Categories: SPORTSTOP NEWS

ചാമ്പ്യന്‍ ട്രോഫിയുടെ ഫിക്ച്ചര്‍ ഐ.സി.സിക്ക് കൈമാറുമെന്ന് പാകിസ്താൻ

ലാഹോറില്‍ 2025-ല്‍ നടക്കാനിരിക്കുന്ന ചാമ്പ്യന്‍ ട്രോഫിയുടെ ഫിക്ച്ചര്‍ ഐ.സി.സിക്ക് കൈമാറുമെന്ന് പാകിസ്താന്‍ അറിയിച്ചു. ഫെബ്രുവരി 19 മുതല്‍ മാര്‍ച്ച് ഒമ്പത് വരെ ലോഹറിലെ ഗദ്ദാഫി സ്റ്റേഡിയത്തില്‍ ടൂര്‍ണമെന്റ് നടത്തുന്നതടക്കമുള്ള കാര്യങ്ങള്‍ പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് തീരുമാനിച്ചിട്ടുണ്ട്. ചാമ്പ്യന്‍സ് ട്രോഫിയില്‍ മാര്‍ച്ച് ഒന്നിന് പാകിസ്താനും ഇന്ത്യയും തമ്മിലുള്ള പോരാട്ടം നടക്കും.

കനത്ത സുരക്ഷയിലായിരിക്കും മത്സരങ്ങള്‍ നടത്തുക. സുരക്ഷ മുന്‍നിര്‍ത്തി ഇന്ത്യയുടെ ഗ്രൂപ്പ് മത്സരങ്ങളെല്ലാം ലാഹോറിലായിരിക്കും. ചാമ്പ്യന്‍സ് ട്രോഫി സംബന്ധിച്ച അന്തിമതീരുമാനം പാകിസ്താന്‍ എടുത്തെങ്കിലും ടൂര്‍ണമെന്റില്‍ ഇന്ത്യ പങ്കെടുക്കുമോ എന്ന കാര്യത്തില്‍ ഇനിയും വ്യക്തത വന്നിട്ടില്ല. ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡും (ബി.സി.സി.ഐ) ഇന്ത്യയുടെ പങ്കാളിത്തം സംബന്ധിച്ച് ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്നാണ് വിവരം. ഇക്കാര്യത്തില്‍ അന്തിമതീരുമാനം കൈക്കൊള്ളേണ്ടത് കേന്ദ്രസര്‍ക്കാറാണ്.

ചാമ്പ്യന്‍സ്‌ ട്രോഫിയില്‍ ഇന്ത്യ പങ്കെടുക്കുമോ എന്ന കാര്യത്തില്‍ ഇതുവരെ ചര്‍ച്ചകള്‍ അന്തിമമായിട്ടില്ല. കഴിഞ്ഞ വര്‍ഷം പാകിസ്താനില്‍ ഏഷ്യ കപ്പ് നടന്നപ്പോഴും ഇന്ത്യയുടെ പങ്കാളിത്തമുണ്ടായിരുന്നില്ല. പിന്നീട് ടൂര്‍ണമെന്റ് ശ്രീലങ്കയിലേക്ക് മാറ്റുകയായിരുന്നു. നടക്കാനിരിക്കുന്ന ഐ.സി.സി യോഗത്തില്‍ ടൂര്‍ണമെന്റ് സംബന്ധിച്ച് ചര്‍ച്ചയുണ്ടാവുമെന്ന് ബി.സി.സി.ഐ വൃത്തങ്ങള്‍ അറിയിച്ചു.

TAGS: SPORTS | CHAMPIONS LEAGUE
SUMMARY: ICC Champions trophy Pakistan Indian Cricket team fixtures ready

Savre Digital

Recent Posts

‘500 കോടി രൂപയടങ്ങിയ സ്യൂട്ട്കെയ്സ് പരാമര്‍ശം’;ന​വ്ജ്യോ​ത് കൗ​ർ സി​ദ്ദു​വി​നെ കോ​ൺ​ഗ്ര​സ് സ​സ്പെ​ൻ​ഡ് ചെ​യ്തു

ഛണ്ഡീ​ഗ​ഢ്: 500 കോ​ടി രൂ​പ ഉ​ള്ള​വ​ർ​ക്കെ മു​ഖ്യ​മ​ന്ത്രി​യാ​കാ​ൻ സാ​ധി​ക്കൂ​വെ​ന്ന വി​വാ​ദ പ​രാ​മ​ർ​ശ​ത്തെ തു​ട​ർ​ന്ന് ന​വ്ജ്യോ​ത് കൗ​ർ സി​ദ്ദു​വി​നെ കോ​ൺ​ഗ്ര​സ് സ​സ്പെ​ൻ​ഡ്…

7 minutes ago

വടക്കൻ ജപ്പാനിൽ ശക്തമായ ഭൂകമ്പം; സൂനാമി മുന്നറിയിപ്പ്

ടോക്യോ:  വടക്കന്‍ ജപ്പാനില്‍ സമുദ്ര തീരത്തോട് ചേര്‍ന്ന് തിങ്കളാഴ്ച ശക്തമായ ഭൂചലനം രേഖപ്പെടുത്തി. ഇതേത്തുടര്‍ന്ന് സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചതായി ജപ്പാന്‍…

11 minutes ago

വാഹനാപകടത്തില്‍ പരുക്കേറ്റ സ്ഥാനാര്‍ഥി മരിച്ചു; വിഴിഞ്ഞം വാര്‍ഡിലെ തിരഞ്ഞെടുപ്പ് മാറ്റിവെച്ചു

തിരുവനന്തപുരം: സ്ഥാനാർഥി വാഹനാപകടത്തില്‍ മരിച്ചതിനെ തുടർന്ന് തിരുവനന്തപുരം കോർപറേഷൻ വിഴിഞ്ഞം വാർഡിലെ തിരഞ്ഞെടുപ്പ് മാറ്റിവെച്ചു. സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുന്ന ജസ്റ്റിൻ…

8 hours ago

ആധാര്‍ കാര്‍ഡിന്റെ ഫോട്ടോകോപ്പി എടുക്കുന്നതിന് വിലക്ക് വരുന്നു; പുതിയ തീരുമാനവുമായി യുഐഡിഎഐ

ന്യൂഡൽഹി: ഇന്ത്യയിലെ ഓരോ പൗരൻമാരുടെയും ഏറ്റവും പ്രധാനപ്പെട്ട തിരിച്ചറിയല്‍ രേഖകളിലൊന്നാണ് ആധാർ കാർഡ്. 12 അക്ക സവിശേഷ തിരിച്ചറിയല്‍ നമ്പർ…

8 hours ago

ഗൃഹനാഥന്‍ വീട്ടുവളപ്പില്‍ വെടിയേറ്റ് മരിച്ച നിലയില്‍

കോട്ടയം: ഈരാറ്റുപേട്ടയില്‍ തടവിനാല്‍ വീട്ടില്‍ ലോറൻസിനെ (56) വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. വീടിന് സമീപത്തെ പറമ്പിലാണ് ഇദ്ദേഹത്തെ മരിച്ച…

9 hours ago

നാളെ ഏഴിടങ്ങളിൽ വോട്ടെടുപ്പ്: തിരിച്ചറിയൽ രേഖകളായി ഇവ ഉപയോ​ഗിക്കാം

തിരുവനന്തപുരം: തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ട വോട്ടെടുപ്പ്‌ ചൊവ്വാഴ്ച നടക്കും. രാവിലെ 7 ന് തുടങ്ങും. വൈകുന്നേരം 6…

10 hours ago