▪️ പലമ സെമിനാറിൽ സുരേഷ് കോടുർ സംസാരിക്കുന്നു
ബെംഗളൂരു: സമകാലികതയുടെ ഏറ്റവും ശക്തവും സൂക്ഷ്മവുമായ വായനയും മാറ്റത്തിന്റെ പ്രേരകശക്തിയുമാകാൻ കഥകൾക്ക് കഴിയേണ്ടതുണ്ടെന്ന് എഴുത്തുകാരൻ സുരേഷ് കോടൂർ അഭിപ്രായപ്പെട്ടു. പലമ നവമാധ്യമ കൂട്ടായ്മയുടെ സെമിനാറിൽ കെ. ജയചന്ദ്രന്റെ “ഒന്ന് ബിയിലെ ബസന്തി” എന്ന കഥാസമാഹാരത്തെ ആസ്പദമാക്കി സംസാരിക്കുകയായിരുന്നു സുരേഷ് കോടൂർ. ആസുരമായ ഇന്ത്യൻ വർത്തമാനത്തിന്റെ ജീവിതവ്യഥകളെ ഉറക്കെ പ്രക്ഷേപിക്കുന്ന മൊഴിമുദ്രകളാണ് ജയചന്ദ്രന്റെ കഥകളെന്ന് സുരേഷ് കോടൂർ കൂട്ടിച്ചേർത്തു.
വായനക്കാരനിൽ മാത്രം പൂർണ്ണത കൈവരിക്കുന്ന സവിശേഷ രചനകളാണ് ജയചന്ദ്രന്റെ കഥകളെന്ന് കവി ടി പി വിനോദ് പറഞ്ഞു. വാക്കിന്റെ ചുരുക്കത്തിലും, കഥയുടെ ദൃശ്യമാനം വിപുലമായ ഒരനുഭവലോകത്തെ വരച്ചിടുകയും ജീവിതത്തിന്റെ വേറിട്ട വായനയായി മാറുകയും ചെയ്യുന്നു. കവിതയ്ക്കും കഥയ്ക്കുമിടയിലെ അതിരുകളെ മാറ്റിവരയ്ക്കുന്ന ഇടപെടലായി ജയചന്ദ്രന്റെ രചനകൾ മാറുന്നു.- ടിപി വിനോദ് വിശദമാക്കി.
ശാന്തകുമാർ എലപ്പുള്ളി സെമിനാറിൽ അധ്യക്ഷത വഹിച്ചു. എസ് നവീൻ, സിന കെ എസ്, രമപ്രസന്ന, ശ്രീദേവി ഗോപാൽ, ബി എസ് ഉണ്ണികൃഷ്ണൻ, തങ്കച്ചൻ പന്തളം, ആർ വി ആചാരി, ജാഷിർ പൊന്ന്യം, ഒ. വിശ്വനാഥൻ, പൊന്നമ്മദാസ്, ഗീത നാരായണൻ, മോഹൻദാസ് എന്നിവർ സംവാദത്തിൽ പങ്കെടുത്തു. പുസ്തകത്തിന്റെ രചയിതാവ് കെ ജയചന്ദ്രൻ ചർച്ചയ്ക്ക് മറുപടി പറഞ്ഞു. സുദേവൻ പുത്തൻചിറ സ്വാഗതവും പി വി എൻ രവീന്ദ്രൻ നന്ദിയും പറഞ്ഞു.
ന്യൂഡല്‍ഹി: ഡല്‍ഹി സ്ഫോടനത്തിന് പിന്നാലെ അൽ ഫലാഹ് സർവകലാശാലയ്‌ക്കെതിരെ നടപടി. സർവകലാശാലയ്‌ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റർ ചെയ്തു. വ്യാജരേഖ ചമയ്ക്കൽ, ക്രമക്കേടുകൾ…
തിരുവനന്തപുരം: ആർഎസ്എസ് പ്രവർത്തകൻ ആനന്ദ് തിരുമലയുടെ മരണത്തിൽ പൂജപ്പുര പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. ആത്മഹത്യാക്കുറിപ്പിൽ പേരെടുത്ത് പരാമർശിച്ചിട്ടുള്ള ബിജെപി…
ബെംഗളൂരു: കുടക് ജില്ലയിലെ സിദ്ധാപുരയ്ക്ക് സമീപം കാറിനുള്ളിൽ യുവതിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയിൽ കണ്ടെത്തി. ഹരിയാന സ്വദേശിനിയായ നങ്കിദേവി…
കോഴിക്കോട്: ട്രെയിനിൽ ആഭരണങ്ങൾ മോഷ്ടിച്ച കേസിലെ പ്രതികൾ പിടിയിൽ. 50 ലക്ഷം രൂപയോളം വില വരുന്ന സ്വർണ, ഡയമണ്ട് ആഭരണങ്ങളാണ്…
ബെംഗളൂരു: കർണാടകയിലെ യാദ്ഗിറിൽ സർക്കാർ ഉദ്യോഗസ്ഥയെ കാർ തടഞ്ഞ് വെട്ടിക്കൊന്നു. സാമൂഹിക ക്ഷേമ വകുപ്പിലെ സെക്കൻഡ് ഡിവിഷൻ അസിസ്റ്റന്റായ അഞ്ജലി…
ബെംഗളൂരു: എം.എസ് പാളയ സിംഗാപുര ശ്രീഅയ്യപ്പ ക്ഷേത്രത്തിൽ മണ്ഡല മകരവിളക്ക് മഹോത്സവം നവംബർ 16 മുതൽ ജനുവരി 14 വരെ…