ന്യൂഡൽഹി: ഇന്ത്യയിൽ നിന്ന് വിദേശത്തേക്ക് ജോലി തേടി പോയവരുടെ എണ്ണം വർധിക്കുന്നതായി റിപ്പോർട്ട്. നൈപുണ്യ വികസന മന്ത്രാലയമാണ് ഇത് സംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടത്. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ വിദേശത്ത് പോയി ജോലി ചെയ്യാൻ ആഗ്രഹിക്കുന്ന അർദ്ധ നൈപുണ്യമുള്ള- അവിദഗ്ധ തൊഴിലാളികൾക്ക് അനുവദിച്ച എമിഗ്രേഷൻ ക്ലിയറൻസ് മൂന്നിരട്ടിയായെന്ന് നൈപുണ്യ വികസന മന്ത്രാലയം പാർലമെൻ്റിനെ അറിയിച്ചു.
2021ൽ 1,32,675 പേർക്ക് വിദേശത്തേക്ക് പോകാനും ജോലി ചെയ്യാനും എമിഗ്രേഷൻ ക്ലിയറൻസ് ലഭിച്ചു. 2022ൽ അത് 3,73,425 ആയി വർധിച്ചതായും ചൂണ്ടിക്കാട്ടുന്നു. 2023ൽ 3,98,317 പേർക്ക് എമിഗ്രേഷൻ അനുമതി നൽകി. നിലവിൽ ഇസ്രായേൽ, തായ്‌വാൻ, മലേഷ്യ, ജപ്പാൻ, പോർച്ചുഗൽ, മൗറീഷ്യസ് എന്നീ ആറ് രാജ്യങ്ങളുമായി ഇന്ത്യയ്ക്ക് ലേബൽ മൊബിലിറ്റി കരാറുകളുണ്ട്.
ഇസ്രായേൽ, സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്, ഖത്തർ, ഒമാൻ, ബഹ്‌റൈൻ, കുവൈറ്റ് എന്നീ രാജ്യങ്ങൾ ഇന്ത്യയിൽ നിന്ന് ഗാർഹിക ജോലി, സേവന മേഖലകളിലേക്ക് നൈപുണ്യവും അർദ്ധ നൈപുണ്യവുമുള്ള രാജ്യത്തെ തൊഴിലാളികളെ കൂടുതലായും ആവശ്യപ്പെടുന്നുണ്ട്. ഉയർന്ന ശമ്പളം വാഗ്ദാനം ചെയ്യുന്നതാണ് ഇതിനുള്ള പ്രധാന കാരണമെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി. വരും വർഷങ്ങളിൽ വിദേശത്തേക്ക് പോകുന്നവരുടെ സംഖ്യ വർധിക്കാനാണ് സാധ്യതയെന്നും, ഫലപ്രദമായി ഈ പ്രശ്നം കൈകാര്യം ചെയ്യേണ്ടതുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.
TAGS: NATIONAL | JOBS
SUMMARY: People leaving India for Jobs increased in three years
കരിപ്പൂർ: രണ്ട് കിലോ എംഡിഎംഎയുമായി വിദേശത്തുനിന്ന് കരിപ്പൂർ വിമാനത്താവളത്തിലെത്തിയ യാത്രക്കാരൻ പിടിയിലായി. മലപ്പുറം പെരിന്തൽമണ്ണ സ്വദേശി ഹാരിസ് (40)ആണ് ഡിആർഐ…
ന്യൂഡല്‍ഹി: വനിത സംവരണ ബില്‍ പാര്‍ലമെന്റില്‍ പരാജയപ്പെട്ടതില്‍ രാജ്യത്തെ സ്ത്രീകളോട് മാപ്പുചോദിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കോണ്‍ഗ്രസ്, ഡി.എം.കെ, ടി.എം.സി…
കോഴിക്കോട്: ഹെയർപിൻ വളവുകളിൽ പ്രത്യേക ജാഗ്രത വേണമെന്ന് പോലീസിന്റെ മുന്നറിയിപ്പ്. ഏറെ അപകടസാധ്യതയുള്ള ഈ ഭാഗങ്ങളിൽ ഡ്രൈവർമാർ ചില കാര്യങ്ങൾ…
ദുബൈ: മലയാളി യുവാവ് ദുബൈയിൽ കുത്തേറ്റ് മരിച്ചു. കോഴിക്കോട് ചെറുവണ്ണൂർ മധുരബസാർ സ്വദേശി നജാത്ത് മൻസിലിൽ ജസീൽ (32) ആണ്…
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കുമുള്ള ക്ഷാമബത്ത (ഡിഎ) രണ്ട് ശതമാനം വര്‍ദ്ധിപ്പിക്കുന്നതില്‍ കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം .പ്രധാനമന്ത്രി നരേന്ദ്ര…
ബെംഗളൂരു: ബെളഗാവിയില്‍ യുവതി ദുരഭിമാനക്കൊലക്കിരയായ സംഭവത്തിൽ കുടുംബാംഗങ്ങളായ മൂന്ന് പേര് അറസ്റ്റില്‍. റായബാഗ് താലൂക്കിലെ ഹനബരട്ടി സ്വദേശിനി സത്യവ്വ ഹീലാവി…