Categories: KERALATOP NEWS

വാര്‍ത്താസമ്മേളനത്തിലെ പ്രസ്താവന; പിവി അന്‍വറിന് വക്കീല്‍ നോട്ടീസ് അയച്ച്‌ പി ശശി

മലപ്പുറം: പി വി അന്‍വറിന് വക്കീല്‍ നോട്ടീസ് അയച്ച്‌ പി ശശി. കഴിഞ്ഞ ദിവസം നടത്തിയ വാര്‍ത്താ സമ്മേളനത്തിലെ പ്രസ്താവനയ്‌ക്കെതിരെയാണ് വക്കീല്‍ നോട്ടീസ്. പ്രതിപക്ഷ നേതാവിനെതിരെ ആരോപണം ഉന്നയിച്ചത് പി ശശി ആവശ്യപ്പെട്ടത് പ്രകാരം എന്നായിരുന്നു അന്‍വറിന്റെ പരാമര്‍ശം.

തനിക്കെതിരെ നടത്തിയ പ്രസ്താവന നിരുപാധികം പിന്‍വലിച്ച്‌ അന്‍വര്‍ ഖേദം പ്രകടിപ്പിക്കണമെന്നാണ് വക്കീല്‍ നോട്ടീസിലെ ആവശ്യം. ഇല്ലാത്തപക്ഷം സിവില്‍ – ക്രിമിനല്‍ നടപടികള്‍ സ്വീകരിക്കുമെന്നും വക്കീല്‍ നോട്ടീസില്‍ വ്യക്തമാക്കുന്നുണ്ട്. ശശി അൻവറിന് അയക്കുന്ന നാലാമത്തെ വക്കീല്‍ നോട്ടീസാണിത്.

പി ശശിയുടെ പരാതിയില്‍ മൂന്ന് കേസുകള്‍ നിലവില്‍ അൻവറിനെതിരെ കണ്ണൂരിലെ കോടതികളിലുണ്ട്. പ്രതിപക്ഷ നേതാവിനെതിരെ ആരോപണം എഴുതിക്കൊടുത്തു എന്നതടക്കം പിവി അൻവര്‍ പറയുന്നതെല്ലാം പച്ചക്കള്ള മാണെന്നും നിയമനടപടി സ്വീകരിക്കുമെന്നും പി ശശി നേരത്തേ വ്യക്തമാക്കിയിരുന്നു.

TAGS : LATEST NEWS
SUMMARY : Statement at the press conference; P Sasi sent a lawyer notice to PV Anwar

Savre Digital

Recent Posts

ചിന്നസ്വാമി സ്റ്റേഡിയം ദുരന്തം: ആർസിബിയെ കുറ്റപ്പെടുത്തി കർണാടക സർക്കാർ

ബെംഗളൂരു: ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിന് പുറത്ത് ഐപിഎൽ വിജയാഘോഷ പരേഡിനിടെ 11 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്ത…

11 minutes ago

നിപ്പാ ജാഗ്രത: മണ്ണാര്‍ക്കാട് താലൂക്കിൽ മാസ്ക് നിർബന്ധമാക്കി

പാലക്കാട്: രോഗവ്യാപനം തടയുന്നതിനായി കണ്ടെയ്ൻമെന്റ് സോണുകളിൽ കൂടുതൽ നിയന്ത്രണങ്ങളും ക്രമീകരണങ്ങളും ഏർപ്പെടുത്ത. ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണ്‍ കൂടിയായ…

26 minutes ago

അതിതീവ്ര മഴയ്ക്ക് സാധ്യത; മഴമുന്നറിയിപ്പിൽ മാറ്റം, നാല് ജില്ലകളിൽ റെഡ് അലർട്ട്

കൊച്ചി: സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പിൻ്റെ മുന്നറിയിപ്പ്. ഇതേ തുടർന്ന് കാസറഗോഡ് കണ്ണൂർ, കോഴിക്കോട്, വയനാട് എന്നീ…

31 minutes ago

കൊല്ലം ജില്ലയില്‍ നാളെ വിദ്യാഭ്യാസ ബന്ദ്

കൊല്ലം: തേവലക്കരയില്‍ സ്കൂള്‍ വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ കൊല്ലം ജില്ലയില്‍ നാളെ കെ എസ് യു, എ ബി…

1 hour ago

ഭാസ്‌കര കാരണവര്‍ വധക്കേസ്; പ്രതി ഷെറിന്‍ ജയില്‍ മോചിതയായി

കണ്ണൂർ: ചെങ്ങന്നൂര്‍ ഭാസ്‌കര കാരണവര്‍ വധക്കേസ് പ്രതി ഷെറിന്‍ ജയില്‍ മോചിതയായി. ഷെറിന്റെ മോചനം അംഗീകരിച്ച സര്‍ക്കാര്‍ ഉത്തരവ് എത്തിയതോടെയാണ്…

2 hours ago

കനത്ത മഴ; കാസറഗോഡ് ജില്ലയില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

കാസറഗോഡ്: കനത്ത മഴ തുടരുന്ന പശ്ചാത്തലത്തില്‍ കാസറഗോഡ് ജില്ലയില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ച്‌ ജില്ലാ കളക്ടർ. ജില്ലയിലെ…

2 hours ago