LATEST NEWS

പാലക്കാട് നിപ ബാധ: മരിച്ച 58കാരൻ്റെ വീടിന് 3 കിമീ ചുറ്റളവില്‍ പ്രവേശന നിയന്ത്രണം

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും നിപ മരണം സ്ഥിരീകരിച്ചതോടെ നിയന്ത്രണം ശക്തമാക്കി ആരോഗ്യവകുപ്പ്. നിപ്പ സ്ഥിരീകരിച്ച പാലക്കാട് മണ്ണാർക്കാട് കുമരംപുത്തൂർ സ്വദേശിയായ 58 കാരന്‍റെ വീടിന് മൂന്ന് കിലോമീറ്റർ ചുറ്റളവില്‍ പ്രവേശന നിയന്ത്രണം ഏർപ്പെടുത്തി.

കണ്ടൈയ്ൻമെന്‍റ് സോണുകള്‍ ഉടൻ പ്രഖ്യാപിക്കും. മരിച്ചയാളുടെ സമ്പർക്ക പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള ആളുകള്‍ക്ക് ക്വാറന്‍റൈനില്‍ പോകാൻ നിർദേശം നല്‍കിയിട്ടുണ്ട്. രോഗലക്ഷണങ്ങളോടെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മധ്യവയസ്കൻ ശനി‍യാഴ്ച വൈകുന്നേരമാണ് മരിച്ചത്.

മഞ്ചേരി മെഡിക്കല്‍ കോളജില്‍ നടത്തിയ പ്രാഥമിക പരിശോധനയില്‍ നിപ്പ സ്ഥിരീകരിക്കുകയായിരുന്നു. ഇയാളുടെ കൂടുതല്‍ സാമ്പിളുകള്‍ പൂനെയിലെ വൈറോളജി ലാബിലേക്കും പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

SUMMARY: Nipah outbreak: Entry restricted within 3 km radius of the house of the deceased 58-year-old

NEWS BUREAU

Recent Posts

ഇസ്രയേൽ ആക്രമണത്തിൽ ഇറാൻ പ്രസിഡന്റിന് പരുക്കേറ്റതായി റിപ്പോർട്ട്; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ടെഹ്‌റാന്‍: ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന് പരുക്കേറ്റിരുന്നതായി ഇറാനിയൻ റെവല്യൂഷണറി ഗാർഡ് കോർപ്‌സ് (ഐആർജിസി) റിപ്പോര്‍ട്ട്. ജൂണ്‍…

1 hour ago

മഹാരാഷ്ട്രയിൽ നിന്ന് തട്ടിയത് ഒന്നരക്കോടി; ആറം​ഗ മലയാളി കവർച്ചാ സംഘത്തെ വയനാട്ടില്‍ സാഹസികമായി പിടികൂടി

കൽപ്പറ്റ: വയനാട്ടിൽ ആറം​ഗ ക്വട്ടേഷൻ കവർച്ചാ സംഘത്തെ പിടികൂടി പോലീസ്. മഹാരാഷ്ട്രയിൽ ഒന്നരക്കോടിയോളം രൂപ കവർച്ച നടത്തി കേരളത്തിലേക്ക് കടന്ന…

2 hours ago

കെ ജി ശിവാനന്ദന്‍ സി പി ഐ തൃശൂര്‍ ജില്ലാ സെക്രട്ടറി

തൃശൂർ: സി പി ഐ തൃശ്ശൂര്‍ ജില്ലാ സെക്രട്ടറിയായി കെ ജി ശിവാനന്ദനെ തിരഞ്ഞെടുത്തു. നിലവിൽ എഐടിയുസി ജില്ലാ സെക്രട്ടറിയാണ്…

2 hours ago

തെരുവുനായ ചാടി ഓട്ടോ മറിഞ്ഞു; ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

മലപ്പുറം: മലപ്പുറത്ത് തെരുവ് നായ ഇടിച്ച് ഓട്ടോ മറിഞ്ഞ് ഡ്രൈവർ മരിച്ചു. വെള്ളില സ്വദേശി നൗഫൽ ആണ് മരിച്ചത്. മലപ്പുറം…

2 hours ago

ട്രാക്കിൽ വിള്ളൽ; തമിഴ്‌നാട്ടിൽ ട്രെയിന്‍ തീപിടിച്ചതിൽ അട്ടിമറി സംശയം

ചെന്നൈ:  തമിഴ്‌നാട് തിരുവള്ളൂരിൽ ഡീസലുമായി പോവുകയായിരുന്ന ചരക്ക് ട്രെയിനിന് തീപിടിച്ച് വൻ അപകടമുണ്ടായതിൽ അട്ടിമറിയെന്ന് സംശയം. ഇന്ന് പുലർച്ചെ 5.30ന്…

3 hours ago

ബിഹാറിൽ ബിജെപി നേതാവിനെ വെടിവെച്ചുകൊന്നു

പട്‌ന: ബിഹാറില്‍ ബിജെപി നേതാവിനെ വെടിവെച്ച് കൊലപ്പെടുത്തി. ബിജെപി നേതാവായ സുരേന്ദ്ര കെവാത്ത് ആണ് ഞായറാഴ്ച കൊല്ലപ്പെട്ടത്. ബിഹാറിലെ ഷെയ്ഖ്പുരയിലാണ്…

4 hours ago