സ്കൂളിൽനിന്നും തിരിച്ചെത്താത്തതിനെത്തുടർന്ന് അമ്മ ഷീബ വൈകീട്ട് ആറോടെ അന്വേഷിച്ചെത്തിയപ്പോഴാണ് വീടിന് അര കിലോമീറ്റർ ദൂരെയുള്ള പാറമേട്ടിൽ മകളുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. തുടര്‍ന്ന് ഷീബ നിലവിളിച്ച് കരഞ്ഞ് ഓടി നാട്ടുകാരെ വിവരമറിയിക്കുകയായിരുന്നു. നാട്ടുകാർ അറിയിച്ചതനുസരിച്ച് പഞ്ചായത്ത് അംഗം ബി. മണികണ്ഠൻ പോലീസിനു വിവരം നൽകി. കൊല്ലങ്കോട് പോലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയിൽ മൃതദേഹത്തിനരികിൽനിന്ന് ബാഗ്, മൊബൈൽ ഫോൺ, ഡയറി എന്നിവ കണ്ടെടുത്തു.