Categories: NATIONALTOP NEWS

പിഎംഎംഎല്‍ സൊസൈറ്റി പുനഃസംഘടിപ്പിച്ചു; പുതിയ അംഗങ്ങളില്‍ സ്മൃതി ഇറാനിയും

ഡല്‍ഹി: പ്രൈം മിനിസ്റ്റേഴ്‌സ് മ്യൂസിയം ആൻഡ് ലൈബ്രറി (പിഎംഎംഎല്‍) സൊസൈറ്റിയും അതിൻ്റെ എക്‌സിക്യൂട്ടീവ് കൗണ്‍സിലും പുനഃസംഘടിപ്പിച്ചു. പ്രധാനമന്ത്രിയുടെ മുൻ പ്രിൻസിപ്പല്‍ സെക്രട്ടറി നൃപേന്ദ്ര മിശ്രയെ കൗണ്‍സില്‍ ചെയർപേഴ്‌സണായി അഞ്ച് വർഷത്തേക്ക് വീണ്ടും നിയമിച്ചു.

സാംസ്കാരിക മന്ത്രാലയം പുറപ്പെടുവിച്ച ഉത്തരവനുസരിച്ച്‌, പുതുതായി ചേർത്ത പ്രതിനിധികളില്‍ മുൻ കേന്ദ്രമന്ത്രി സ്മൃതി ഇറാനി, ചലച്ചിത്ര നിർമ്മാതാവും ഇൻ്റർനാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് ഇന്ത്യയുടെ ഡയറക്ടറുമായ ശേഖർ കപൂർ, നീതി ആയോഗ് മുൻ വൈസ് ചെയർമാൻ രാജീവ് കുമാർ, റിട്ടയേർഡ് ആർമി ജനറല്‍ സയ്യിദ് അത്താ ഹസ്നൈൻ എന്നിവരുമുണ്ട്. മുൻ എക്സിക്യൂട്ടീവ് കൗണ്‍സിലിൻ്റെ കാലാവധി തിങ്കളാഴ്ച അവസാനിച്ചിരുന്നു.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അമേഠിയിലെ തോല്‍വിക്ക് ശേഷം മാസങ്ങള്‍ക്ക് ശേഷമാണ് സ്മൃതി ഇറാനിക്ക് പുതിയ സ്ഥാനം ലഭിക്കുന്നത്. പിഎംഎംഎല്ലില്‍ പ്രധാനമന്ത്രി മോദി അധ്യക്ഷനും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് വൈസ് പ്രസിഡൻ്റുമയിരിക്കും.
കേന്ദ്രമന്ത്രിമാരായ അമിത് ഷാ, നിർമല സീതാരാമൻ, ധർമേന്ദ്ര പ്രധാൻ, ഗജേന്ദ്ര ഷെഖാവത്ത്, അശ്വിനി വൈഷ്ണവ് എന്നിവരാണ് സമിതിയിലെ അംഗങ്ങള്‍. കഴിഞ്ഞ കൗണ്‍സിലിലെ 29 അംഗങ്ങളുടെ സ്ഥാനത്ത് 5 പേരെക്കൂടി ഉള്‍പ്പെടുത്തി വിപുലീകരിച്ചു.

പുതിയ അംഗങ്ങളുടെ പട്ടികയില്‍ പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതി അംഗം സഞ്ജീവ് സന്യാല്‍, സംസ്‌കാർ ഭാരതിയുടെ വാസുദേവ് കാമത്ത്, അക്കാദമിക് വിദഗ്ധരായ വാമൻ കേന്ദ്രേ, ഹർമോഹിന്ദർ സിംഗ് ബേദി, വിദ്യാഭ്യാസ വിദഗ്ധൻ ചാമു കൃഷ്ണ ശാസ്ത്രി എന്നിവരും ഉള്‍പ്പെടുന്നു.

പ്രശസ്ത പുരാവസ്തു ഗവേഷകൻ കെ കെ മുഹമ്മദ്, നാഷണല്‍ മ്യൂസിയം ഡയറക്ടർ ജനറല്‍ ബി ആർ മണി എന്നിവരും കൗണ്‍സിലില്‍ ഉള്‍പ്പെട്ടു. മുൻ മന്ത്രി വി മുരളീധരൻ, മുൻ രാജ്യസഭാ എംപി വിനയ് സഹസ്രബുദ്ധെ, മാധ്യമപ്രവർത്തകൻ രജത് ശർമ, ഇന്ദിരാഗാന്ധി നാഷണല്‍ സെൻ്റർ ഫോർ ആർട്‌സ് പ്രസിഡൻ്റ് രാം ബഹാദൂർ റായ്, ഡോ ശ്യാമ പരാസാദ് മുഖർജി റിസർച്ച്‌ ഫൗണ്ടേഷൻ ഡയറക്ടർ അനിർബൻ ഗാംഗുലി എന്നിവരും പുതിയ പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ടു.

