Categories: KERALATOP NEWS

പാലക്കയത്ത് വെള്ളച്ചാട്ടത്തില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

പാലക്കാട്‌: പാലക്കയം വട്ടപ്പാറയില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. മണ്ണാർക്കാട് സ്വദേശി വിജയിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഇന്ന് പുലർച്ചെ ആരംഭിച്ച തിരച്ചിലില്‍ വെള്ളച്ചാട്ടത്തിലെ കുഴിയിലകപ്പെട്ട നിലയിലായിരുന്നു മൃതദേഹം. ഞായറാഴ്ച ഉച്ചയോടു കൂടി രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പമാണ് വിജയ് പാലക്കയത്തുള്ള വട്ടപ്പാറ വെള്ളച്ചാട്ടത്തില്‍ എത്തിയത്.

ഇതിനിടെ മുകളിലേക്ക് കയറിപ്പോയ വിജയിയെ കാണാതാവുകയായിരുന്നു. ഫയ൪ഫോഴ്സിനെയും നാട്ടുകാരേയും വിവരമറിയിച്ചു. തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പ്രതികൂല കാലാവസ്ഥ കാരണം ഇന്നലെ രാത്രി തിരച്ചില്‍ നിർത്തി വെച്ചിരുന്നു. ഇന്ന് രാവിലെ ഫയ൪ഫോഴ്സും സിവില്‍ ഡിഫൻസ് ഫോഴ്സും നാട്ടുകാരു ചേർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

TAGS : PALAKKAD | WATER FALLS
SUMMARY : Body of missing youth found in Palakkayath waterfall

Savre Digital

Recent Posts

ബെംഗളൂരു റൂറൽ ജില്ലയുടെ പേരുമാറ്റാൻ സർക്കാർ

ബെംഗളൂരു: ബെംഗളൂരു റൂറൽ ജില്ലയുടെ പേര് ബെംഗളൂരു നോർത്ത് എന്നു മാറ്റാൻ സംസ്ഥാന സർക്കാർ പദ്ധതിയിടുന്നതായി റിപ്പോർട്ട്. ഇന്ന് നന്ദിഹിൽസിൽ…

6 minutes ago

കോണ്‍ഗ്രസ് കേന്ദ്രത്തില്‍ അധികാരത്തിലെത്തിയാല്‍ ആര്‍എസ്എസിനെ നിരോധിക്കും; പ്രിയങ്ക് ഖര്‍ഗെ

ബെംഗളൂരു: കോൺഗ്രസ് വീണ്ടും കേന്ദ്രത്തിൽ അധികാരത്തിൽ വന്നാൽ ആർ‌എസ്‌എസിനെ നിരോധിക്കുമെന്ന് കർണാടക മന്ത്രി പ്രിയങ്ക് ഖാർഗെ. ആര്‍എസ്എസ് സമൂഹത്തില്‍ വിദ്വേഷം…

16 minutes ago

കാർഡ് ഉടമകൾക്ക് ഈ മാസംമുതൽ എട്ട്‌ കിലോ കെ റൈസ്‌

തിരുവനന്തപുരം: സപ്ലൈകോ സബ്‌സിഡി ഇനത്തില്‍ വിതരണം ചെയ്യുന്ന കെ റൈസിന്റെ അളവ് ജൂലൈ മുതല്‍ കൂട്ടാന്‍ തീരുമാനം. ഓരോ മാസവും…

21 minutes ago

വിക്ടോറിയ ആശുപത്രിയിൽ തീപ്പിടിത്തം; 26 രോഗികളെ ഒഴിപ്പിച്ചു, രോഗികളും ജീവനക്കാരും സുരക്ഷിതർ

ബെംഗളൂരു: ബെംഗളൂരുവിലെ വിക്ടോറിയ ആശുപത്രിയിൽ തീപ്പിടിത്തം. ചൊവ്വാഴ്ച പുലർച്ചെ മൂന്നുമണിയോടെയാണ് സംഭവം. രോഗികളും ജീവനക്കാരും സുരക്ഷിതരാണ്. പുകയുയർന്നതോടെ മുഴുവൻരോഗികളെയും സുരക്ഷിതരായി…

43 minutes ago

ഇന്ത്യയിലെ ഏറ്റവും വലിയ ഡാർക്ക്‌നെറ്റ് മയക്കുമരുന്ന് ശൃംഖല തകര്‍ത്തു; മുഖ്യ സൂത്രധാരനായ മലയാളി പിടിയില്‍

കൊച്ചി: രാജ്യത്തെ ഏറ്റവു വലിയ ഡാര്‍ക്ക് നെറ്റ് ലഹരി ശൃംഖല തകര്‍ത്ത് നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ. ശൃംഖല നിയന്ത്രിച്ചിരുന്ന മൂവാറ്റുപുഴ…

9 hours ago

കർണാടക സർക്കാരിൽ നേതൃമാറ്റം ഉണ്ടാകില്ലെന്ന് ഡി.കെ. ശിവകുമാർ

ബെംഗളൂരു: കർണാടക സർക്കാരിൽ നേതൃമാറ്റം ഉണ്ടാകില്ലെന്ന് ഉപമുഖ്യമന്ത്രിയും പിസിസി പ്രസിഡന്റുമായ ഡി.കെ. ശിവകുമാർ വ്യക്തമാക്കി. സിദ്ധരാമയ്യയാണ് മുഖ്യമന്ത്രി, അദ്ദേഹത്തിന്റെ കൈകൾക്കു…

10 hours ago