ന്യൂഡൽഹി: പാകിസ്ഥാന്റെ പിടിയിലായിരുന്ന ബിഎസ്‌എഫ് ജവാനെ മോചിപ്പിച്ചു. ഏപ്രില്‍ 23നാണ് അതിര്‍ത്തി കടന്നെന്ന് ആരോപിച്ച് പൂര്‍ണം കുമാര്‍ സാഹുവിനെ പാകിസ്ഥാന്‍ പിടികൂടിയത്. 21 ദിവസങ്ങള്‍ക്ക് ശേഷമാണ് സൈനികനെ മോചിപ്പിക്കുന്നത്. ഇന്ന് രാവിലെ 10:30 ന് അമൃത്സറിലെ അട്ടാരി ജെസിപി വഴി ഷായെ ഇന്ത്യയ്‌ക്ക് കൈമാറി.
അതിര്‍ത്തിയില്‍ ജോലി ചെയ്യുന്നതിനിടെ തണല്‍ തേടി മരച്ചുവട്ടില്‍ ഇരുന്നപ്പോഴാണ് പൂര്‍ണത്തെ പാകിസ്ഥാന്‍ റേഞ്ചേഴ്സ് സൈനികനെ കസ്റ്റഡിയിലെടുത്തത്. അബദ്ധത്തില്‍ അതിർത്തി കടന്നെത്തുന്ന ബിഎസ്‌എഫ് ജവാന്മാരെ തിരിച്ചയക്കുന്നതിന് ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ സുസ്ഥാപിതമായ ഒരു നടപടിക്രമമുണ്ട്. എന്നാലിത് പാലിക്കാൻ പാകിസ്ഥാൻ തയാറായിരുന്നില്ല.
182-ാമത് ബിഎസ്‌എഫ് ബറ്റാലിയനില്‍ അംഗമായ ഷാ, സീറോ ലൈനിനടുത്തുള്ള ഇന്ത്യൻ കർഷകരെ സംരക്ഷിക്കുന്നതിനായി നിയോഗിക്കപ്പെട്ട ‘കിസാൻ ഗാർഡ്’ എന്ന യൂണിറ്റിന്റെ ഭാഗമായിരുന്നു. അതേ സമയം ഇന്ത്യയുടെ നയതന്ത്ര നടപടിയുടെ വിജയമാണ് സൈനികൻ്റെ ഈ മോചനം.
TAGS : BSF
SUMMARY : Pakistan releases BSF jawan after 21 days; hands him over to India via Attari border
കൊച്ചി: അതിജീവിതയെ അപമാനിച്ച കേസില്‍ രാഹുല്‍ ഈശ്വറിന് ജാമ്യം. 16 ദിവസത്തിന് ശേഷമാണ് ജാമ്യം അനുവദിച്ചത്. സൈബർ അധിക്ഷേപ കേസിലാണ്…
കൊല്ലം: പാരിപ്പള്ളിയില്‍ അമ്മയും മകനും വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പുത്തൻകുളം കരിമ്പാലൂർ തലക്കുളം നിധിയില്‍ പ്രേംജിയുടെ ഭാര്യ…
കൊല്ലം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ശബരിമല മുൻ എക്സിക്യൂട്ടീവ് ഓഫീസര്‍ സുധീഷ് കുമാറിന് ജാമ്യമില്ല. സുധീഷ് കുമാറിന്റെ രണ്ട് ജാമ്യാപേക്ഷകളും…
കണ്ണൂർ: മദ്യപിച്ച് വാഹനമോടിച്ച പോലീസുകാരനെതിരെ കേസെടുത്തു. സ്പെഷ്യല്‍ ബ്രാഞ്ച് എസ് ഐ പി ശിവദാസനെതിരെയാണ് കേസെടുത്തത്. സിനിമാ താരം കൂടിയാണ്…
കണ്ണൂർ: ഇരിട്ടി- വിരാജ്പേട്ട റൂട്ടില്‍ മാക്കൂട്ടം ചുരം പാതയില്‍ ബസ്സിന് തീപിടിച്ചു. ഫയർഫോഴ്സ് എത്തി തീയണക്കാൻ ശ്രമിച്ചെങ്കിലും ബസ് പൂർണമായും…
കൊച്ചി: ബലാത്സംഗക്കേസുകളില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തിലിന് നോട്ടീസ് അയച്ച് കോടതി. സർക്കാരിന്റെ അപ്പീലില്‍ ആണ് നോട്ടീസ്. അപ്പീല്‍ ക്രിസ്മസ് അവധിക്ക്…