തിരുവനന്തപുരം: പാർട്ടി നേതൃത്വത്തോടുള്ള അതൃപ്‌തി പരസ്യമാക്കി ചാണ്ടി ഉമ്മൻ എംഎല്‍എ. പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ പ്രചരണച്ചുമതല ഉള്‍പ്പെടെ നല്‍കാത്തതാണ് ചാണ്ടി ഉമ്മന്റെ അതൃപ്‌തിക്ക് കാരണം. അന്ന് പറയേണ്ടെന്ന് കരുതിയതാണ്. ഇപ്പോഴും കൂടുതല്‍ കാര്യങ്ങളൊന്നും പറയുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രചാരണത്തിനായി ഒരു ദിവസം മാത്രമാണ് പാലക്കാട് പോയത്. എല്ലാവരെയും ഒന്നിച്ച് നിര്‍ത്തി നേതൃത്വം മുന്നോട്ടു പോകണം. പാര്‍ട്ടി പുനഃസംഘടനകള്‍ യുവാക്കള്‍ക്ക് പ്രതിനിധ്യം ലഭിക്കണം. കെ സുധാകരന്‍ കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറണമെന്ന അഭിപ്രായമില്ല. അത് ചര്‍ച്ച ചെയ്യാന്‍ പോലും പാടില്ല. എല്ലാവരെയും ചേര്‍ത്ത് പിടിച്ചു പോകണമെന്നും അദ്ദേഹം ആവര്‍ത്തിച്ചു.
സ്മാര്‍ട്ട് സിറ്റി പദ്ധതി നഷ്ടപ്പെടുമ്പോള്‍ കേരളത്തിനാണ് വലിയ നഷ്ടമുണ്ടാകുന്നതെന്ന് ചാണ്ടി ഉമ്മന്‍ വ്യക്തമാക്കി. ടികോമിന് എന്തിനാണ് നഷ്ടപരിഹാരം കൊടുക്കുന്നത് സര്‍ക്കാര്‍ വ്യക്തമാക്കണം. കമ്പനി കേരളത്തിനാണ് നഷ്ടപരിഹാരം നല്‍കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
TAGS : CHANDI UMMAN
SUMMARY : Everyone was given tasks for the Palakkad by-election campaign, not himself; Chandi Oommen made his dissatisfaction public
ബെംഗളൂരു: കുന്ദലഹള്ളി കേരളസമാജ മലയാളകവിതാരചന മത്സരം സംഘടിപ്പിക്കുന്നു.സ്ഥാപകപ്രസിഡന്റായ ശ്രീ കെ വി ജി നമ്പ്യാരുടെ സ്മരണാർത്ഥം ഒൻപതാം തവണയാണ് സമാജം…
കൊച്ചി: എറണാകുളത്ത് മരടില്‍ വീട് പൊളിച്ചു മാറ്റുന്നതിനിടെ ഭിത്തി ഇടിഞ്ഞു വീണ് തൊഴിലാളി മരിച്ചു. നെട്ടൂർ പുളിയമ്പിള്ളി സ്വദേശിയായ നിയാസ്…
ബെംഗളൂരു: ദാസറഹള്ളി വാർഡ് സർക്കാർ പി.യു കോളേജിലെ വിദ്യാർഥികള്‍ക്ക് ഉന്നത പഠനത്തിന് സഹായകരമായി കമ്പ്യൂട്ടറുകൾ വിതരണം ചെയ്തു. ജെനെക്സ്, മില്യൺ…
തിരുവനന്തപുരം: സമഗ്ര ശിക്ഷാ കേരളാ ഫണ്ട് (എസ്‌എസ്കെ) നല്‍കണമെന്നാവശ‍്യപ്പെട്ട് കേന്ദ്രത്തിന് കത്തയച്ച് വിദ‍്യാഭ‍്യാസ മന്ത്രി വി.ശിവൻകുട്ടി. എസ്‌എസ്കെ ഫണ്ട് ഉടൻ…
പത്തനംതിട്ട: ശബരിമല അന്നദാനത്തില്‍ കേരളസദ്യ നൽകാൻ തീരുമാനിച്ചതായി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാര്‍. നാളെ, അല്ലെങ്കില്‍ മറ്റന്നാള്‍ ഇത്…
കൊച്ചി: എറണാകുളം ജില്ലാ പഞ്ചായത്ത് കടമക്കുടി ഡിവിഷനിലെ യുഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. എല്‍സി ജോര്‍ജിന്‍റെ ഹര്‍ജിയില്‍ ഇടപെടാനില്ലെന്ന് ഹൈക്കോടതി. നാമനിര്‍ദേശ…