LATEST NEWS

നേ​പ്പാളി​ൽ ലാ​ൻ​ഡിം​ഗി​നി​ടെ റ​ണ്‍​വേ​യി​ല്‍ നി​ന്നും തെ​ന്നി​മാ​റി വി​മാ​നം; ഒ​ഴി​വാ​യ​ത് വ​ന്‍​ദു​ര​ന്തം

കാഠ്‌മണ്ഡു: നേപ്പാളിലെ ഭദ്രാപൂരിൽ ലാൻഡ് ചെയ്യുന്നതിനിടെ വിമാനം റൺവേയിൽ നിന്ന് തെന്നിമാറി. ബുദ്ധ എയറിന്റെ ടർബോപ്രോപ്പ് പാസഞ്ചർ വിമാനമാണ് റൺവേയിൽ നിന്ന് 200 മീറ്റർ ദൂരേക്ക് തെന്നിമാറിയതെന്ന് എയർലൈൻ അധികൃതർ അറിയിച്ചു. വിമാനത്തിൽ 51 യാത്രക്കാരും നാല് ജീവനക്കാരും ഉണ്ടായിരുന്നു. എല്ലാവരും സുരക്ഷിതരാണെന്നും എയർലൈൻ അറിയിച്ചു.

ത​ല​സ്ഥാ​ന​മാ​യ കാ​ഠ്മ​ണ്ഡു​വി​ൽ നി​ന്ന് ഭ​ദ്രാ​പൂ​രി​ല്‍ എ​ത്തി​യ​താ​യി​രു​ന്നു വി​മാ​നം. രാ​ത്രി 9.08 ഓ​ടെ ലാ​ന്‍​ഡ് ചെ​യ്യാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു അ​പ​ക​ടം.

വി​മാ​ന​ത്തി​ന് ചെ​റി​യ കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചി​ട്ടു​ണ്ട്. റ​ൺ​വേ​യി​ൽ നി​ന്ന് തെ​ന്നി​മാ​റി ഏ​താ​ണ്ട് 200 മീ​റ്റ​ർ വി​മാ​നം നീ​ങ്ങി എ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. തൊ​ട്ട​ടു​ത്തു​ള്ള അ​രു​വി​ക്ക് സ​മീ​പ​മു​ള്ള പു​ല്‍​മേ​ട്ടി​ലാ​ണ് വി​മാ​നം നി​ന്ന​ത്. സംഭവത്തിൽ വിമാനത്തിന് ചെറിയ കേടുപാടുകൾ സംഭവിച്ചു.

മുമ്പ് പലതവണ നേപ്പാളിൽ വിമാനാപകടങ്ങൾ ഉണ്ടായിട്ടുണ്ട്. 2024 ജൂലായിൽ, കാഠ്‌മണ്ഡുവിൽ നിന്ന് പറന്നുയർന്ന സൗര്യ എയർലൈൻസിന്റെ ഒരു ബോംബാർഡിയർ വിമാനം തകർന്നുവീണ് 18 പേരാണ് മരിച്ചത്. 2023 ജനുവരിയിൽ, യെതി എയർലൈൻസിന്റെ ഒരു ATR 72 പൊഖാറയിൽ ലാൻഡ് ചെയ്യുന്നതിനിടെ തകർന്നുവീണ് വിമാനത്തിലുണ്ടായിരുന്ന 68 യാത്രക്കാരും നാല് ക്രൂ അംഗങ്ങളും മരിച്ചിരുന്നു.
SUMMARY: Plane skids off runway during landing in Nepal; tragedy averted
NEWS DESK

Recent Posts

ഹിമാചൽപ്രദേശിൽ സ്വകാര്യ ബസ് കൊക്കയിലേക്ക് മറിഞ്ഞ് എട്ട് മരണം

ഹിമാചൽപ്രദേശ്: ഹിമാചൽ പ്രദേശിലെ സിർമൗർ ജില്ലയിലെ ഹരിപുർധറിന് സമീപം വ്യാഴാഴ്ച സ്വകാര്യ ബസ് ആഴത്തിലുള്ള കൊക്കയിലേക്ക് മറിഞ്ഞ് എട്ട് പേർ മരിക്കുകയും…

6 hours ago

മൈസൂരുവിൽ ഓട്ടോ നിരക്ക് വർധിപ്പിച്ചു

ബെംഗളൂരു: മൈസൂരു ജില്ലയിൽ ഓട്ടോ യാത്രാനിരക്ക് വർധിപ്പിച്ചു. മൂന്ന് യാത്രക്കാരെ കയറ്റുന്നതിനുള്ള ഏറ്റവും കുറഞ്ഞ നിരക്കായി ഇനി മുതല്‍ ആദ്യത്തെ…

6 hours ago

ബെംഗളൂരുവില്‍ അന്തരിച്ചു

ബെംഗളൂരു: തൊടുപുഴ അരിക്കുഴ ആർപ്പത്താനത്ത് ജോസഫ് ജോൺ (81) ബെംഗളൂരുവില്‍ അന്തരിച്ചു. ബട്രഹള്ളിയിലെ ജീവജ്യോതി ഗ്ലാസ്‌ ഉടമയായിരുന്നു. ഭാര്യ: രാമപുരം…

6 hours ago

കു​ന്നം​കു​ള​ത്ത് ഓ​ടി​ക്കൊ​ണ്ടി​രു​ന്ന ബിഎംഡബ്ല്യു കാ​റി​ന് തീ​പി​ടി​ച്ചു; യാ​ത്ര​ക്കാ​ർ അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു

തൃ​ശൂ​ർ: കുന്നംകുളത്ത് ഓടിക്കൊണ്ടിരുന്ന ബിഎംഡബ്ല്യു കാറിന് തീപിടിച്ചു. കുന്നംകുളം - പട്ടാമ്പി റോഡിൽ പാറയിൽ സെന്‍റ് ജോർജ്ജ് പള്ളിക്ക് മുന്നിൽ…

7 hours ago

തന്ത്രി കണ്ഠരര് രാജീവര് റിമാൻഡിൽ

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള​ക്കേ​സി​ൽ അ​റ​സ്റ്റ‌ി​ലാ​യ ത​ന്ത്രി ക​ണ്ഠ‌​ര​ര് രാ​ജീ​വ​രെ റി​മാ​ൻ​ഡു ചെ​യ്തു. കൊ​ല്ലം വി​ജി​ല​ൻ​സ് കോ​ട​തി​യു​ടേ​താ​ണ് ഉ​ത്ത​ര​വ്. 14 ദി​വ​സ​ത്തേ​യ്ക്കാ​ണ്…

7 hours ago

ബെംഗളൂരുവിൽ അന്തരിച്ചു

ബെംഗളൂരു: തൃശൂർ ചേർപ്പ് കൂവക്കാട്ടിൽ ഹൗസിൽ ആനന്ദ് കെ എം (54) ബെംഗളൂരുവിൽ അന്തരിച്ചു. എസ്.ജി പാളയ, ബാലാജി നഗർ…

8 hours ago