തിരുവനന്തപുരം: പി എം ശ്രീ പദ്ധതിയില്‍ സിപിഐ ഉയര്‍ത്തിയ എതിര്‍പ്പ് പരിഹരിക്കാന്‍ സിപിഎമ്മിന്റെ അനുനയ നീക്കം. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി സിപിഐ ആസ്ഥാനത്ത് നേരിട്ടെത്തി നേതൃത്വവുമായി ചര്‍ച്ച നടത്തി. എല്ലാ പ്രശ്‌നവും തീരുമെന്ന് ചര്‍ച്ചക്കു ശേഷം മന്ത്രി പ്രതികരിച്ചു. അതേസമയം ചര്‍ച്ചയുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ അദ്ദേഹം തയ്യാറായില്ല.
‘ഞാൻ പ്രതികരിക്കുന്നില്ല, വൈകുന്നേരം സംസാരിക്കാം. ബിനോയ് വിശ്വം സഖാവിനെ കാണാൻ വന്നു. മന്ത്രി ജി.ആർ. അനിൽ ഉണ്ടായിരുന്നു. പിഎംശ്രീയിൽ ഒപ്പുവെച്ചതുമായി ബന്ധപ്പെട്ട് ചില വിഷയങ്ങൾ ചർച്ച ചെയ്തു. ആ കാര്യങ്ങൾ ഇവിടെ ചർച്ച ചെയ്യാൻ ആഗ്രഹിക്കുന്നില്ല’- മന്ത്രി പറഞ്ഞു. ചർച്ച പോസിറ്റീവ് ആയിരുന്നോ എന്ന ചോദ്യത്തിന്, ‘എല്ലാ പ്രശ്നങ്ങളും തീരും’ എന്നായിരുന്നു മറുപടി.
ഭരണത്തുടര്‍ച്ചയെന്ന ആത്മവിശ്വാസത്തോടെ ഇടതു സര്‍ക്കാര്‍ മുന്നോട്ടു പോകുന്നതിനിടെയാണ് പി എം ശ്രീയുടെ പേരില്‍ മുന്നണിക്കുള്ളില്‍ സി പി ഐ ശബ്ദമുയര്‍ത്തുന്നത്. കേന്ദ്രത്തില്‍ നിന്നു കിട്ടാനുള്ള കേരളത്തിന് അവകാശപ്പെട്ട വിഹിതം വേണ്ടെന്നു വയ്ക്കാനാവില്ലെന്നും എന്നാല്‍ ആര്‍ എസ് എസ് താല്‍പര്യം അടിച്ചേല്‍പ്പിക്കുന്ന വിദ്യാഭ്യാസ പദ്ധതി നടപ്പാക്കില്ലെന്നു മുള്ള ഉറപ്പാണ് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി മുന്നോട്ടു വയ്ക്കുന്നത്. അതേസമയം പിഎംശ്രീയിൽ കടുത്ത നിലപാടാണ് സിപിഐയുടെ ഭാഗത്ത് നിന്നുണ്ടാകുന്നത്. മുന്നണി മര്യാദകളുടെ ലംഘനമെന്നായിരുന്നു കഴിഞ്ഞ ദിവസം ബിനോയ് വിശ്വം ഇതിനെ വിശേഷിപ്പിച്ചത്.
SUMMARY: PM Shri. V. Sivankutty visits Binoy Vishwam at MN Memorial
പാലക്കാട്: കോണ്‍ഗ്രസ് നേതാവിന്റെ വീടിന് നേരെ ആക്രമണം. പാലക്കാട് കല്ലേക്കാടാണ് സംഭവം. പാലക്കാട് ഡിസിസി സെക്രട്ടറി നന്ദബാലന്റെ വീട്ടിലേക്ക് അതിക്രമിച്ചുകയറിയാണ്…
ബെംഗളൂരു: വിദ്വേഷ പ്രസംഗങ്ങളും പ്രസ്താവനകളും തടയുന്നതിനുള്ള കർണാടക വിദ്വേഷ പ്രസംഗ, വിദ്വേഷ കുറ്റകൃത്യ നിരോധന ബിൽ -2025 കർണാടക നിയമസഭയിൽവെച്ചു.…
തിരുവനന്തപുരം: കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ (ഐ.എഫ്.എഫ്.കെ) മുപ്പതാം പതിപ്പിന് വെള്ളിയാഴ്ച തിരുവനന്തപുരത്ത് തുടക്കമാകും. 12 മുതൽ 19 വരെ 26…
കൊല്ലം: കൊല്ലം അഞ്ചലിൽ ഓട്ടോയും ശബരിമല തീർത്ഥാടകരുടെ ബസും കൂട്ടി ഇടിച്ച് ഓട്ടോ ഡ്രൈവറും ഓട്ടോയിൽ സഞ്ചരിച്ച രണ്ട് യുവതികളും…
തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള അവസാനഘട്ട വോട്ടെടുപ്പ് ഇന്ന്. രാവിലെ ഏഴു മുതൽ വൈകുന്നേരം ആറു വരെയാണ് പോളിംഗ്. തൃശൂർ, പാലക്കാട്,…
ബെംഗളുരു: മൈസൂരു കാർമൽ കാത്തലിക് അസോസിയേഷൻ (സിസിഎ) സംഘടിപ്പിക്കുന്ന 33-ാ മത് ക്രിസ്മസ് കാരൾ കരോൾ 14ന് രാവിലെ 8.30ന്…