പാട്‌ന: റെയില്‍വേ ട്രാക്കിലിരുന്ന് മൊബൈല്‍ ഗെയിമായ പബ്ജി കളിച്ചുകൊണ്ടിരുന്ന മൂന്ന് ആണ്‍കുട്ടികള്‍ ട്രെയിൻ തട്ടി മരിച്ചു. ബീഹാറിലെ വെസ്റ്റ് ചമ്പാരൻ ജില്ലയിലായിരുന്നു ദാരുണ സംഭവം. മുഫാസില്‍ പോലീസ് സ്റ്റേഷൻ പരിധിയിലുളള നർതിയാഗഞ്ച്- മുസാഫർപൂർ റെയില്‍ സെക്ഷനിലായിരുന്നു അപകടം.
ഫുർഖാൻ ആലം, സമീർ ആലം, ഹബീബുളള അൻസാരി എന്നിവരാണ് മരിച്ചത്. ആണ്‍കുട്ടികള്‍ ഇയർഫോണ്‍ വച്ച് പബ്ജിയില്‍ മുഴുകിയിരുന്നതിനാല്‍ ട്രെയിൻ വരുന്നത് അറിയാതെ പോയതാണ് അപകടത്തിനിടയാക്കിയത്. സംഭവത്തില്‍ പോലീസ് വിശദമായ അന്വേഷണം നടത്തുകയാണ്.
സംഭവമറിഞ്ഞ് നൂറുകണക്കിനാളുകളാണ് ഇവിടെ തടിച്ചുകൂടിയത്. മാതാപിതാക്കള്‍ എത്തി കുട്ടികളുടെ മൃതദേഹങ്ങള്‍ ഏറ്റുവാങ്ങി. കുട്ടികള്‍ ഇതുപോലെ സുരക്ഷിതമല്ലാത്ത സ്ഥലങ്ങളിലിരുന്ന് ഗെയിം കളിക്കുന്നില്ലെന്ന് മാതാപിതാക്കള്‍ ഉറപ്പാക്കണമെന്നും പോലീസ് നിർദ്ദേശിച്ചു.
TAGS : LATEST NEWS
SUMMARY : Played PUBG on railway tracks; Three children meet a tragic end after being hit by a train
ബെംഗളൂരു: കോലാർ-ചിക്കബള്ളാപുര ജില്ലാ സഹകരണ പാൽ ഉൽപ്പാദക യൂണിയന്റെ (KOMUL) 2023-ലെ റിക്രൂട്ട്മെന്റ് തട്ടിപ്പുമായി ബന്ധപ്പെട്ട് മാലൂർ കോൺഗ്രസ് എംഎൽഎ…
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ മൂന്ന് ജില്ലകളിൽ ഇന്ന് റെഡ് അലർട്ട്. വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ്…
വാഷിങ്ടൺ: പഹൽഗാം ഭീകരാക്രമണം ആസൂത്രണം ചെയ്ത ദി റെസിസ്റ്റൻസ് ഫ്രണ്ടിനെ (ടി.ആർ.എഫ്) ആഗോള ഭീകരസംഘടനയായി പ്രഖ്യാപിച്ച് അമേരിക്ക. യു.എസ് സ്റ്റേറ്റ്…
ബെംഗളൂരു: ദ്രാവിഡഭാഷാ വിവർത്തക അസോസിയേഷൻ വിവർത്തന പുരസ്കാരത്തിന് കൃതികൾ ക്ഷണിച്ചു. മലയാളം, തെലുഗു, തമിഴ്, തുളു ഭാഷകളിൽനിന്ന് കന്നഡയിലേക്ക് വിവർത്തനം…
ബെംഗളൂരു: ഹൊറമാവ്-കാൽക്കരെ മേഖലയിലെ ഫുട്‌ബോൾ പ്രേമികൾ സംഘടിപ്പിക്കുന്ന ഫയർസ്റ്റോമേഴ്‌സ് പ്രീമിയർലീഗിന്റെ രണ്ടാംപതിപ്പിന് നാളെ തുടക്കമാകും. ശനി, ഞായർ ദിവസങ്ങളിലായി രാവിലെ…
ബെംഗളൂരു: വൈക്കം മുഹമ്മദ് ബഷീറിന്റെ കഥാപാത്രങ്ങളെ പ്രമേയമാക്കി രാജീവ് കൃഷ്ണന്‍ ഇംഗ്ലീഷിൽ ഒരുക്കിയ നാടകം 'അണ്ടർ ദ് മാംഗോസ്റ്റീൻ ട്രീ'…