ബെംഗളൂരു: ഫാസിസ്റ്റ് സമഗ്രാധികാരത്തിൽ ശ്വാസം മുട്ടുന്ന മനുഷ്യന്റെ കുതറലുകളിൽ നിന്നാണ് പ്രതിരോധത്തിന്റെ സാഹിത്യം രൂപപ്പെടുന്നതെന്നും
സാമൂഹ്യ ഓർമ്മകളെ തിരിച്ചുപിടിക്കുകയാണ് സാംസ്കാരിക പ്രതിരോധത്തിന്റെ വഴിയെന്നും നോവലിസ്റ്റും ചലച്ചിത്രകാരനുമായ വിനോദ് കൃഷ്ണ അഭിപ്രായപ്പെട്ടു.
പലമ നവമാധ്യമ കൂട്ടായ്മയുടെ സെമിനാറിൽ “സത്യാനന്തര കാലത്തെ സർഗാത്മക പ്രതിരോധം” എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു ഗാന്ധിവധം പ്രമേയമാക്കിയ” 9എംഎം ബെരേറ്റ” എന്ന നോവലിന്റെ രചയിതാവായ വിനോദ് കൃഷ്ണ.
ജീവിച്ചിരിക്കുന്ന ഗാന്ധിയെക്കാൾ കൊല്ലപ്പെട്ട ഗാന്ധിയെ ഫാസിസ്റ്റുകൾ ഭയപ്പെടുന്നു. ദുരന്തസമയത്ത് നുണയുടെ നിർമിതികൾ സോഷ്യൽ എഞ്ചിനീയറിംഗിലൂടെ ആവർത്തിച്ചുറപ്പിക്കുകയും ജീവിതത്തിൽ നിന്ന് സത്യത്തിന്റെ പ്രകാശത്തെ ചോർത്തിക്കളയുകയാണ് ഫാസിസത്തിന്റെ രീതി. സാംസ്കാരിക ഇടതുപക്ഷം കൂടുതൽ ജാഗരൂകമാവേണ്ട കാലമാണ് വരാനിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സത്യാനന്തരബോധം ഉത്തരാധുനികതയുടെ അനുബന്ധമായല്ല കടന്നുവന്നതെന്നും അധികാരലബ്ധിയ്ക്കുള്ള കുറുക്കുവഴിയായി സത്യത്തെ വെറും ആപേക്ഷികമായ ഒന്നു മാത്രമാക്കി മാറ്റിനിർത്തുകയാണ് അധീശശക്തികൾ ചെയ്യുന്നതെന്നും അനുബന്ധപ്രഭാഷണത്തിൽ കവി ടി പി വി വിനോദ് അഭിപ്രായപ്പെട്ടു.
ശാന്തകുമാർ ഏലപ്പിള്ളി സെമിനാറിൽ അധ്യക്ഷത വഹിച്ചു. വിനോദ് കൃഷ്ണയുടെയും ടി പി വിനോദിന്റെയും രചനാലോകത്തെ ഹസീന ഷിയാസ് പരിചയപ്പെടുത്തി. കൃഷ്ണമ്മ, സി കുഞ്ഞപ്പൻ, രതി സുരേഷ് എന്നിവർ കാവ്യാലാപനം നടത്തി. ബി. എസ്. ഉണ്ണികൃഷ്ണൻ, ആർ വി ആചാരി, ഗീതാ നാരായണൻ, മുഹമ്മദ് കുനിങ്ങാട്, പൊന്നമ്മ ദാസ്, വിജി ഡാനിയൽ, ജാഷിർ പൊന്ന്യം, വജീദ്, നെൽസൺ, ജീവൻ രാജ്, ഒ. വിശ്വനാഥൻ എന്നിവർ സർഗ്ഗസംവാദത്തിൽ പങ്കെടുത്തു. സുദേവൻ പുത്തൻചിറ സ്വാഗതവും പി വി എൻ രവീന്ദ്രൻ നന്ദിയും പറഞ്ഞു.
<br>
TAGS : PALAMA | ART AND CULTURE
SUMMARY : Palama nava maadhyama koottayama seminar
ഡല്‍ഹി: 2020-ലെ ഡല്‍ഹി കലാപത്തിന് പിന്നിലെ ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് ആരോപിച്ച് യുഎപിഎ ചുമത്തപ്പെട്ട് ജയിലില്‍ കഴിയുന്ന മുൻ ജെഎൻയു വിദ്യാർഥികളായ…
പാലക്കാട്: വ്യായാമത്തിനായി കെട്ടിയ കയറില്‍ കുരുങ്ങി വിദ്യാർഥിനിക്ക് ദാരുണാന്ത്യം. കൂറ്റനാട് പുളിക്കല്‍ വീട്ടില്‍ അലിമോൻ്റെ മകള്‍ ആയിഷ ഹിഫയാണ് (11)…
തിരുവനന്തപുരം: സ്വർണവില കഴിഞ്ഞ ദിവസങ്ങളില്‍ ചെറുതായൊന്ന് കുറഞ്ഞെങ്കിലും ഈ ആഴ്ച വിലയില്‍ വീണ്ടും കുതിപ്പ് തുടങ്ങിയിരിക്കുകയാണ്. ഇന്ന് പവന് 1,160…
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസില്‍ മുൻകൂർ ജാമ്യം തേടി ദേവസ്വം ബോർഡ് മുൻ അംഗം കെ.പി ശങ്കരദാസ്. കൊല്ലം ജില്ലാ…
കോഴിക്കോട്: കോഴിക്കോട് ഇരിങ്ങാടൻ പള്ളി ജംഗ്ഷനില്‍ ലോറി കാറുമായി കൂട്ടിയിടിച്ച് മറിഞ്ഞു. ലോറി ഡ്രൈവർ മരിച്ചു. വയനാട് സ്വദേശി കൃഷ്ണനാണ്…
ന്യൂഡല്‍ഹി: ഡല്‍ഹി കലാപ ഗൂഢാലോചന കേസില്‍ ഉമര്‍ ഖാലിദ് ഉൾപ്പെടെയുള്ളവരുടെ ജാമ്യാപേക്ഷയില്‍ സുപ്രീംകോടതി ഇന്ന് വിധി പറയും. ജസ്റ്റിസുമാരായ അരവിന്ദ്…