വാഷിങ്ടൺ: ന്യൂയോർക്കിലെ ലാ ഗാർഡിയ വിമാനത്താവളത്തിൽ ഡെൽറ്റ എയർലൈൻസിന്റെ രണ്ട് യാത്രാവിമാനങ്ങൾ കൂട്ടിയിടിച്ച് അപകടം. വിമാനങ്ങൾ ടാക്സിവേയിലൂടെ നീങ്ങുന്നതിനിടെയാണ് സംഭവം. ഇടിയുടെ ആഘാദത്തില്‍ ഒരു വിമാനത്തിന്റെ ചിറക് ഊരിപ്പോയി. അപകടത്തിൽ ഒരാൾക്ക് പരുക്കേറ്റതായും റിപ്പോർട്ടുകളുണ്ട്.
പ്രാദേശിക സമയം ബുധനാഴ്ച രാത്രി ഏകദേശം 9:56-ഓടെയാണ് അപകടം നടന്നത്. ഒരു വിമാനത്തിന്റെ മുൻഭാഗം (നോസ്) മറ്റേ വിമാനത്തിന്റെ വലത് ചിറകിൽ ഇടിക്കുകയായിരുന്നുവെന്ന് എയർ ട്രാഫിക് കൺട്രോളിനെ(എടിസി) ഉദ്ധരിച്ച് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. വിമാനത്തിന്റെ വിൻഡ്ഷീൽഡിന് കേടുപാടുകൾ സംഭവിച്ചതായി പൈലറ്റുമാർ എടിസിയെ അറിയിച്ചിട്ടുണ്ട്
അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതു പ്രകാരം ഡെല്‍റ്റ ഫ്ലൈറ്റ്സ് DL5047, DL5155 എന്നിവയാണ് അപകടത്തില്‍പ്പെട്ടത്. കെന്നഡി അന്താരാഷ്ട്ര വിമാനത്താവളം കഴിഞ്ഞാല്‍ ന്യൂയോര്‍ക്ക് നഗരത്തിലെ ഏറ്റവും തിരക്കേറിയ രണ്ടാമത്തെ വിമാനത്താവളമാണ് ലാഗ്വാര്‍ഡിയ.
SUMMARY: Planes collide in accident; Video footage of wing being detached released
മലപ്പുറം: കൊണ്ടോട്ടിയിലെ കിഴിശേരിയില്‍ കാറ്ററിംഗ് ഗോഡൗണിന് തീപിടിച്ചു. മുടത്തിൻകുണ്ട് പിഎൻ കാറ്ററിംഗ് സെന്ററിലാണ് തീപിടിത്തമുണ്ടായത്. ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം.…
ബെംഗളൂരു: ബാംഗ്ലൂർ കേരളസമാജം വനിതാവിഭാഗത്തിന്റെ നേതൃത്വത്തിൽ ക്രിസ്മസ് പുതുവത്സരാഘോഷം സംഘടിപ്പിച്ചു. ഇന്ദിരനഗർ കൈരളി നികേതൻ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ആഘോഷങ്ങൾ…
തൃശൂർ: മംഗലം ഡാമില്‍ ആലിങ്കല്‍ വെള്ളച്ചാട്ടം കാണാൻ എത്തിയ 17 കാരൻ മുങ്ങി മരിച്ചു. തൃശൂർ കാളത്തോട് ചക്കാലത്തറ അക്മല്‍(17)…
ബെംഗളൂരു: ബാബുസാഹിബ് പാളയ സെന്റ് ജോസഫ് ഇടവക സിൽവർ ജൂബിലിയൊടനുബന്ധിച്ച് നടത്തിയ മ്പൂർണ്ണ ബൈബിൾ പകർത്തിയെഴുത്ത് ലോക റെക്കോർഡ് നേടി.…
തിരുവനന്തപുരം: നഗരസഭയിലെ കരുമം മേഖലയില്‍ നിന്നും 14 വയസ്സുകാരിയെ കാണാതായതായി പരാതി. കരുമം സ്വദേശിനിയായ ലക്ഷ്മിയെയാണ് കാണാതായത്. പെണ്‍കുട്ടിയെ കാണാതായതിനെ…
ഡല്‍ഹി: കരൂര്‍ ദുരന്തത്തില്‍ തമിഴക വെട്രി കഴകം അധ്യക്ഷന്‍ വിജയ് നാളെ ഡല്‍ഹി സിബിഐ ഓഫീസില്‍ ഹാജരാകും. രാവിലെ 11…