Categories: LATEST NEWS

ഇനി നാല് പേരിലൂടെ അയോന ജീവിക്കും; അവയവങ്ങൾ ദാനം ചെയ്യും

കണ്ണൂർ: സ്കൂൾ കെട്ടിടത്തിൽ നിന്ന് വീണ് മരിച്ച കണ്ണൂർ പയ്യാവൂർ സ്വദേശിനിയായ അയോന മോൺസന്റെ അവയവങ്ങള്‍ ദാനം ചെയ്യും. തലശേരിയിലും കോഴിക്കോട്ടും തിരുവനന്തപുരത്തും ചികിത്സയിലുള്ള നാലുപേർക്കാണ് അയോനയുടെ അവയവങ്ങൾ ദാനം ചെയ്യുന്നത്.

അയോനായുടെ വൃക്ക തിരുവനന്തപുരത്തേക്കാണ് എത്തിക്കുക. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ കഴിയുന്ന രോ​ഗിക്ക് വേണ്ടി രാവിലെ 8.45 ഓടെ ഹെലികോപ്റ്റർ മാർ​ഗം തിരുവനന്തപുരത്തെത്തിക്കും. മറ്റു അവയവങ്ങൾ തലശ്ശേരിയിലും കോഴിക്കോട്ടു ഉള്ളവർക്ക് ദാനം ചെയ്യും.

വിമാനത്താവളത്തിൽ നിന്ന് ഗ്രീൻ കോറിഡോർ ഒരുക്കിയാണ് അവയവം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിക്കുക. 10.55ന് വിമാനമെത്തും. ആഭ്യന്തര വിമാന സർവീസ് ഉപയോഗിച്ചുള്ള ആദ്യ അവയവദാനമാണിത്.

പയ്യാവൂരിൽ സേക്രട്ട് ഹാർട്ട് ഹയർസെക്കൻഡറി സ്കൂൾ കെട്ടിടത്തിൽ നിന്നും ചാടി ഗുരുതരാവസ്ഥയിൽ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അയോന മരിച്ചത്. കഴിഞ്ഞ മൂന്ന് ദിവസമായി ​ഗുരുതരാവസ്ഥയിലായിരുന്ന വിദ്യാർഥിനിക്ക് ഇന്നലെ രാത്രിയോടെ മസ്തിഷ്ക മരണം സംഭവിക്കുകയായിരുന്നു എന്നാണ് വിവരം.

മൃതദേഹം വെള്ളി രാവിലെ 7.00 മണി മുതൽ 10.30 വരെ വീട്ടിലും തുടർന്ന് 11 മണി മുതൽ 2.30 വരെ തിരൂർ സെന്റ് ഫ്രാൻസിസ് അസ്സിസി സൺഡേ സ്കൂൾ ഹാളിൽ പൊതു ദർശനത്തിന് വെക്കും. കട്ടിയാങ്കൽ മോൻസൺ-അനിത ദമ്പതികളുടെ മകളാണ്. സഹോദരങ്ങൾ: മാർഫിൻ, എയ്ഞ്ചൽ. ശവസംസ്ക്കാരം വെള്ളി ഉച്ചകഴിഞ്ഞ് 2.30 ന് തിരൂർ സെൻ്റ് ഫ്രാൻസിസ് അസീസി പള്ളി സെമിത്തേരിയിൽ.
SUMMARY: Plus two student death fall from school. Organs will transplant

NEWS DESK

Recent Posts

അനധികൃത സ്വത്ത് സമ്പാദനം; മുന്‍മന്ത്രിയും എംഎല്‍എയുമായ കെ ബാബുവിന് കോടതി നോട്ടീസ്

കൊച്ചി: അനധികൃത സ്വത്തു സമ്പാദനക്കേസില്‍ മുൻമന്ത്രിയും എംഎല്‍എയുമായ കെ ബാബുവിന് കോടതി നോട്ടീസ്. ഇഡി കേസില്‍ കൊച്ചി കലൂർ പിഎംഎല്‍എ…

12 minutes ago

ജനനായകന് തിരിച്ചടി; നിര്‍മ്മാതാക്കളുടെ ഹര്‍ജി തള്ളി സുപ്രീംകോടതി

ന്യൂഡൽഹി: സെൻസർ സർട്ടിഫിക്കറ്റ് വിവാദത്തില്‍ വിജയ് ചിത്രം ജനനായകന് തിരിച്ചടി. നിർമാതാക്കള്‍ ഉന്നയിച്ച ഹർജി സുപ്രീംകോടതി തള്ളി. നിർമാതാക്കളോട് ഹൈക്കോടതിയില്‍…

1 hour ago

നമ്മ മെട്രോയില്‍ ക്യുആർ കോഡ് അധിഷ്ഠിത പാസില്‍ പരിധിയില്ലായാത്ര; പുതിയ സംവിധാനം ഇന്ന് മുതല്‍

ബെംഗളൂരു: യാത്രക്കാരുടെ സൗകര്യം വർദ്ധിപ്പിക്കുന്നതിനും ഡിജിറ്റൽ ടിക്കറ്റിംഗ് പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായും ക്യുആർ കോഡ് അടിസ്ഥാനമാക്കിയുള്ള ആനുകാലിക യാത്രാ പാസുകൾ ഏര്‍പ്പെടുത്തി…

2 hours ago

കൊല്ലത്ത് കായിക വിദ്യാര്‍ഥിനികളെ ഹോസ്റ്റലില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കൊല്ലം: കൊല്ലത്ത് സായ് സ്പോർട്സ് സ്കൂളിലെ കായിക വിദ്യാർഥിനിളെ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം, കോഴിക്കോട് സ്വദേശികളായ പ്ലസ് ടു,…

2 hours ago

സ്വർണവിലയില്‍ ഇടിവ്

തിരുവനന്തപുരം: കേരളത്തിൽ സ്വർണവിലയില്‍ ഇടിവ്. ഒരു പവന് 600 രൂപയുടെ ഇടിവുണ്ടായി 1,05,000 രൂപയായി. ഇന്നലെ ഒരു പവൻ സ്വർണത്തിന്…

3 hours ago

‘വെള്ളാരം കല്ലുകൾ തേടുന്ന പെൺകുട്ടി’ -നോവല്‍ പ്രകാശനം ചെയ്തു

ബെംഗളൂരു: എഴുത്തുകാരനും മലയാളം മിഷൻ മൈസൂർ മേഖല കോര്‍ഡിനേറ്ററും മലയാളം മിഷൻ അധ്യാപകനുമായ പ്രദീപ് മാരിയിലിന്റെ വെള്ളാരം കല്ലുകൾ തേടുന്ന…

4 hours ago