Categories: ASSOCIATION NEWS

ഗാന്ധിജി വീണ്ടും വീണ്ടും കൊല്ലപ്പെട്ടുകൊണ്ടിരിക്കുന്നു-കൽപ്പറ്റ നാരായണൻ

ബെംഗളൂരു: സത്യാനന്തര കാലത്ത് മറ്റ് വിപ്ലവങ്ങളൊന്നുമല്ല നാം തേടിപ്പോകേണ്ടതെന്നും പകരം സത്യത്തെ ശക്തിപ്പെടുത്തുകയാണ് വേണ്ടതെന്ന് പ്രമുഖ കവിയും എഴുത്തുകാരനുമായ കല്‍പ്പറ്റ നാരായണന്‍. വിനോദ് കൃഷ്ണയുടെ 9 എം.എം.ബരേറ്റ നോവലിനെ അടിസ്ഥാനമാക്കി ചരിത്ര സത്യങ്ങള്‍ തേടാന്‍ കൊതിക്കുന്ന രാഷ്ട്രീയ ആധുനികത എന്ന വിഷയത്തില്‍ ബാംഗ്ലൂര്‍ മലയാളി റൈറ്റേഴ്‌സ് ആന്‍ഡ് ആര്‍ട്ടിസ്റ്റ് ഫോറവും ബെംഗളൂരു സെക്കുലര്‍ ഫോറവും സംയുക്തമായി സംഘടിപ്പിച്ച സര്‍ഗ സംവാദത്തില്‍ മുഖ്യപ്രഭാഷണം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. എഴുത്തില്‍ ഫിക്ഷന്‍ അശക്തമാവുകയും യഥാര്‍ഥ ജീവിതത്തില്‍ ട്രോളുകളും നുണകളുംകൊണ്ട് ഫിക്ഷന്‍ ശക്തമാവുകയും ചെയ്യുന്ന കാലമാണിതെന്നും അദ്ദേഹം നിരീക്ഷിച്ചു.

കലയും സത്യവും തമ്മിലെ ഇണക്കം വിനോദ് കൃഷ്ണ ഈ നോവലില്‍ നന്നായി വരച്ചിടുന്നു. ഗാന്ധിവധം ഓരോ നിമിഷവും നടന്നുകൊണ്ടിരിക്കുന്നു എന്നതാണ് പുസ്തകത്തിന്റെ കണ്ടെത്തല്‍. ഫിക്ഷന്‍ രൂപത്തില്‍ എഴുതിയ മനോഹരമായ ഗാന്ധി സ്മാരകമായി 9 എം.എം.ബരേറ്റ എന്ന രചന മാറിയിട്ടുണ്ട്. ഈ കാലം അസത്യത്തിന്റെ കാലമാണെന്നും സത്യത്തെ ശക്തിപ്പെടുത്താന്‍ വേണ്ടി ജീവന്‍ ത്യജിച്ചയാളാണ് ഗാന്ധിജിയെന്നും അദ്ദേഹം പറഞ്ഞു. സമകാലിക ഇന്ത്യന്‍ അവസ്ഥകളില്‍ ഗാന്ധിജി ഇപ്പോഴും കൊല്ലപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും ഗാന്ധിജിയെ ഇല്ലാതാക്കിയ 9 എം.എം ബരേറ്റ എന്ന പിസ്റ്റള്‍ ഇപ്പോഴും വെടിമുഴക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

അടുത്തിടെ മലയാളത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട 9 എം.എം.ബരേറ്റ നോവലിനെ ആസ്പദമാക്കിയുള്ള നൂറാമത്തെ ചര്‍ച്ചയാണ് ബെംഗളൂരുവില്‍ നടന്നത്. ഇന്ദിരാ നഗര്‍ ഇ.സി.എ ഹാളില്‍ നടന്ന പരിപാടിയില്‍ കവയത്രി ഡോ. ബിലു സി നാരായണന്‍ നോവലിനെ പരിചയപ്പെടുത്തി. ചെറുകഥയായി മാറേണ്ടതിനെ ചരിത്രമായും യഥാര്‍ഥ ചരിത്രത്തെ വെറും കഥയായും ചിത്രീകരിക്കുന്ന പുതിയ കാലത്ത് സത്യത്തെ തീക്ഷ്ണതയോടെ പുതിയ കാല വായനക്കായി സമര്‍പ്പിക്കാന്‍ നോവലിസ്റ്റിന് കഴിഞ്ഞതായി അവര്‍ ചൂണ്ടിക്കാട്ടി.

