BENGALURU UPDATES

നിശാ പാർട്ടിയിൽ പോലീസ് റെയ്‌ഡ്; 100 ലധികം പേർ കസ്റ്റഡിയില്‍

ബെംഗളൂരു: സൗത്ത് ബെംഗളൂരുവിലെ കഗ്ഗലിപുരയില്‍ നിശാ പാർട്ടിയിൽ പോലീസ് നടത്തിയ പരിശോധനയില്‍ 35 പെൺകുട്ടികളും മൂന്ന് പ്രായപൂർത്തിയാകാത്തവരും ഉൾപ്പെടെ 100-ലധികം യുവാക്കളെ കസ്റ്റഡിയില്‍ എടുത്തു. ലഹരിമരുന്ന് ഉപയോഗിച്ചോ എന്നറിയാനാണ് ഇവരെ കസ്റ്റഡിയില്‍ എടുത്തത്. തുടര്‍ന്നു ഇവരെ വൈദ്യ പരിശോധനയ്ക്കു വിധേയരാക്കി.

രഹസ്യവിവരത്തെ തുടർന്ന് ഇന്നലെ പുലർച്ചെയാണു റെയ്‌ഡ് നടത്തിയത്. ‘ജെൻ ഇസഡ്’ എന്ന വാട്ട്‌സ്ആപ്പ് ഗ്രൂപ്പ് വഴിയാണ് പരിപാടി സംഘടിപ്പിച്ചതെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തി. 19 നും 23 നും ഇടയിൽ പ്രായമുള്ളവരിൽ ഭൂരിഭാഗവും ബെംഗളൂരുവിൽ നിന്നുള്ള കോളേജ് വിദ്യാർഥികളും ജോലി ചെയ്യുന്ന പ്രൊഫഷണലുകളുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഇവരുടെ വിവരങ്ങള്‍ രേഖപ്പെടുത്തിയ ശേഷം വിട്ടയച്ചതായി പോലീസ് പറഞ്ഞു ചോദ്യം ചെയ്യുന്നതിനായി അധികൃതർ സംഘാടകരെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
SUMMARY: Police raid at night party

NEWS DESK

Recent Posts

ഒഡിഷയില്‍ വന്‍ മാവോയിസ്റ്റ് വേട്ട; തലയ്ക്ക് 1.1 കോടി വിലയിട്ട മാവോയിസ്റ്റ് നേതാവിനെ വധിച്ചു

ഭുവനേശ്വർ: ഒഡീഷയിൽ വ്യാഴാഴ്ച നടന്ന ഏറ്റുമുട്ടലിൽ 6 മാവോയിസ്റ്റുകളെ വധിച്ച് സുരക്ഷാസേന. കൊല്ലപ്പെട്ടവരില്‍ സിപിഐ മാവോയിസ്റ്റ്‌കേന്ദ്ര കമ്മിറ്റി അംഗം ഗണേഷ് ഉയികെയും…

26 minutes ago

മദ്യപിച്ച് വാഹനമോടിച്ച് കാൽനടയാത്രികനെ ഇടിച്ച് പരുക്കേൽപ്പിച്ച സംഭവം; സീരിയല്‍ നടന്‍ സിദ്ധാര്‍ത്ഥ് പ്രഭുവിന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും

കോട്ടയം: മദ്യപിച്ച് വാഹനമോടിച്ച് കാൽനടയാത്രികനെ ഇടിച്ച് പരുക്കേൽപ്പിച്ച സംഭവത്തില്‍ സീരിയൽ നടൻ സിദ്ധാർത്ഥ് പ്രഭുവിന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും. സംഭവത്തില്‍…

36 minutes ago

വയനാട് വണ്ടിക്കടവിൽ വയോധികനെ കൊലപ്പെടുത്തിയ നരഭോജി കടുവ വനംവകുപ്പിന്‍റെ കൂട്ടിലായി

കൽപ്പറ്റ: വയനാട് വണ്ടിക്കടവിൽ വയോധികനെ കൊലപ്പെടുത്തിയ നരഭോജി കടുവ വനംവകുപ്പിന്‍റെ കൂട്ടിലായി. ദേവർഗദ്ദ ചെത്തിമറ്റം ഉന്നതിയിലെ കാട്ടുനായ്‌ക്ക ഉന്നതിയിലെ കൂമനെ…

1 hour ago

പിതാവിനൊപ്പം സ്‌കൂട്ടറില്‍ സഞ്ചരിക്കവെ ആറ് വയസുകാരന്‍ കാറിടിച്ച് മരിച്ചു

തൃശ്ശൂർ: ചൊവ്വൂരിൽ അച്ഛനോടൊപ്പം സ്കൂട്ടറിൽ യാത്രചെയ്യുകയായിരുന്ന ആറുവയസ്സുകാരൻ കാറിടിച്ച് മരിച്ചു. പെരുവനം സംസ്കൃത സ്കൂളിന് സമീപം താമസിക്കുന്ന ചക്കാലക്കൽ അരുൺ…

2 hours ago

വ്യാജ ഇന്ത്യൻ പാസ്പോർട്ട് സ്വന്തമാക്കാൻ ബംഗ്ലദേശ് പൗരന് സഹായം നല്‍കി: കോൺസ്റ്റബിൾ അറസ്റ്റിൽ

ബെംഗളൂരു: ബംഗ്ലദേശ് സ്വദേശിയായ യുവാവിന് വ്യാജ ഇന്ത്യൻ പാസ്പോർട്ട് നേടാൻ സഹായിച്ച പോലീസ് കോൺസ്റ്റബിൾ അറസ്റ്റിലായി. ദക്ഷിണ കന്നഡ ജില്ലയിലെ…

2 hours ago

മൈസൂരു കൊട്ടാരത്തിന് സമീപം ബലൂണ്‍ സിലിണ്ടർ പൊട്ടിത്തെറിച്ചു; ഒരാള്‍ മരിച്ചു, നാല് പേർക്ക് പരുക്ക്

ബെംഗളൂരു: മൈസൂരു കൊട്ടാരത്തിന് സമീപം ബലൂൺ വിൽപ്പനക്കാരൻ ഉപയോഗിച്ചിരുന്ന ഹൈഡ്രജൻ ഗ്യാസ് സിലിണ്ടർ  പൊട്ടിത്തെറിച്ച് ഒരാള്‍ മരിച്ചു. 42 കാരനായ…

2 hours ago