്രദ്ധയുമാണ് അപകടത്തിന് കാരണമായതെന്നാണ് സൂചന.
ദിശതെറ്റിയെത്തിയ ട്രക്കിലേക്ക് ബസ് ഇടിക്കുകയായിരുന്നു. പരുക്കേറ്റവരെ നാട്ടുകാർ ചേർന്ന് ആംബുലന്‍സില്‍ തൊട്ടടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് ചിലരെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലേക്ക് മാറ്റി. നാല് പേരുടെ നില അതീവ ഗുരുതരമാണ്. ഇവര്‍ക്ക് ചികിത്സ തുടരുകയാണെന്ന് റൂറല്‍ ഡിഎസ്‌പി ഹിന ഗുപ്‌ത പറഞ്ഞു. സംഭവത്തിൽ പഞ്ചാബ് പോലീസ് കേസെടുത്തു.
TAGS: NATIONAL | ACCIDENT
SUMMARY: Over 14 injured after bus and truck collides
കൊച്ചി: കോതമംഗലത്തെ 23 വയസ്സുകാരിയുടെ ആത്മഹത്യയിൽ എൻ ഐ എ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം. പെണ്‍കുട്ടിയുടെ മാതാവ് ഇക്കാര്യം ആവശ്യപ്പെട്ട്…
തൃശൂര്‍: തൃശ്ശൂരിൽ സിപിഎം ഓഫിസിലേക്ക് ബിജെപി മാര്‍ച്ച്. സുരേഷ് ഗോപി എം.പി.യുടെ ഓഫീസിലേക്ക് സിപിഎം നടത്തിയ മാര്‍ച്ചില്‍ പ്രതിഷേധിച്ചാണ് ബിജെപിയുടെ…
ചെന്നൈ: തമിഴ്‌നാട്ടിൽ മുതിർന്ന പൗരന്മാർക്കും ഭിന്നശേഷിക്കാർക്കും ട്രാൻസ്ജെൻഡർ വ്യക്തികൾക്കും റേഷൻ സാധനങ്ങൾ വീട്ടിലെത്തിച്ചു നൽകുന്ന ‘തായുമാനവർ’ പദ്ധതിക്ക് തുടക്കം. മുഖ്യമന്ത്രി…
ബെംഗളൂരു: പാലക്കാട് പറളി ഓടനൂർ സന്തോഷ് ഭവനില്‍ സിജ എൻ.എസ് (41) ബെംഗളൂരുവില്‍ അന്തരിച്ചു. വിജിനപുര ജൂബിലി സ്കൂളിന് സമീപം…
യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയില്‍(യുബിഐ) 250 വെൽത്ത് മാനേജർമാരെ (സ്പെഷ്യലിസ്റ്റ് ഓഫീസർമാർ) നിയമിക്കുന്നതിനുള്ള വിജ്ഞാപനം പുറത്തിറങ്ങി. ഓൺലൈൻ അപേക്ഷ 2025…
തിരുവനന്തപുരം: ‘ഓപ്പറേഷൻ ലൈഫി’ന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി വെളിച്ചെണ്ണ ഉൽപാദന വിപണന കേന്ദ്രങ്ങളിൽ ഭക്ഷ്യ സുരക്ഷാ വകുപ്പ് നടത്തിയ മിന്നൽ…