മെട്രോ പർപ്പിൾ ലൈനിൽ തിരക്ക് കുറയും; വൈറ്റ്ഫീൽഡിൽ പുതിയ ട്രാക്ക് നിർമിക്കും

ബെംഗളൂരു: വൈറ്റ്ഫീൽഡ് ഡെപ്പോയിൽ പുതിയ മെട്രോ ട്രാക്ക് നിർമ്മിക്കാനൊരുങ്ങി ബിഎംആർസിഎൽ. പർപ്പിൾ ലൈനിലെ തിരക്ക് കുറയ്ക്കുന്നതിന്റെ ഭാഗമായാണ് നടപടി. നിലവിൽ പർപ്പിൾ ലൈനിലെ അവസാന സ്റ്റേഷൻ ആയ കാടുഗോഡി (വൈറ്റ്ഫീൽഡ്) സ്റ്റേഷനിൽ പുതിയ ട്രാക്ക് നിർമാണ പ്രവൃത്തികൾ ആരംഭിച്ചതായി ബിഎംആർസിഎൽ അറിയിച്ചു. ഇതുവഴി ട്രെയിനുകളുടെ മടക്ക സർവീസ് വേഗത്തിലാക്കുവാനും ട്രെയിനുകൾ തമ്മിലുള്ള ഇടവേള കുറയ്ക്കുകയുമാണ് ലക്ഷ്യം.

വൈറ്റ്ഫീൽഡിൽ ആളുകളെ ഇറക്കിയ ശേഷം ട്രെയിനുകൾ വൈറ്റ്ഫീൽഡ് ഡിപ്പോയിലേക്ക് പോകുന്നതാണ് പതിവ് രീതി. ഇതിന് അധിക സമയം ട്രെയിനുകൾക്ക് ആവശ്യമാണ്‌. വയഡക്‌റ്റിൽ നിലവിൽ പുതിയ സൈഡ് ട്രാക്ക് വന്നാൽ ട്രെയിനുകൾക്ക് ഡിപ്പോയിലേക്കും, തിരിച്ചു സ്റ്റേഷനിലേക്കുമുള്ള യാത്ര എളുപ്പമാകും. പർപ്പിൾ ലൈനിൽ യാത്രക്കാരുടെ തിരക്ക് വർധിച്ചിട്ടും ട്രെയിനുകളുടെ എണ്ണം വർധിപ്പിക്കാത്തതിൽ നമ്മ മെട്രോക്ക് കടുത്ത വിമർശനം നേരിടേണ്ടി വന്നിരുന്നു. 43.49 കിലോമീറ്റർ ദൈർഘ്യത്തിൽ 37 സ്റ്റേഷനുകളാണ് ലൈനിലുള്ളത്. നിലവിൽ രാവിലെയും വൈകിട്ടും ഉൾപ്പെടെ തിരക്കേറിയ സമയങ്ങളിൽ 5 മിനിറ്റും, മറ്റ്‌ സമയങ്ങളിൽ 8 മിനിറ്റും ഇടവേളകളിലാണ് ട്രെയിൻ സർവീസ് നടത്തുന്നത്.

TAGS: BENGALURU | NAMMA METRO
SUMMARY: New track to come up at purple line whitefield depot

Savre Digital

Recent Posts

ട്രെയിനിന് നേരെ കല്ലേറ്; വിദ്യാര്‍ഥിനിക്ക് ഗുരുതരമായി പരുക്കേറ്റ സംഭവത്തില്‍ പ്രതി പിടിയില്‍

കോഴിക്കോട്: കോഴിക്കോട് വെച്ച് തീവണ്ടിക്ക് നേരെയുണ്ടായ കല്ലേറിൽ വിദ്യാർഥിനിക്ക് ഗുരുതരമായി രുക്കേറ്റ സംഭവത്തിൽ പ്രതി പിടിയിൽ. കടലുണ്ടി വടക്കുമ്പാട് സ്വദേശി…

4 hours ago

‘പി വി അന്‍വര്‍ ഫ്രോഡ്; സ്ഥിരതയില്ലാത്ത രാഷ്ട്രീയക്കാരന്‍’; തൃണമൂല്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വം

ന്യൂഡല്‍ഹി: പി വി അന്‍വറിനെതിരെ കടുത്ത വിമര്‍ശനവുമായി തൃണമൂല്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വം. അന്‍വര്‍ അധികാരമോഹിയെന്നും സ്ഥിരതയില്ലാത്ത രാഷ്ട്രീയക്കാരനെന്നും തൃണമൂല്‍…

4 hours ago

ബൈക്കപകടത്തില്‍‌ പരുക്കേറ്റ് ചികിത്സയിലിരുന്ന ദേശീയ ഫുട്ബോൾ താരം മരിച്ചു

ചേറ്റുവ: ബൈക്കിൽ നിന്നും വീണ് പരുക്കേറ്റ് ചികിത്സയിലായിരുന്ന ദേശീയ ഫുട്ബോൾ താരം മരിച്ചു. ചാവക്കാട് ചേറ്റുവ സ്വദേശിയായ സിനാൻ ജലീലാണ്…

5 hours ago

കസ്റ്റംസ് ഉദ്യോഗസ്ഥയടക്കം 50-ഓളം സ്ത്രീകളുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി; ബെംഗളൂരുവില്‍ ബിസിനസുകാരൻ പിടിയിൽ

ബെംഗളൂരു: കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥരായ സ്ത്രീകളെയടക്കം സൗഹൃദം നടിച്ച് വലയിലാക്കി ലൈംഗികമായി പീഡിപ്പിക്കുകയും ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തുകയും ചെയ്ത ബിസിനസുകാരൻ…

5 hours ago

ടി​ക്ക​റ്റി​ല്ലാ​തെ ട്രെ​യി​നി​ൽ യാ​ത്ര; ചോ​ദ്യം ചെ​യ്ത ടി​ടി​ഇ​ക്ക് നേ​രെ കൈ​യേ​റ്റ ശ്ര​മം, യു​വാ​വ് പി​ടി​യി​ൽ

ആലപ്പുഴ: ടിക്കറ്റില്ലാതെ ട്രെയിനിൽ യാത്ര ചെയ്തത് ചോദ്യം ചെയ്ത വനിത ടി.ടി.ഇക്ക് നേരെ കൈയേറ്റ ശ്രമം നടത്തിയ യുവാവ് പിടിയിൽ.…

5 hours ago

ഡൽഹി കലാപ ഗൂഢാലോചന കേസ്: ഉമർ ഖാലിദിന്റെ പുനഃപരിശോധനാ ഹർജി സുപ്രീം കോടതി തള്ളി

ന്യൂ​ഡ​ൽ​ഹി: 2020ലെ ​ഡ​ൽ​ഹി ക​ലാ​പ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ഗൂ​ഢാ​ലോ​ച​ന​ക്കേ​സി​ൽ ജ​യി​ലി​ൽ ക​ഴി​യു​ന്ന മു​ൻ ജെ​എ​ൻ​യു വി​ദ്യാ​ർ​ത്ഥി ഉ​മ​ർ ഖാ​ലി​ദി​ന് തി​രി​ച്ച​ടി. ത​നി​ക്ക്…

6 hours ago