LATEST NEWS

പാലോട് രവി ഡിസിസി അധ്യക്ഷ സ്ഥാനം രാജിവെച്ചു

തിരുവനന്തപുരം: തിരുവനന്തപുരം ഡിസിസി പ്രസിഡന്റ് പാലോട് രവി രാജിവച്ചു. വിവാദ ഫോണ്‍ സംഭാഷണം പുറത്തുവന്നതിനു പിന്നാലെയാണ് രാജി. പാലോട് രവി സമര്‍പ്പിച്ച രാജി സ്വീകരിച്ചതായി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ അറിയിച്ചു. സംഘടനാ വിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്ന് പ്രഥമദൃഷ്ടിയാല്‍ ബോധ്യപ്പെട്ടതിനാല്‍ വാമനപുരം ബ്ലോക്ക് ജനറല്‍ സെക്രട്ടറി എ.ജലീലിനെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയതായും സണ്ണി ജോസഫ് അറിയിച്ചു.

പാലോട് രവിയുമായുള്ള ഫോണ്‍ സംഭാഷണം ജലീലാണ് പുറത്തുവിട്ടത്. തദ്ദേശ തിരഞ്ഞെടുപ്പോടെ കോണ്‍ഗ്രസ്‌ എടുക്കാച്ചരക്കായി മാറുമെന്നും എല്‍ഡിഎഫിനു മൂന്നാമതും തുടർഭരണം ലഭിക്കുമെന്നും തദ്ദേശ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം നഗരസഭയിലടക്കം കോണ്‍ഗ്രസിനു തിരിച്ചടി ഉണ്ടാകുമെന്നുമുള്ള പാലോട് രവിയുടെ ഫോണ്‍ സംഭാഷണമാണ് പുറത്തു വന്നത്.

തദ്ദേശ തിരഞ്ഞെടുപ്പും നിയമസഭാ തിരഞ്ഞെടുപ്പും അടുത്തു വന്നിരിക്കെ ഒരു ഡിസിസി പ്രസിഡന്റില്‍ നിന്നു തന്നെ ഇത്തരമൊരു പ്രസ്താവന ഉണ്ടായത് അത്യന്തം ഗൗരവത്തോടെയാണ് കോണ്‍ഗ്രസ് നേതൃത്വം കാണുന്നത്. തിരുവനന്തപുരം ഡിസിസി പ്രസിഡന്റ് പാലോട് രവിയുടെ പ്രസ്താവന ഗൗരവമുള്ള വിഷയമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്.

വിഷയം കേരളത്തിലെ മുതിർന്ന നേതാക്കളുമായും എഐസിസി നേതൃത്വവുമായും ചർച്ച ചെയ്യുന്നുണ്ടെന്നും ഇതിന്റെ അടിസ്ഥാനത്തില്‍ തുടർ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം നേരത്തെ പറഞ്ഞിരുന്നു.

SUMMARY: Palode Ravi resigns from DCC president post

NEWS BUREAU

Recent Posts

ചികിത്സയിലായിരുന്ന ഒരാൾ കൂടി മരണത്തിന് കീഴടങ്ങി; മുണ്ടത്തിക്കോട് വെടിക്കെട്ടപകടത്തിൽ മരണം 16 ആയി

തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലുണ്ടായ സ്ഫോടനത്തിൽ ചികിത്സയിലായിരുന്ന ഒരാൾ കൂടി മരണത്തിന് കീഴടങ്ങി. ഇതോടെ ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ എണ്ണം…

3 hours ago

ബെം​ഗളൂരുവിൽ മലയാളി വിദ്യാർഥികളെ ആക്രമിച്ച് കവർച്ച; ആറ് പേർ പിടിയിലായി

ബെംഗളൂരു: നഗരത്തിലെ സ്വകാര്യ കോളേജിലെ മലയാളി വിദ്യാർഥികളെ താമസ സ്ഥലത്തുവെച്ച് ആക്രമിച്ച് പണവും മൊബൈൽ ഫോണുകളും ലാപ്ടോപ്പുകളും കവർന്ന സംഭവത്തില്‍…

4 hours ago

അധ്യാപിക സ്വയം വെടിവെച്ചു മരിച്ചു

ബെംഗളൂരു: ഭർത്താവിന്റെ അസുഖവും ജോലിസമ്മർദ്ദവും മൂലം അധ്യാപിക സ്വയം വെടിവെച്ചു ജീവനൊടുക്കി. കുടക് ജില്ലയിലെ വാഗമണ്ഡല ചേരമ്പാനെ ജി എം…

4 hours ago

കവർച്ച കേസ് പ്രതികൾ പോലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു

കൊ​ച്ചി: ക​വ​ർ​ച്ച കേ​സ് പ്ര​തി​ക​ൾ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ നി​ന്ന് ര​ക്ഷ​പ്പെ​ട്ടു. ക​ട​വ​ന്ത്ര പോ​ലീ​സ് പി​ടി​കൂ​ടി​യ പ്ര​തി​ക​ളെ മ​ജി​സ്ട്രേ​റ്റി​ന് മു​ന്നി​ൽ ഹാ​ജ​രാ​ക്കാ​ൻ…

5 hours ago

ബെംഗളൂരുവിൽ നിന്നും അന്തർസംസ്ഥാന ബസിൽ എത്തിയ രണ്ട് യുവാക്കളില്‍ നിന്നും എംഡിഎംഎ പിടികൂടി

കണ്ണൂര്‍: ബെംഗളൂരുവിൽ നിന്നും അന്തർസംസ്ഥാന ബസിൽ ഇരിട്ടിയിലെത്തിയ രണ്ട് യുവാക്കളെ എംഡിഎംഎയുമായി എക്സൈസ് സംഘം പിടികൂടി. നുച്യാട് സ്വദേശികളായ എം.…

5 hours ago

കൂറ് മാറിയ എംപിമാരെ അയോഗ്യരാക്കണം; രാജ്യസഭാ ചെയര്‍മാന് കത്ത് നല്‍കി എഎപി

ന്യൂഡൽഹി: ആം ആദ്മി പാർടി വിട്ട് ബിജെപിയിൽ ചേർന്ന ഏഴ് രാജ്യസഭാ എംപിമാരുടെ അംഗത്വം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എഎപി നേതാവ് സഞ്ജയ് സിങ്…

6 hours ago