LATEST NEWS

തൃശൂരില്‍ ബിജെപി സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്ന് പത്മജ വേണുഗോപാല്‍

തൃശൂർ: പാർട്ടി ആവശ്യപ്പെട്ടാല്‍ തൃശൂരില്‍ മത്സരിക്കുമെന്ന് പത്മജ വേണുഗോപാല്‍. തൃശ്ശൂരില്‍ മത്സരിക്കാൻ പത്മജയോട് ബിജെപി ദേശീയ നേതൃത്വം ആവശ്യപ്പെട്ടതായാണ് സൂചന. പാലക്കാട് ശോഭാ സുരേന്ദ്രൻ മത്സരിക്കും. നേരത്തെ വട്ടിയൂർക്കാവില്‍ പത്മജയെ പരിഗണിക്കുന്നുണ്ടെന്ന വാർത്ത വന്നിരുന്നു.

കെ മുരളീധരൻ വട്ടിയൂർക്കാവില്‍ യുഡിഎഫ് സ്ഥാനാർഥിയാകുമെന്ന് ഉറപ്പായതോടെയാണ് പത്മജയെ ഇതേ മണ്ഡലത്തില്‍ പരീക്ഷിക്കാൻ ബിജെപി തയ്യാറായതെന്നായിരുന്നു വാർത്ത. എന്നാല്‍ ഇപ്പോള്‍ പത്മജയെ തൃശ്ശൂരില്‍ മത്സരിപ്പിക്കാനാണ് നീക്കം നടക്കുന്നത്. അതേസമയം മത്സരിക്കുന്ന കാര്യത്തെ കുറിച്ച്‌ നിർദേശം വന്നിട്ടില്ലെന്നും പാർട്ടി ആവശ്യപ്പെട്ടാല്‍ മത്സരിക്കുമെന്നും പത്മജ പ്രതികരിച്ചു

നേമത്ത് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ മത്സരിക്കും. കഴക്കൂട്ടത്ത് വി മുരളീധരനും മഞ്ചേശ്വരത്ത് കെ സുരേന്ദ്രനും രംഗത്തിറങ്ങും. വട്ടിയൂർക്കാവില്‍ ആർ ശ്രീലേഖയെയും കൃഷ്ണകുമാറിനെയുമാണ് പരിഗണിക്കുന്നത്.

SUMMARY: Padmaja Venugopal says she will contest as BJP candidate in Thrissur

NEWS BUREAU

Recent Posts

ബിജെപി പ്രവർത്തകന്റെ കൊലപാതകം; കർണാടകയിൽ കോൺഗ്രസ് എംഎൽഎക്ക് ജീവപര്യന്തം

ബെംഗളൂരു: ബിജെപി പ്രവർത്തകനെ കൊലപ്പെടുത്തിയ കേസിൽ കോൺഗ്രസ് എംഎൽഎക്ക് ജീവപര്യന്തം. ധാർവാഡ് എംഎൽഎയും മുന്‍ മന്ത്രിയുമായ വിനയ് കുൽക്കർണിക്കാണ് ജീവപര്യന്തം…

1 hour ago

ആശ്വാസ വാര്‍ത്ത; ഹോര്‍മുസ് പൂര്‍ണമായി തുറന്ന് ഇറാൻ, നന്ദി പറഞ്ഞ് ട്രംപ്

തെഹ്‌റാന്‍: ഹോര്‍മുസില്‍ നിന്ന് ആശ്വാസ വാര്‍ത്ത. ഹോര്‍മുസ് കടലിടുക്ക് തുറന്നതായി ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി അറിയിച്ചു. ലബനാനിലെ…

1 hour ago

കർണാടകയിലെ യാദ്ഗിറില്‍ കാറും ബസും കൂട്ടിയിടിച്ച് തീപിടിച്ചു; ഒരു കുടുംബത്തിലെ ഒമ്പതുപേർ മരിച്ചു

ബെംഗളൂരു: കർണാടകയിലെ യാദ്ഗിർ ജില്ലയിലെ സുർപൂർ താലൂക്കിലെ ശാന്തപുര ക്രോസിന് സമീപം  കാറും സ്വകാര്യ ബസും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ…

2 hours ago

കേന്ദ്രത്തിന് തിരിച്ചടി: വനിതാ സംവരണ ഭേദഗതി ബിൽ പരാജയപ്പെട്ടു

ന്യൂഡല്‍ഹി: വനിതാ സംവരണ ബിൽ ഭേദഗതി ബിൽ ലോക്സഭയിൽ പരാജയപ്പെട്ടു. ലോക്സഭയിൽ നടന്ന വോട്ടെടുപ്പിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിക്കാത്തതിനെത്തുടർന്നാണ്…

3 hours ago

ബെംഗളൂരുവിൽ അന്തരിച്ചു

ബെംഗളൂരു: കോട്ടയം കഞ്ഞിക്കുഴി ആലംമൂട്ടില്‍ റീന മാത്യു (53) ബെംഗളൂരുവില്‍ അന്തരിച്ചു. സുബ്ബണ്ണപാളയ സുബ്രഹ്മണ്യ ക്ഷേത്രത്തിന് സമീപം പട്ടേല്‍ ആര്‍ക്കേഡിലായിരുന്നു…

3 hours ago

വാല്‍പ്പാറയില്‍ ടെമ്പോ ട്രാവലര്‍ കൊക്കയിലേക്ക് മറിഞ്ഞു; ഒമ്പത് മലയാളികൾക്ക് ദാരുണാന്ത്യം

കോയമ്പത്തൂര്‍: തമിഴ്നാട്ടില്‍ വാല്‍പ്പാറയിലുണ്ടായ വന്‍ വാഹനാപകടത്തില്‍ മലയാളികളായ 9 അധ്യാപകര്‍ മരിച്ചു. അഞ്ച് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. 13 പേരാണ്…

4 hours ago