ആന്ധ്രാപ്രദേശ്: ട്രാൻസ്‌ജെൻഡറിനെ വിവാഹം കഴിക്കണമെന്ന് മകൻ ആവശ്യപ്പെട്ടതിൽ മനംനൊന്ത് തുടർന്ന് മാതാപിതാക്കൾ ജീവനൊടുക്കി. ആന്ധ്രാപ്രദേശിലെ നന്ദ്യാൽ ജില്ലയിലാണ് സംഭവം. സുബ്ബ റായിഡു(45), സരസ്വതി(38) എന്നിവരാണ് ആത്മഹത്യ ചെയ്തത്.
മകൻ സുനിൽ കുമാർ (24) സ്മിത എന്ന ട്രാൻസ്ജെൻഡറുമായി മൂന്നു വർഷമായി പ്രണയത്തിലായിരുന്നു. ട്രാൻസ്ജെൻഡറിനെ വിവാഹം കഴിക്കണമെന്ന് മകൻ ആവശ്യപ്പെട്ടതിനു പിന്നാലെ സുബ്ബ റായിഡുവും സരസ്വതിയും കീടനാശിനി കഴിച്ച് ജീവനൊടുക്കുകയായിരുന്നു. ബന്ധം ഉപേക്ഷിക്കണമെന്ന് മാതാപിതാക്കൾ ഏറെ നിർബന്ധിച്ചെങ്കിലും സുനിൽ ഇതിന് തയ്യാറായിരുന്നില്ല.
കൗൺസിലിങ്ങിനുൾപ്പെടെ മകനെ ഇരുവരും കൊണ്ടുപോയെങ്കിലും തീരുമാനം മാറ്റാൻ സുനിൽ കുമാർ തയ്യാറായില്ല. ഇതോടെയാണ് മാതാപിതാക്കൾ ജീവനൊടുക്കിയത്. വിഷയത്തിൽ സുനിൽ കുമാർ നേരത്തെ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നുവെന്ന് പോലീസ് പറഞ്ഞു.
TAGS: NATIONAL | DEATH
SUMMARY: Parents die by suicide over son’s decision to marry transgender
ന്യൂഡൽഹി: ജമ്മു കാശ്മീരിലെ ഉറി സെക്ടറില്‍ നുഴഞ്ഞു കയറാന്‍ ശ്രമിച്ച ഭീകരരും സൈന്യവും തമ്മില്‍ ഏറ്റുമുട്ടല്‍. ഏറ്റുമുട്ടലില്‍ ഒരു സൈനികന്…
ഹൈദരാബാദ്: ബേക്കറിയില്‍ നിന്നും വാങ്ങിയ മുട്ട പഫ്‌സില്‍ പാമ്പിനെ കിട്ടയതായി പരാതി. ജാഡ്‌ചെർല മുനിസിപ്പാലിറ്റിയിലെ അയ്യങ്കാർ ബേക്കറിയില്‍ നിന്നും വാങ്ങിയ…
തിരുവനന്തപുരം: നിപാ ബാധയേറ്റ് കോമാവസ്ഥയില്‍ കഴിയുന്ന ആരോഗ്യപ്രവർത്തകൻ ടിറ്റോ തോമസിന്, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും 17 ലക്ഷം രൂപ…
കൊച്ചി: സിഎംആർഎൽ കേസിൽ ബിജെപി നേതാവ് ഷോണ്‍ ജോർജിന് തിരിച്ചടി. സിഎംആർഎൽ-എക്‌സാലോജിക് ഇടപാടിലെ എസ്എഫ്ഐഒ റിപ്പോർട്ടിന്റെ പകർപ്പ് ലഭ്യമാക്കണമെന്ന ഷോൺ…
കുവൈത്ത് സിറ്റി : സമ്പൂര്‍ണ മദ്യനിരോധനം നിലനില്‍ക്കുന്ന കുവൈത്തില്‍ വിഷമദ്യം കഴിച്ച് 10 പേര്‍ മരിച്ചു. വിഷ ബാധ ഏറ്റതിനെതുടര്‍ന്ന്…
ബെംഗളൂരു: കേരളസമാജം ബാംഗ്ലൂർ കെ.ആർ.പുരം സോൺ യുവജനവിഭാഗത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഇൻഡിപെൻഡൻസ് കപ്പ് ബാഡ്മിന്റൺ ടൂർണമെന്റ് ആഗസ്റ്റ് 17-ന് എ.നാരായണപുരയിലെ…