ഡല്‍ഹി: ഇന്‍ഷുറന്‍സ് മേഖലയിലേക്ക് ചുവടുവെക്കാനൊരുങ്ങി യോഗ ഗുരു ബാബാ രാംദേവിന്റെ പതഞ്ജലി. ഇന്‍ഷുറന്‍സ് ഉപകമ്പനിയായ മാഗ്മ ജനറല്‍ ഇന്‍ഷുറന്‍സ് ലിമിറ്റഡിനെ പതഞ്ജലി ആയുര്‍വേദ ലിമിറ്റഡിനും നോയിഡ ആസ്ഥാനമായുള്ള കമ്പനിയായ ഡിഎസ് ഗ്രൂപ്പിനും വില്‍ക്കാന്‍ ശതകോടീശ്വരനായ ആദര്‍ പൂനാവാലയുടെ സനോട്ടി പ്രോപ്പര്‍ട്ടീസ് അനുമതി നല്‍കി.
4500 കോടിയുടേതാണ് ഇടപാട്. ഓഹരി വാങ്ങല്‍ കരാര്‍ പ്രകാരമാണ് ഇടപാട്. സനോട്ടി പ്രോപ്പര്‍ട്ടീസിന് പുറമേ സെലിക്ക ഡെവലപ്പേഴ്സും ജാഗ്വാര്‍ അഡൈ്വസറി സര്‍വീസസും വില്‍പ്പനയില്‍ പങ്കാളിയാണ്. സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍, ആയുര്‍വേദ മരുന്നുകള്‍, ഭക്ഷ്യവസ്തുക്കള്‍ എന്നിവയുള്‍പ്പെടെ നിരവധി ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്ന പ്രധാനപ്പെട്ട ഒരു എഫ്‌എംസിജി കമ്പനിയാണ് പതഞ്ജലി.
ഒരുപാട് സാധ്യതകള്‍ ഉള്ള മേഖലയാണ് എന്ന് കണ്ടാണ് പതഞ്ജലി ജനറല്‍ ഇന്‍ഷുറന്‍സ് വിപണിയിലേക്ക് കണ്ണുവയ്ക്കുന്നത്. 100 ശതമാനം നേരിട്ടുള്ള വിദേശ നിക്ഷേപം അടക്കം ഇന്‍ഷുറന്‍സ് രംഗത്തെ പരിഷ്‌കാരങ്ങള്‍ കണക്കിലെടുത്താണ് പതഞ്ജലിയുടെ നീക്കം.
TAGS : LATEST NEWS
SUMMARY : Patanjali enters the insurance sector
കൊച്ചി: അനധികൃത സ്വത്ത് സമ്പാദന കേസില്‍ പി വി അൻവറിന് ഇ ഡി നോട്ടീസ് അയച്ചു. 2016 മുതല്‍ 2021…
തിരുവനന്തപുരം: കേരളത്തിൽ സ്വര്‍ണവിലയില്‍ ഇന്ന് ഇടിവ്. ഇന്ന് പവന് ഒറ്റയടിക്ക് 520 രൂപയാണ് കുറഞ്ഞത്. ഒരു ലക്ഷം കടന്ന് റെക്കോര്‍ഡുകള്‍…
തിരുവനന്തപുരം: വട്ടിയൂർക്കാവ് എംഎല്‍എ വി.കെ പ്രശാന്തിനോട് ഓഫീസ് ഒഴിയാൻ ആവശ്യപ്പെട്ട സംഭവത്തില്‍ പ്രതികരിച്ച് കെ.എസ് ശബരിനാഥൻ. എംഎല്‍എ ഹോസ്റ്റലില്‍ സൗകര്യങ്ങളുള്ള…
ഡൽഹി: തിങ്കളാഴ്ച രാവിലെ ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ മൂടല്‍ മഞ്ഞ് കാരണം സീറോ വിസിബിലിറ്റി രേഖപ്പെടുത്തിയതോടെ 200 ഓളം…
കോഴിക്കോട്: വടകര വില്യാപ്പള്ളിയില്‍ റോഡ് നിര്‍മാണത്തിനിടെ നിര്‍മിച്ച കലുങ്കില്‍ വീണ് കാല്‍നടയാത്രികന് ദാരുണാന്ത്യം. പ്രദേശവാസിയായ ഏലത്ത് മൂസയാണ് മരിച്ചത്. അമരാവതിയിലെ…
ബെംഗളൂരു: സംസ്ഥാനത്തെ കാമ്പസുകളിൽ വിദ്യാർഥി രാഷ്ട്രീയവും തിരഞ്ഞെടുപ്പും തിരിച്ചുകൊണ്ടുവരുന്നതിനുള്ള സാധ്യത പരിശോധിക്കാൻ കർണാടക കോൺഗ്രസ് പ്രത്യേക സമിതിക്ക് രൂപം നൽകി.…