LATEST NEWS

പാലിയേക്കരയില്‍ ടോള്‍പിരിക്കാനുള്ള നീക്കത്തിന് തിരിച്ചടി; ദേശീയപാതാ അതോറിറ്റിയുടെ ആവശ്യം ഹൈക്കോടതി തള്ളി

കൊച്ചി: പാലിയേക്കര ടോള്‍ പിരിവിന് അനുവദിക്കണമെന്ന് ദേശീയപാതാ അതോറിറ്റിയുടെ ആവശ്യം ഹൈക്കോടതി തള്ളി. സര്‍വീസ് റോഡ് നന്നാക്കിയെന്നായിരുന്നു എന്‍എച്ച്‌എഐയുടെ ന്യായീകരണമുള്ളത്. എന്നാല്‍ സര്‍വീസ് റോഡിന് വീതി കൂട്ടി ശാശ്വത പരിഹാരം കണ്ടിട്ടില്ലെന്ന് കോടതി നിയോഗിച്ച മൂന്നംഗ സമിതി ഹൈക്കോടതിയെ അറിയിച്ചു.

കേസ് അടുത്ത മാസം ഒമ്പതിലേക്ക് മാറ്റി. അതുവരെ ടോള്‍ പിരിവ് നടക്കില്ല. ജില്ലാ കളക്ടര്‍, ജില്ലാ പോലീസ് മേധാവി, ആര്‍ടിഒ എന്നിവരടങ്ങുന്ന മൂന്നംഗ സമിതിയാണ് സര്‍വീസ് റോഡിന് വീതി കൂട്ടി ശാശ്വത പരിഹാരം കണ്ടിട്ടില്ലെന്ന റിപ്പോര്‍ട്ട് കോടതിയില്‍ നല്‍കിയത്. ഗതാഗതക്കുരുക്കിന് പരിഹാരം കണ്ടെത്തിയിരിക്കുന്നത് വാഹനങ്ങള്‍ വഴിതിരിച്ചു വിട്ടു കൊണ്ടാണ്. എന്നാല്‍ ഇത് വീണ്ടും ജനങ്ങളെ പ്രയാസത്തിലേക്ക് നയിക്കുമെന്നായിരുന്നു മൂന്നംഗ സമിതി ഹൈക്കോടതിയില്‍ അറിയിച്ചിരിക്കുന്നത്.

SUMMARY: Setback to move to collect toll in Paliyekkara; High Court rejects National Highways Authority’s request

NEWS BUREAU

Recent Posts

എച്ച്‌.സി.‌എൽ സൈക്ലത്തൺ ഫെബ്രുവരിയിൽ ബെംഗളൂരുവിൽ

ബെംഗളൂരു: എച്ച്‌.സി.‌എൽ സൈക്ലത്തൺ ആദ്യ പതിപ്പ് ബെംഗളൂരുവിൽ നടക്കും. സൈക്ലിങ് ഫെഡറേഷൻ ഓഫ് ഇന്ത്യ (സി.എഫ്.ഐ)യുമായി സഹകരിച്ച് എച്ച്.സി.എൽ ഗ്രൂപ്പ്…

51 minutes ago

മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്തി​നാ​യി വാ​ശി പി​ടി​ക്കി​ല്ല, പാ​ർ​ട്ടി പ​റ​യു​ന്ന എ​ന്ത് ജോ​ലി​യും ചെയ്യും- ഡി. ​കെ. ശി​വ​കു​മാ​ർ

ബെംഗളൂരു: കർണാടകയിലെ കോൺഗ്രസ് നേതൃത്വത്തെച്ചൊല്ലിയുള്ള തർക്കങ്ങൾക്കിടയിൽ, മുഖ്യമന്ത്രി സ്ഥാ​ന​ത്തി​നാ​യി വാ​ശി പി​ടി​ക്കാന്‍ താൻ ആഗ്രഹിക്കുന്നില്ലെന്നും പാർട്ടി ഹൈക്കമാൻഡ് ഇക്കാര്യങ്ങളില്‍ തീ​രു​മാ​നം…

1 hour ago

ഇ​ന്ത്യ-​റ​ഷ്യ വാ​ര്‍​ഷി​ക ഉ​ച്ച​കോ​ടി; പുടിൻ ഡിസംബർ 4ന് ഇന്ത്യയിലെത്തും

ന്യൂഡല്‍ഹി: റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ അടുത്തയാഴ്ച ഇന്ത്യ സന്ദർശിക്കും. ഡിസംബർ 4, 5 തീയതികളിലായാണ് പുടിൻ ഇന്ത്യയിലെത്തുന്നത്. ഇന്ത്യൻ…

2 hours ago

പമ്പയില്‍ വസ്ത്രങ്ങള്‍ വലിച്ചെറിയുന്നത് ആചാരമല്ല; ഹൈക്കോടതി

പത്തനംതിട്ട: ശബരിമല പമ്പ മലിനീകരണത്തില്‍ ഇടപ്പെട്ട് ഹൈക്കോടതി. പമ്പ നദിയിലും തീരത്തും വസ്ത്രങ്ങള്‍ വലിച്ചെറിയുന്നത് ആചാരമല്ലെന്ന് ഭക്തരെ ബോധ്യപ്പെടുത്തണമെന്ന് ഹൈക്കോടതി…

2 hours ago

കള്ളക്കടല്‍ പ്രതിഭാസം; കേരളത്തിൽ നാളെ അതീവ ജാഗ്രതക്ക് നിര്‍ദേശം

തിരുവനന്തപുരം: കള്ളക്കടല്‍ പ്രതിഭാസം മുന്‍നിര്‍ത്തി സംസ്ഥാനത്ത് നാളെ അതീവജാഗ്രതക്ക് നിര്‍ദേശം നല്‍കി സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം. തിരുവനന്തപുരം ജില്ലയില്‍…

3 hours ago

കളമശേരിയില്‍ ഗുഡ്‌സ് ട്രെയിനിന്റെ പാളം തെറ്റി

കൊച്ചി: എറണാകുളം കളമശേരിയില്‍ ഗുഡ്‌സ് ട്രെയിനിന്റെ പാളം തെറ്റി. ഉച്ചയ്ക്ക് 2.50നാണ് സംഭവം. കളമശേരിയില്‍ നിന്ന് സര്‍വീസ് തുടങ്ങുമ്പോഴായിരുന്നു അപകടം.…

3 hours ago