ബെംഗളൂരു: രാഷ്ട്രീയ ആധുനികത എന്ന വിഷയത്തില്‍ ബാംഗ്ലൂര്‍ മലയാളി റൈറ്റേഴ്സ് ആന്‍റ് ആർട്ടിസ്റ്റ്സ് ഫോറവും, ബെംഗളൂരു സെക്യുലർ ഫോറവും സംയുക്തമായി സംഘടിപ്പിക്കുന്ന സർഗസംവാദം 2024 ജൂലൈ 14 ന് വെകുന്നേരം 4.30 മുതൽ ഇന്ദിരാ നഗർ ഇ.സി.എ. ഹാളിൽ നടക്കും. പ്രമുഖ സാഹിത്യകാരൻ കല്പറ്റ നാരായണൻ മുഖ്യപ്രഭാഷണം നിർവ്വഹിക്കും.
9 M M ബരേറ്റ എന്ന വിനോദ് കൃഷ്ണയുടെ നോവൽ ഡോ. ബിലു സി നാരായണൻ പരിചയപ്പെടുത്തും. ചരിത്രത്തിന്റെ പഴുതുകളിൽ ഫിക്ഷൻ നിറയ്ക്കുന്ന സത്യാനന്തരകാലത്തെ സത്യാന്വേഷണ സാഹിത്യ സാക്ഷാത്കാരമാണ് വിനോദ് കൃഷ്ണയുടെ 9 M M ബരേറ്റ.
ഗാന്ധി വധം പശ്ചാത്തലമായി മെനഞ്ഞെടുത്ത ഒരു രാഷ്ട്രീയ നോവൽ!, ചരിത്രവും രാഷട്രീയവും പുതിയ കാലവുമായി കൂട്ടിവായിക്കുന്ന ഫിക്ഷന്റെ സമകാലിക പ്രസക്തിയെക്കുറിച്ച് ആഴത്തിലുളള സംവാദത്തിന് ബഹുസ്വരതയുടെ സർഗവേദിയിൽ ബെംഗളൂരുവിലെ സാംസ്കാരിക പ്രവർത്തകരുടെ സാന്നിധ്യമുണ്ടാകും. വിവരങ്ങൾക്ക് 93412 4064
<br>
TAGS : CULTURAL DEBATE | BANGALORE WRITERS AND ARTISTS FORUM,
SUMMARY : Political Modernity. Debate on 14
ചെന്നൈ: തമിഴ്നാട്ടില്‍ പുതുക്കോട്ടൈ ജില്ലയിലെ അമ്മച്ചത്തിരത്തിന് സമീപം തിരുച്ചി - പുതുക്കോട്ടൈ ദേശീയ പാതയില്‍ ചെറിയ സ്വകാര്യ പരിശീലന വിമാനം…
ആലപ്പുഴ: അരൂരില്‍ ദേശീയപാതയുടെ ഭാഗമായി നിർമാണത്തിലിരുന്ന ആകാശപാതയുടെ ഗർഡർ തകർന്നുവീണ് മരിച്ച പിക് അപ് വാന്‍ ഡ്രൈവര്‍ രാജേഷിന്റെ കുടുംബത്തിന്…
ഡല്‍ഹി: ഡല്‍ഹി സ്ഫോടനത്തില്‍ പരുക്കേറ്റ ഒരാള്‍ കൂടി മരിച്ചു. ഇതോടെ മരിച്ചവരുടെ എണ്ണം 13 ആയി. എല്‍എൻജെപി ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്ന…
തിരുവനന്തപുരം: കേരളത്തിൽ സ്വർണ വില സർവ്വകാല റെക്കോർഡില്‍. ഇന്ന് പവന് 1680 രൂപ കൂടി 93,720 രൂപയിലാണ് വ്യാപാരം നടക്കുന്നത്.…
തിരുവനന്തപുരം: സർക്കാർ മെഡിക്കല്‍ കോളജുകളില്‍ ഒപി ബഹിഷ്കരിച്ചുള്ള ഡോക്ടർമാരുടെ സമരം തുടങ്ങി. അത്യാവശ്യ സേവനങ്ങള്‍ ഒഴികെ മറ്റെല്ലാം പ്രവർത്തനങ്ങളില്‍നിന്നും ഡോക്ടർമാർ…
അഹമ്മദാബാദ്: പശുവിനെ കശാപ്പ് ചെയ്തെന്ന കേസില്‍ മൂന്ന് പ്രതികളെ ജീവ പര്യന്തം തടവിന് ശിക്ഷിച്ച് ഗുജറാത്ത് കോടതി. അമ്രേലി സെഷന്‍സ്…