TAGS : LATEST NEWS
SUMMARY : PMML reorganized the society; Among the new members is Smriti Irani

Savre Digital

Recent Posts

അക്ഷയ കേന്ദ്രങ്ങളില്‍ സര്‍വീസ് ചാര്‍ജ് ഈടാക്കാന്‍ ഉടമകള്‍ക്ക് അവകാശമില്ലെന്ന് ഹൈക്കോടതി

കൊച്ചി: കെ സ്മാർട്ട് സേവനങ്ങള്‍ക്ക് ഏകീകൃത നിരക്ക് ഏർപ്പെടുത്തിയ സർക്കാർ നടപടി ചോദ്യംചെയ്ത് അക്ഷയ സംരംഭകർ സമർപ്പിച്ച ഹരജി ഹൈക്കോടതി…

5 minutes ago

മസ്തിഷ്ക മരണം സംഭവിച്ച യുവാവിൻ്റെ ഹൃദയം ഇനി മറ്റൊരാളില്‍ മിടിക്കും

കൊച്ചി: ഐസക്കിന്റെ തുടിക്കുന്ന ഹൃദയവുമായി തിരുവനന്തപുരത്തുനിന്നും ഡോക്ടർമാരുടെ സംഘം എയർ ആംബുലൻസില്‍ കൊച്ചിയിലെത്തി. തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ നിന്നും കൊച്ചിയിലെ…

27 minutes ago

പതിനേഴുവയസുകാരിയെ അച്ഛനും അമ്മാവനും നാട്ടുകാരനും പീഡിപ്പിച്ചു

കാസറഗോഡ്: കാസറഗോഡ് പതിനേഴുവയസുകാരിക്ക് നേരെ ലൈംഗിക പീഡനം. അച്ഛനും അമ്മാവനും നാട്ടുകാരനുമാണ് പീഡിപ്പിച്ചതെന്നാണ് പരാതി. പത്താം വയസ്സില്‍ അച്ഛനാണ് ആദ്യമായി…

1 hour ago

സ്‌കൂളില്‍ വിദ്യാര്‍ഥിയെ മര്‍ദിച്ച അധ്യാപകന് സസ്‌പെന്‍ഷന്‍

കൊല്ലം: കൊല്ലം അഞ്ചാലുംമൂട് സ്‌കൂളില്‍ വിദ്യാര്‍ഥിയെ മര്‍ദിച്ച അധ്യാപകന് സസ്‌പെന്‍ഷന്‍. കായിക അധ്യാപകന്‍ മുഹമ്മദ് റാഫിയെയാണ് സസ്‌പെന്റ് ചെയ്തത്. ജില്ലാ…

2 hours ago

തൊടുപുഴ സ്വകാര്യ ആശുപത്രിയില്‍ ചികിത്സാ പിഴവ് ആരോപണം; ഗുരുതരാവസ്ഥയിലായിരുന്ന യുവതി മരിച്ചു

ഇടുക്കി: സ്വകാര്യ ആശുപത്രിയില്‍ ഉണ്ടായ ചികിത്സാ പിഴവില്‍ കണ്ണൂർ സ്വദേശിയായ യുവതി മരിച്ചു. കണ്ണൂർ മട്ടന്നൂർ സ്വദേശിനി സുമിയാണ് മരിച്ചത്.…

3 hours ago

വേടനെ സ്ഥിരം കുറ്റവാളിയാക്കാൻ ശ്രമം; മുഖ്യമന്ത്രിക്ക് പരാതി നല്‍കി കുടുംബം

തിരുവനന്തപുരം: ഹിരണ്‍ ദാസ് മുരളിയെന്ന റാപ്പർ വേടനെതിരേ ഗൂഢാലോചനയുണ്ടെന്ന് കുടുംബം. അന്വേഷണം നടത്തണമെന്നാവശ‍്യപ്പെട്ട് മുഖ‍്യമന്ത്രി പിണറായി വിജയന് വേടന്‍റെ സഹോദരൻ…

3 hours ago