ബാംഗ്ലൂര്‍ റൈറ്റേഴ്‌സ് ആന്‍ഡ് ആര്‍ട്ടിസ്റ്റ്‌സ് ഫോറം പ്രസിഡന്റ് ടി.എ. കലിസ്റ്റസ് അധ്യക്ഷത വഹിച്ചു. പ്രോഗ്രാം കോഓഡിനേറ്റര്‍ ശാന്തകുമാര്‍ എലപ്പുള്ളി അതിഥികളെ പരിചയപ്പെടുത്തി. നടനും നാടക പ്രവര്‍ത്തകനുമായ പ്രകാശ് ബാരെ ചര്‍ച്ച ഉദ്ഘാടനം ചെയ്തു. തങ്കച്ചന്‍ പന്തളം, സതീഷ് തോട്ടശ്ശേരി, സുദേവന്‍ പുത്തന്‍ചിറ, ചന്ദ്രശേഖരന്‍ നായര്‍, തോമസ്, ആര്‍.വി. ആചാരി, ഡെന്നീസ് പോള്‍, പ്രമോദ് വരപ്രത്ത്, വജീദ് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിച്ചു. ഒ.എന്‍.വിയുടെ ‘ഗോതമ്പു മണികള്‍’ എന്ന കവിത സൗദ റഹ്‌മാന്‍ ആലപിച്ചു. കല്‍പറ്റ നാരായണനെ ചടങ്ങില്‍ പൊന്നാടയണിയിച്ച് ആദരിച്ചു. സി.പി.എ.സി അധ്യക്ഷന്‍ സി. കുഞ്ഞപ്പന്‍ സ്വാഗതവും ബാംഗ്ലൂര്‍ റൈറ്റേഴ്‌സ് ആന്‍ഡ് ആര്‍ട്ടിസ്റ്റ്‌സ് ഫോറം സെക്രട്ടറി മുഹമ്മദ് കുനിങ്ങാട് നന്ദിയും പറഞ്ഞു.
<br>
TAGS : BANGALORE WRITERS AND ARTISTS FORUM | ART AND CULTURE
SUMMARY : Political Modernity. Debate

Savre Digital

Recent Posts

മോഹന്ലാല്‍ ദാദാ സാഹെബ് ഫാല്‍കെ പുരസ്‌കാരം ഏറ്റുവാങ്ങും; ദേശീയ ചലച്ചിത്ര അവാര്‍ഡ് വിതരണം ഇന്ന്

ന്യൂഡൽഹി: 71-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ ഇന്നു രാഷ്ട്രപതി ദ്രൗപദി മുർമു സമ്മാനിക്കും. വൈകുന്നേരം നാലിന് ഡൽഹി വിജ്ഞാൻ ഭവനിൽ…

9 minutes ago

2025ലെ ബാലൺ ഡി ഓർ പുരസ്‌കാരം ഒസ്മാൻ ഡെംബലെയ്ക്ക്

പാരീസ്: ഫുട്‌ബോളിലെ ഏറ്റവും അഭിമാനകരമായ വ്യക്തിഗത പുരസ്‌കാരമായ ബാലൺ ഡി ഓർ പുരസ്‌കാരം സ്വന്തമാക്കി പിഎസ്‌ജി താരം ഒസ്‌മാൻ ഡെംബെലെ.…

29 minutes ago

കര്‍ണാടകയില്‍ ജാതിസർവേയ്ക്ക് ഇന്നുതുടക്കം

ബെംഗളൂര: സംസ്ഥാനത്ത് ജാതിസർവേ ഇന്നരംഭിക്കും. വിവിധ സമുദായങ്ങളുടെയും പ്രതിപക്ഷ കക്ഷികളുടെയും എതിർപ്പുകൾക്കിടെയാണ് സാമൂഹിക സാമ്പത്തിക വിദ്യാഭ്യാസ സ്ഥിതിവിവരങ്ങള്‍ വ്യക്തമാക്കപ്പെടുന്ന സര്‍വേ…

47 minutes ago

യുവതിക്കും യുവാവിനും നേരെ സദാചാര ഗുണ്ടായിസം: അഞ്ചുപേർ അറസ്റ്റിൽ

ബെംഗളൂരു: കനകപുര ഇന്ദിരാനഗർ ലേഔട്ടിൽ രണ്ട് വ്യത്യസ്ത മതവിഭാഗങ്ങളിൽ ഉൾപ്പെട്ട യുവതിക്കും യുവാവിനും നേരേ സദാചാര ഗുണ്ടായിസം കാട്ടിയ സംഭവത്തില്‍…

48 minutes ago

തെരുവുനായയുടെ കടിയേറ്റ മൂന്നരവയസ്സുകാരൻ മരിച്ചു

ബെംഗളൂരു: കൃഷ്ണഗിരിയിൽ തെരുവുനായയുടെ കടിയേറ്റ് ചികിത്സയിലായിരുന്ന മുന്നരവയസ്സുകാരൻ മരിച്ചു. ഹൊസൂരിനടുത്തുള്ള മസിനായകനപ്പള്ളിയിലെ സ്വകാര്യ ഫാംഹൗസിൽ ജോലി ചെയ്യുന്ന ഉത്തർപ്രദേശ് സ്വദേശികളായ…

51 minutes ago

ആധാര്‍ സേവനങ്ങള്‍ക്ക് വില വര്‍ധിക്കും; പുതിയ നിരക്ക് ഒക്ടോബര്‍ ഒന്നുമുതല്‍

ആധാർ പുതുക്കാനും തിരുത്താനുമുള്ള നിരക്ക് പരിഷ്കരിച്ച് യുണീക് ഐഡന്‍റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ (യുഐഡിഎഐ) ഉത്തരവിറങ്ങി. ആധാറിലെ പേര്, ജനനത്തീയതി,…

10 hours ago