LATEST NEWS

പാലക്കാട് യുവതിയെ ശ്വാസം മുട്ടിച്ച്‌ കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ് അറസ്റ്റില്‍

പാലക്കാട്: ശ്രീകൃഷ്ണപുരത്ത് ഭാര്യയെ ഭർത്താവ് ശ്വാസംമുട്ടിച്ചു കൊന്നു. ശ്രീകൃഷ്ണപുരം കാട്ടുകുളം സ്രാമ്പിക്കല്‍ വൈഷ്ണവി (26) ആണ് മരിച്ചത്. സംഭവത്തില്‍ ഭർത്താവ് ദീക്ഷിതിനെ ശ്രീകൃഷ്ണപുരം പോലീസ് അറസ്റ്റ് ചെയ്തു. ഇക്കഴിഞ്ഞ 9 ന് രാത്രിയാണ് വൈഷ്ണവിയെ ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടെന്ന് പറഞ്ഞ് ദീക്ഷിത് മാങ്ങാട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിക്കുന്നത്.

പിന്നീട് ഈ വിവരം വൈഷ്ണവിയുടെ ബന്ധുക്കളെയും അറിയിച്ചു. ആശുപത്രിയില്‍ എത്തിച്ചതിന് പിന്നാലെ വൈഷ്ണവി മരിച്ചു. പിന്നീട് നടത്തിയ പോസ്റ്റ്മോര്‍ട്ടത്തിലാണ് വൈഷ്ണവിയെ ദീക്ഷിത് ശ്വാസംമുട്ടിച്ച്‌ കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തിയത്. പിന്നാലെ ദീക്ഷിതിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

ഇന്ന് രാവിലെയാണ് ദീക്ഷിതിൻ്റെ അറസ്റ്റ് ശ്രീകൃഷ്ണപുരം പോലീസ് രേഖപ്പെടുത്തിയത്. മലപ്പുറം പെരിന്തല്‍മണ്ണ ആനമങ്ങാട് ചോലക്കല്‍ വീട്ടില്‍ ഉണ്ണികൃഷ്ണൻ്റെ മകളാണ് മരിച്ച വൈഷ്ണവി. ഒന്നരവർഷം മുമ്പായിരുന്നു വൈഷ്ണവിയും ദീക്ഷിതും തമ്മിലുള്ള വിവാഹം നടന്നത്.

SUMMARY: Palakkad woman strangled to death; husband arrested

NEWS BUREAU

Recent Posts

‘എനിക്ക് തിടുക്കമില്ല, എന്റെ വിധി എന്താണെന്ന് എനിക്കറിയാം’: മുഖ്യമന്ത്രി സ്ഥാനത്തില്‍ പ്രതികരിച്ച് ഡി.കെ. ശിവകുമാര്‍

ബെംഗളൂരു: ഈ വര്‍ഷം അവസാനം മുഖ്യമന്ത്രി സ്ഥാനം മാറുമെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് തന്റെ വിധി എന്താണെന്ന് അറിയാമെന്നും, താന്‍ തിടുക്കം…

5 minutes ago

‘ദേവസ്വം മന്ത്രി ഈഴവനായതുകൊണ്ട് വളരാൻ അനുവദിക്കുന്നില്ല’: ആരോപണവുമായി വെള്ളാപ്പള്ളി നടേശൻ

തിരുവനന്തപുരം: കേരളത്തില്‍ എല്ലാ ക്ഷേത്രങ്ങളിലും മോഷണം നടക്കുന്നുവെന്നും അത് ശബരിമലയില്‍ മാത്രമല്ലെന്നും എസ്‌എൻഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ.…

34 minutes ago

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ വീണ്ടും രണ്ട് കുപ്പി മദ്യംപിടികൂടി

കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് മദ്യം പിടികൂടി. ഹോസ്പിറ്റല്‍ ബ്ലോക്കിന് സമീപത്ത് നിന്നാണ് രണ്ട് മദ്യ കുപ്പികള്‍ പിടികൂടിയത്.…

1 hour ago

കാലിക്കറ്റ് സര്‍വകലാശാലയില്‍ സംഘര്‍ഷം; ക്യാമ്പസ് അനിശ്ചിതകാലത്തേക്ക് അടച്ചു

മലപ്പുറം: കാലിക്കറ്റ് സര്‍വകലാശാല ക്യാമ്പസില്‍ അക്രമസംഭവങ്ങള്‍ രൂക്ഷമായതിനെ തുടര്‍ന്ന് സര്‍വകലാശാല അധികാരികള്‍ ക്യാമ്പസ് അനിശ്ചിതകാലത്തേക്ക് അടച്ചു. ഇന്നലെ വൈകുന്നേരം തുടങ്ങിയ…

2 hours ago

ജാര്‍ഖണ്ഡില്‍ സിആര്‍പിഎഫ് ജവാന് വീരമൃത്യു

റാഞ്ചി: ജാര്‍ഖണ്ഡില്‍ നക്സല്‍ വിരുദ്ധ ഓപ്പറേഷനിടെ സിആർപിഎഫ് ജവാന് വീരമൃത്യു. ഐഇഡി സ്ഫോടനത്തില്‍ പരുക്കേറ്റ ജവാനാണ് മരിച്ചത്. പശ്ചിമ സിംഗ്ഭും…

3 hours ago

നെഞ്ചുവേദന; മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

തൃശൂർ: നെഞ്ചുവേദനയെത്തുടര്‍ന്ന് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ് മന്ത്രി ഇപ്പോള്‍.…

4 hours ago