Categories: NATIONALTOP NEWS

പ്രമോദ് മഹാജന്റെ കൊലപാതകം: വലിയ ഗൂഢാലോചന നടന്നുവെന്ന ആരോപണവുമായി മകള്‍

മുംബൈ: പ്രമോദ് മഹാജന്റെ കൊലപാതകം വലിയ ഗൂഢാലോചനയാണെന്നും സത്യം പുറത്തുവരണമെന്നും ബി.ജെ.പി. മുന്‍ എം.പി.യും മകളുമായ പൂനം മഹാജന്‍ പറഞ്ഞു. സമഗ്രമായ അന്വേഷണത്തിനായി ആഭ്യന്തരമന്ത്രിക്ക് കത്തെഴുതുമെന്നും അവര്‍ പറഞ്ഞു.

‘ബാലിശമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഗൂഢാലോചന മറച്ചുവച്ചിരിക്കുകയാണ്. ഇന്നല്ലെങ്കില്‍ നാളെ സത്യം പുറത്തുവരിക തന്നെ ചെയ്യും. സാമ്പത്തികമോ അസൂയയോ കുടുംബപ്രശ്‌നങ്ങളോ അല്ല കൊലപാതകത്തിനു പിന്നില്‍.’- മാധ്യമ പ്രവര്‍ത്തകരോടു സംസാരിക്കവേ പൂനം പറഞ്ഞു.

രാജ്യസഭാംഗവും ബിജെപി ദേശീയ ജനറല്‍ സെക്രട്ടറിയുമായിരുന്ന  പ്രമോദ് മഹാജനെ 2006 ഏപ്രില്‍ 22-ന് സഹോദരന്‍ പ്രവീണ്‍ മഹാജനാണ് വെടിവെച്ചുകൊന്നത്. വാജ്പേയിയുടെ മന്ത്രിസഭയില്‍ ടെലികമ്യൂണിക്കേഷന്‍ മന്ത്രിയെന്നനിലയില്‍ അദ്ദേഹം ഇന്ത്യയുടെ സെല്ലുലാര്‍ വിപ്ലവത്തില്‍ പ്രധാനപങ്കുവഹിച്ചു.

അതേസമയം ഗൂഢാലോചന നടന്നതിന് എന്തെങ്കിലും തെളിവുകള്‍ കൈവശമുണ്ടെങ്കില്‍ നല്‍കണമെന്ന് ബിജെപി മന്ത്രി സുധീര്‍ മുങ്കന്തിവാര്‍ ആവശ്യപ്പെട്ടു.
<BR>
TAGS : POONAM MAHAJAN|  PRAMOD MAHAJAN
SUMMARY : Pramod Mahajan’s murder: Daughter alleges that there was a big conspiracy

Savre Digital

Recent Posts

ബാങ്ക് അക്കൗണ്ടുകൾ ഹാക്ക് ചെയ്തു; കർണാടക മുൻ മുഖ്യമന്ത്രി ഡി.വി സദാനന്ദ ഗൗഡയുടെ അക്കൗണ്ടുകളിൽ നിന്ന് മൂന്ന് ലക്ഷം കവർന്നു

ബെംഗളൂരു: കർണാടക മുൻ മുഖ്യമന്ത്രി ഡി.വി സദാനന്ദ ഗൗഡയുടെ ബാങ്ക് അക്കൗണ്ടുകൾ സൈബർ കുറ്റവാളികൾ ഹാക്ക് ചെയ്ത് മൂന്ന് ലക്ഷം…

5 hours ago

സോണിയ ഗാന്ധി നാളെ വയനാട് സന്ദര്‍ശിക്കും

വയനാട്: സോണിയ ഗാന്ധി വയനാട്ടിലേക്ക്. രാഹുല്‍ ഗാന്ധിക്കൊപ്പം വെള്ളിയാഴ്ച വയനാട്ടില്‍ എത്തും. സ്വകാര്യ സന്ദർശനം എന്നാണ് വിവരം. ഒരു ദിവസത്തെ…

6 hours ago

കഴിഞ്ഞ മാസം ചേകാടി സ്കൂളിലെത്തിയ ആനക്കുട്ടി ചരിഞ്ഞു

ബെംഗളൂരു: കഴിഞ്ഞ മാസം വയനാട് ചേകാടി ഗവ.എൽപി സ്കൂളിൽ  കൂട്ടംതെറ്റി എത്തിയ 3 വയസ്സുള്ള കുട്ടിയാന ചെരിഞ്ഞു. കര്‍ണാടകയിലെ നാഗർഹൊള…

7 hours ago

ഐസിയു പീഡന കേസ്: സസ്‌പെൻഡ് ചെയ്ത ജീവനക്കാരെ അതേ ആശുപത്രിയില്‍ തിരിച്ചെടുത്തു

കോഴിക്കോട്: ഐസിയു പീഡനക്കേസില്‍ സസ്‌പെൻഷനിലായ ജീവനക്കാര്‍ക്ക് തിരികെ നിയമനം. കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നിയമനം ലഭിച്ചത്. ഷൈമ, ഷനൂജ, പ്രസീത…

7 hours ago

ഗുരുവായൂര്‍ മേല്‍ശാന്തിയായി മൂര്‍ത്തിയേടത്ത് സുധാകരൻ നമ്പൂതിരി തിരഞ്ഞെടുക്കപ്പെട്ടു

ഗുരുവായൂർ: ഗുരുവായൂരിലെ പുതിയ മേല്‍ശാന്തി ആയി പാലക്കാട് ശ്രീകൃഷ്ണപുരം വലംപിരിമംഗലം മൂര്‍ത്തിയേടത്ത് മന സുധാകരന്‍ നമ്പൂതിരി (59) തിരഞ്ഞെടുക്കപ്പെട്ടു. ഒക്ടോബര്‍…

7 hours ago

ബെംഗളൂരുവിൽ അന്തരിച്ചു

ബെംഗളൂരു: കന്യാകുമാരി മാർത്താണ്ഡം മഞ്ഞാലുമൂട് മുതപ്പൻകോട് കൃഷ്ണ വിലാസത്തിൽ കെ.പി മണിയുടെ ഭാര്യ സുഭദ്ര (76) ബെംഗളൂരുവിൽ അന്തരിച്ചു. ഹൊങ്ങസാന്ദ്ര…

8 hours ago