ബെംഗളൂരു: നാടോടി ഗായിക പത്മശ്രീ സുക്രി ബൊമ്മഗൗഡ (88) അന്തരിച്ചു. മണിപ്പാലിലെ സ്വകാര്യ ആശുപതിയിലായിരുന്നു അന്ത്യം. സുക്രിജി എന്ന് അറിയപ്പെടുന്ന ബൊമ്മഗൗഡ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ആരോഗ്യപ്രശ്നങ്ങൾ കാരണം ചികിത്സയിലായിരുന്നു, ശ്വാസതടസ്സം മൂലം വ്യാഴാഴ്ച പുലർച്ചെയാണ് മരണം സംഭവിച്ചത്. ഹലാക്കി ആദിവാസി സംഗീതത്തിന് നൽകിയ സംഭാവനകൾക്ക് 2017ലാണ് രാജ്യം ബൊമ്മഗൗഡയ്ക്ക് പത്മശ്രീ നൽകി ആദരിച്ചത്.
സംഗീതത്തോടൊപ്പം, മദ്യവിരുദ്ധ പ്രസ്ഥാനത്തിലും സജീവമായിരുന്ന സുക്രി ബൊമ്മഗൗഡയുടെ ജീവിതവും നേട്ടങ്ങളും മാതൃകാപരമാണ്. ഹംപി സർവകലാശാലയുടെ നാഡോജ പുരസ്‌കാരം ഉൾപ്പെടെ നിരവധി ബഹുമതികൾ ലഭിച്ചിട്ടുണ്ട്. അങ്കോള താലൂക്കിലെ ബഡിഗേരി ഗ്രാമത്തിലാണ് സുക്രി ബൊമ്മഗൗഡ ജനിച്ചത്.
ഹലാക്കി ആദിവാസി ഗാനങ്ങൾ ആലപിക്കുകയും മറ്റുള്ളവരെ പഠിപ്പിക്കുകയും ചെയ്താണ് ബൊമ്മഗൗഡ പ്രശസ്തി നേടിയത്. മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി. കെ. ശിവകുമാർ, മറ്റ് മന്ത്രിമാർ എന്നിവർ ബൊമ്മഗൗഡയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി.
TAGS: KARNATAKA
SUMMARY: Padmashree sukri bommagowda passes away
കൽപ്പറ്റ: വയനാട്ടിൽ ആറംഗ ക്വട്ടേഷൻ കവർച്ചാ സംഘത്തെ പിടികൂടി പോലീസ്. മഹാരാഷ്ട്രയിൽ ഒന്നരക്കോടിയോളം രൂപ കവർച്ച നടത്തി കേരളത്തിലേക്ക് കടന്ന…
തൃശൂർ: സി പി ഐ തൃശ്ശൂര്‍ ജില്ലാ സെക്രട്ടറിയായി കെ ജി ശിവാനന്ദനെ തിരഞ്ഞെടുത്തു. നിലവിൽ എഐടിയുസി ജില്ലാ സെക്രട്ടറിയാണ്…
മലപ്പുറം: മലപ്പുറത്ത് തെരുവ് നായ ഇടിച്ച് ഓട്ടോ മറിഞ്ഞ് ഡ്രൈവർ മരിച്ചു. വെള്ളില സ്വദേശി നൗഫൽ ആണ് മരിച്ചത്. മലപ്പുറം…
ചെന്നൈ: തമിഴ്‌നാട് തിരുവള്ളൂരിൽ ഡീസലുമായി പോവുകയായിരുന്ന ചരക്ക് ട്രെയിനിന് തീപിടിച്ച് വൻ അപകടമുണ്ടായതിൽ അട്ടിമറിയെന്ന് സംശയം. ഇന്ന് പുലർച്ചെ 5.30ന്…
പട്‌ന: ബിഹാറില്‍ ബിജെപി നേതാവിനെ വെടിവെച്ച് കൊലപ്പെടുത്തി. ബിജെപി നേതാവായ സുരേന്ദ്ര കെവാത്ത് ആണ് ഞായറാഴ്ച കൊല്ലപ്പെട്ടത്. ബിഹാറിലെ ഷെയ്ഖ്പുരയിലാണ്…
കോട്ടയ്ക്കൽ: കോട്ടയ്ക്കൽ ആര്യവൈദ്യശാലാ ട്രസ്റ്റ് ബോർഡ് അംഗവും സ്‌പെഷൽ കൺസൽറ്റന്റുമായ പി.രാഘവവാരിയർ (91) അന്തരിച്ചു. വാർധക്യസഹജമായ രോഗങ്ങളെത്തുടർന്ന് ഇന്നലെ രാവിലെ…