ബെംഗളൂരു: ബെംഗളൂരുവിൽ ദീപാവലി ആഘോഷത്തിനിടെ 40 പേർക്ക് കണ്ണിന് പരുക്കേറ്റു. ഈ വർഷം ഒക്ടോബർ 31 മുതൽ നവംബർ 1 വരെയുള്ള കണക്കാണിതെന്ന് ബിബിഎംപി ചീഫ് കമ്മീഷണർ തുഷാർ ഗിരിനാഥ് പറഞ്ഞു.
മിൻ്റോ ഒഫ്താൽമിക് ഹോസ്പിറ്റലിൽ വെള്ളിയാഴ്ച ഉച്ചയ്ക്ക് 2 മണി വരെ ആറ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. വിക്ടോറിയ ആശുപത്രിയിൽ നാല് പൊള്ളലേറ്റ കേസുകൾ റിപ്പോർട്ട് ചെയ്തു. നാരായണ നേത്രാലയയിൽ 15 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ശങ്കർ കണ്ണാശുപത്രിയിൽ 12 കേസുകളും രേഖപ്പെടുത്തി.
അതേസമയം, ഈ വർഷം ഒക്ടോബർ 31 മുതൽ നവംബർ 1 വരെ നഗരത്തിൽ അനധികൃതമായി പടക്കം വിറ്റതിന് 56 കേസുകൾ രജിസ്റ്റർ ചെയ്തതായി ബെംഗളൂരു പോലീസ് അറിയിച്ചു. വായുമലിനീകരണം കുറയ്ക്കുന്നതിനായി നഗരത്തിൽ ഇത്തവണ ഹരിത പടക്കങ്ങളുടെ വില്പന മാത്രമേ അനുവദിച്ചിരുന്നുള്ളു.
TAGS: BENGALURU | DEEPAVALI
SUMMARY: Over 40 injured during deepavali celebrations in city
ഹിമാചൽപ്രദേശ്: ഹിമാചൽ പ്രദേശിലെ സിർമൗർ ജില്ലയിലെ ഹരിപുർധറിന് സമീപം വ്യാഴാഴ്ച സ്വകാര്യ ബസ് ആഴത്തിലുള്ള കൊക്കയിലേക്ക് മറിഞ്ഞ് എട്ട് പേർ മരിക്കുകയും…
ബെംഗളൂരു: മൈസൂരു ജില്ലയിൽ ഓട്ടോ യാത്രാനിരക്ക് വർധിപ്പിച്ചു. മൂന്ന് യാത്രക്കാരെ കയറ്റുന്നതിനുള്ള ഏറ്റവും കുറഞ്ഞ നിരക്കായി ഇനി മുതല്‍ ആദ്യത്തെ…
ബെംഗളൂരു: തൊടുപുഴ അരിക്കുഴ ആർപ്പത്താനത്ത് ജോസഫ് ജോൺ (81) ബെംഗളൂരുവില്‍ അന്തരിച്ചു. ബട്രഹള്ളിയിലെ ജീവജ്യോതി ഗ്ലാസ് ഉടമയായിരുന്നു. ഭാര്യ: രാമപുരം…
തൃശൂർ: കുന്നംകുളത്ത് ഓടിക്കൊണ്ടിരുന്ന ബിഎംഡബ്ല്യു കാറിന് തീപിടിച്ചു. കുന്നംകുളം - പട്ടാമ്പി റോഡിൽ പാറയിൽ സെന്റ് ജോർജ്ജ് പള്ളിക്ക് മുന്നിൽ…
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവരെ റിമാൻഡു ചെയ്തു. കൊല്ലം വിജിലൻസ് കോടതിയുടേതാണ് ഉത്തരവ്. 14 ദിവസത്തേയ്ക്കാണ്…
ബെംഗളൂരു: തൃശൂർ ചേർപ്പ് കൂവക്കാട്ടിൽ ഹൗസിൽ ആനന്ദ് കെ എം (54) ബെംഗളൂരുവിൽ അന്തരിച്ചു. എസ്.ജി പാളയ, ബാലാജി നഗർ…