ബെംഗളൂരു: ബെംഗളൂരു മെട്രോ ട്രെയിനിന് മുമ്പിൽ ചാടി യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു. മാഗഡി റോഡിലെ ഹൊസഹള്ളി മെട്രോ സ്‌റ്റേഷനിൽ രാത്രി 8.56നായിരുന്നു സംഭവം. ബെംഗളുരു സ്വദേശിയായ സാഗർ (30) ആണ് ആത്മഹത്യക്ക് ശ്രമിച്ചത്.
ഗുരുതരമായി പരുക്കേറ്റ സാഗറിനെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവാവിന്റെ തലയ്ക്കു ഗുരുതരമായി പരുക്കേറ്റിട്ടുണ്ടെന്നും അപകടനില തരണം ചെയ്തിട്ടില്ലെന്നും ബിഎംആർസിഎല്ലിൻ്റെ ചീഫ് പബ്ലിക് റിലേഷൻസ് ഓഫീസർ ബി.എൽ. യശ്വന്ത് ചവാൻ പറഞ്ഞു.
സംഭവത്തെ തുടർന്ന് ഇത് പർപ്പിൾ ലൈനിലെ മെട്രോ ട്രെയിൻ ഗതാഗതം അരമണിക്കൂറിലേറെ തടസപ്പെട്ടു. കെഎസ്ആർ ബെംഗളൂരു, മഗഡി റോഡ്, ഹൊസഹള്ളി, വിജയനഗർ, അത്തിഗുപ്പെ, ദീപാഞ്ജലി നഗർ എന്നീ ആറ് മെട്രോ സ്റ്റേഷനുകളിൽ 30 മിനിറ്റിലധികം ട്രെയിൻ സർവീസ് ബിഎംആർസിഎൽ നിർത്തിവച്ചു. രാത്രി 9.30 ഓടെ മുഴുവൻ പർപ്പിൾ ലൈനിലും ട്രെയിൻ ഗതാഗതം പുനസ്ഥാപിച്ചു. സാഗർ ഏറെക്കാലമായി വിഷാദരോഗത്തിലായിരുന്നുവെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (വെസ്റ്റ്) എസ്. ഗിരീഷ് പറഞ്ഞു.
TAGS: BENGALURU UPDATES| NAMMA METRO
SUMMARY: Passenger tries to end life in metro station
ബെംഗളൂരു: അകാലത്തില്‍ അന്തരിച്ച നടിയും നര്‍ത്തകിയും ഉര്‍വശി അവാര്‍ഡ് ജേതാവുമായ മോനിഷയെ കുറിച്ച് അമ്മ ശ്രീദേവി ഉണ്ണി രചിച്ച ഓര്‍മ്മകുറിപ്പുകള്‍…
ഇടുക്കി: ഇടുക്കിയില്‍ വി ഡി സതീശന് അനുകൂല പ്രകടനം നടത്തിയ 4 പേരെ ഡിസിസി സസ്പെൻഡ് ചെയ്തു. ഹൈക്കമാൻഡ് നിർദേശം…
തൃശൂർ: കെ. സച്ചിദാനന്ദൻ സാഹിത്യ അക്കാദമി പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കാൻ ഒരുങ്ങുന്നതായി സൂചന. രാജി ഇന്നുണ്ടായേക്കുമെന്ന് ഫേസ്ബുക്ക് കമന്റിലൂടെ സൂചന…
ബെംഗളൂരു: കർണാടക തൊഴിൽ വകുപ്പിന് കീഴിലുള്ള മിനിമം വേജ് അഡ്വൈസറി ബോർഡ് ചെയർമാനായി ടി.എം. ഷാഹിദ് തെക്കിലിനെ നിയമിച്ചു. 26…
തിരുവനന്തപുരം: കവടിയാറില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരു മരണം. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ പാലക്കാട് സ്വദേശി നൗഷിക(24) ആണ് മരിച്ചത്.…
തിരുവനന്തപുരം: വി.ഡി. സതീശനെ മുഖ്യമന്ത്രിയാക്കണമെന്നാവശ്യപ്പെട്ട് കോട്ടയം കുറുപ്പന്തറയില്‍ശരീരത്തില്‍ പെട്രോള്‍ ഒഴിച്ച് ആത്മഹത്യാശ്രമം. കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ഫ്രാന്‍സിസ് ആണ് ആത്മഹത്യാശ്രമം നടത്തിയത്.…