LATEST NEWS

പ്രധാനമന്ത്രിയുടെ സന്ദര്‍ശനം; ഉഡുപ്പിയില്‍ നാളെ ഗതാഗത നിയന്ത്രണം

ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തെ തുടര്‍ന്നു ഉഡുപ്പി നഗരത്തില്‍ നാളെ ഗതാഗത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ഡെപ്യൂട്ടി കമ്മീഷണര്‍ സ്വരൂപ ടി കെ ആണ് ഉത്തരവ് പുറപ്പെടുവിച്ചു. രാവിലെ 9 മണി മുതല്‍ ഉച്ചകഴിഞ്ഞ് 3 മണി വരെ വാഹന നിയന്ത്രണങ്ങളും വഴിതിരിച്ചുവിടലും പ്രാബല്യത്തില്‍ വരും.

ആദി ഉഡുപ്പി – കരാവലി ജംഗ്ഷന്‍ – ബന്നഞ്ചെ – സിറ്റി ബസ് സ്റ്റാന്‍ഡ് – കല്‍സങ്ക – ശ്രീകൃഷ്ണ മഠം എന്നിവിടങ്ങളില്‍ വാഹന ഗതാഗതം പൂര്‍ണ്ണമായും നിരോധിച്ചു. കുന്ദാപുരയില്‍ നിന്ന് വരുന്ന വാഹനങ്ങള്‍ ഉഡുപ്പി നഗരത്തിലേക്ക് പ്രവേശിക്കാന്‍ കരാവലി ഫ്ളൈ ഓവര്‍ – അമ്പല്‍പാടി – ബ്രഹ്‌മഗിരി – ജോഡുക്കട്ടെ വഴി പോകണം.

മണിപ്പാലില്‍ നിന്ന് വരുന്ന വാഹനങ്ങളും ബസുകളും ശാരദ കല്യാണ മണ്ഡപ – ബീഡിനഗുഡ്ഡെ – മിഷന്‍ കോമ്പൗണ്ട് വഴി ഉഡുപ്പി നഗരത്തിലേക്ക് പ്രവേശിക്കാന്‍ വഴിതിരിച്ചുവിടും. മംഗളൂരുവില്‍ നിന്ന് വരുന്ന വാഹനങ്ങള്‍ കിന്നിമുള്‍ക്കി സ്വാഗത ഗോപുര വഴി നഗരത്തിലേക്ക് പ്രവേശിച്ച് ജോഡുക്കട്ടെ വഴി കടന്നുപോകണം. മാല്‍പെയില്‍ നിന്ന് വരുന്ന എല്ലാ വാഹനങ്ങളും കുത്ത് പാടി – അമ്പല്‍ പാടി വഴി ഉഡുപ്പിയിലേക്ക് പ്രവേശിക്കണം.

അംബഗിലുവില്‍ നിന്ന് വരുന്ന വാഹനങ്ങള്‍ ഗുണ്ടിബൈല്‍ – ദൊഡ്ഡന്‍ഗുഡ്ഡെ – എംജിഎം കോളേജ് വഴി തിരിച്ചുവിട്ട് ശാരദ കല്യാണ മണ്ഡപ – ബീഡിനഗുഡ്ഡെ റോഡ് വഴി ഉഡുപ്പി നഗരത്തിലേക്ക് പ്രവേശിക്കണം.
SUMMARY: PM’s visit; Traffic restrictions in Udupi tomorrow

NEWS DESK

Recent Posts

രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നെ​തി​രാ​യ ലൈംഗിക പീഡന പരാതി: യു​വ​തി​യു​ടെ മൊ​ഴി​യെ​ടു​ക്കു​ന്നു

തി​രു​വ​ന​ന്ത​പു​രം: രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ​യ്ക്കെ​തി​രെ പ​രാ​തി ന​ൽ​കി​യ യു​വ​തി​യു​ടെ മൊ​ഴി അ​ന്വേ​ഷ​ണ സം​ഘം രേ​ഖ​പ്പെ​ടു​ത്തു​ന്നു. ര​ഹ​സ്യ​കേ​ന്ദ്ര​ത്തി​ൽ​വ​ച്ച് തി​രു​വ​ന​ന്ത​പു​രം റൂ​റ​ൽ എ​സ്പി​യാ​ണ്…

4 minutes ago

‘ബസ് ഇടിപ്പിക്കും, ആരും രക്ഷപ്പെടില്ല’; കോഴിക്കോട് – ബെംഗളൂരു സ്വകാര്യ ബസില്‍ യാത്രക്കാര്‍ക്ക് നേരെ മദ്യപിച്ച് ലക്കുകെട്ട ഡ്രൈവറുടെ ഭീഷണി

ബെംഗളൂരു: മദ്യലഹരിയില്‍ അന്തര്‍സംസ്ഥാന ബസ് ഓടിച്ച് സ്വകാര്യ ബസ് ഡ്രൈവര്‍. കോഴിക്കോട് - ബെംഗളൂരു റൂട്ടിലോടുന്ന ഭാരതി ബസാണ് യാത്രക്കാരുടെ…

45 minutes ago

‘ഡിറ്റ് വാ’ ചുഴലിക്കാറ്റ്; കേരളത്തിൽ അടുത്ത 5 ദിവസം മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും സമീപമുള്ള ശ്രീലങ്കൻ തീരത്തിനും മുകളിലായി സ്ഥിതി ചെയ്തിരുന്ന അതിതീവ്ര ന്യൂനമർദ്ദം (ഡീപ് ഡിപ്രഷൻ) ‘ഡിറ്റ്…

1 hour ago

പരാതിക്ക് പിന്നാലെ പാലക്കാട്ടെ എംഎല്‍എ ഓഫീസ് അടച്ചു, ഫോ​ൺ സ്വി​ച്ച് ഓ​ഫ്; രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ മു​ങ്ങി

തി​രു​വ​ന​ന്ത​പു​രം: കോണ്‍ഗ്രസ് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക ചൂഷണ ആരോപണങ്ങളില്‍ പീഡനത്തിനിരയായ അതിജീവിത മുഖ്യമന്ത്രി പിണറായി വിജയന് നേരിട്ട്‌ പരാതി…

2 hours ago

ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​ന്‍റെ കൊ​ല​പാ​ത​കം; പോ​ലീ​സ് ഏ​റ്റു​മു​ട്ട​ലി​ൽ പ്ര​തി മ​രി​ച്ചു

ന്യൂ​ഡ​ൽ​ഹി: ഫി​റോ​സ്പൂ​രി​ൽ ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​ൻ ന​വീ​ൻ അ​റോ​റ​യു​ടെ കൊ​ല​ക്കേ​സി​ലെ പ്ര​തി പോ​​ലീ​സ് വെ​ടി​വ​യ്പ്പി​ൽ കൊ​ല്ല​പ്പെ​ട്ടു. ബാ​ദ​ൽ എ​ന്ന​യാ​ളാ​ണ് മ​രി​ച്ച​ത്. പ്ര​തി​യാ​യ…

2 hours ago

ശൈഖ് ഹസീനക്ക് വീണ്ടും തിരിച്ചടി; അഴിമതി കേസുകളിൽ 21 വർഷം ജയിൽശിക്ഷ

ധാക്ക: മുൻ ബംഗ്ലാദേശ് പ്രധാനമന്ത്രി ശൈഖ് ഹസീനക്ക് വീണ്ടും തിരിച്ചടി. സർക്കാർ ഭൂമി വകമാറ്റുന്നതുമായി ബന്ധപ്പെട്ട മൂന്ന് അഴിമതിക്കേസുകളിൽ ശൈഖ്…

2 hours ago