ASSOCIATION NEWS

നാഗസാന്ദ്ര കേരളീയം പഠനകേന്ദ്രത്തിൽ പ്രവേശനോത്സവം

ബെംഗളൂരു:നാഗസാന്ദ്ര പ്രസ്റ്റീജ് ജിണ്ടാൽ സിറ്റി അപ്പാർട്‌മെന്റിലെ മലയാളി കൂട്ടായ്മയായ കേരളീയം നടത്തുന്ന മലയാളം മിഷൻ പഠനകേന്ദ്രത്തിൽ മലയാളം, കന്നഡ ക്ലാസുകളുടെ പ്രവേശനോത്സവം നടത്തി. എഴുത്തുകാരനും വിവർത്തകനുമായ സുധാകരൻ രാമന്തളി ഉദ്ഘാടനം ചെയ്തു. കേരളീയം പ്രസിഡന്റ് രാജേഷ് വെട്ടംതൊടി അധ്യക്ഷത വഹിച്ചു.

അപ്പാർട്ട്‌മെന്റ് ഓണേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് സി.പ്രകാശ്, കേരളീയം ജനറൽ സെക്രട്ടറി ലിജോഷ് ജോസ്, മലയാളം-കന്നഡ കോഡിനേറ്റർ സി.പി. പ്രസാദ് എന്നിവർ പ്രസംഗിച്ചു.മലയാളം മിഷൻ ചാപ്റ്ററർ കൺവീനർ ടോമി ആലുങ്കൽ, നോർത്ത് വെസ്റ്റ് കോഡിനേറ്റർ ബിന്ദു ഗോപൻ എന്നിവർ ക്ലാസുകൾ നയിച്ചു. 100-ഓളം കുട്ടികൾ പുതിയ പഠിതാക്കളായി രജിസ്റ്റർ ചെയ്തു.കേരളീയം വൈസ്‌പ്രസിഡന്റ്‌ സഹീർ അബ്ബാസ്, ജോയിന്റ് സെക്രട്ടറി പി. ബിന്ദു, ഖജാൻജി ഡോ. ചിന്റു എസ്.കുമാർ പ്രവർത്തക സമിതി അംഗങ്ങളായ ഡോ. ദർശന എസ്. കുമാർ, ഇർഫാന റോക്കി, നിമ്മി വത്സൻ, എ.എൻ.പ്രകാശ് , ക്യാപ്റ്റൻ മധുസൂദൻ, അരുൺ റാം, ജോബിൻ അഗസ്റ്റിൻ, ഹരീഷ് ഭാസ്കരൻ, ഡോ.ലക്ഷ്മി പൂയത്ത് ,അധ്യാപകരായ ഹരിഹരൻ, ജാസ്മിൻ എന്നിവർ നേതൃത്വം നൽകി.
SUMMARY: Praveshanothsavam at Nagasandra Keralayam Study Center

NEWS DESK

Recent Posts

സഞ്ചാരികൾക്കു സന്തോഷ വാർത്ത; ബെംഗളൂരുവിൽ നിന്നു വിയറ്റ്നാമിലെ ഹോ ചി മിന്നിലേക്കു വിമാന സർവീസ് ആരംഭിച്ചു

ബെംഗളൂരു: ബെംഗളൂരു വിമാനത്താവളത്തിൽ നിന്ന് വിയറ്റ്നാമിലെ ഹോ ചി മിൻ നഗരത്തിലേക്കു നേരിട്ടുള്ള വിമാന സർവീസുമായി വിയറ്റ് ജെറ്റ് എയർ. വിയറ്റ്നാമിലേക്കുള്ള…

34 minutes ago

സൗമ്യ കൊലക്കേസ് പ്രതി ഗോവിന്ദച്ചാമി ജയിൽ ചാടി; വ്യാപക തെരച്ചിൽ

കണ്ണൂര്‍: ഏറെ കോളിളക്കം സൃഷ്ടിച്ച സൗമ്യ കൊലക്കേസ് പ്രതി ഗോവിന്ദച്ചാമി ജയില്‍ ചാടി. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നായിരുന്നു ഇയാള്‍…

36 minutes ago

ചരിത്രത്തെയും ജൈവവൈവിധ്യത്തെയും തൊട്ടറിയാം; കബ്ബൺ പാർക്കിൽ ഇനി ‘ഗൈഡഡ് നേച്ചർ വാക്ക്’ സൗകര്യം

ബെംഗളൂരു: നഗരത്തിലെ പ്രമുഖ സന്ദര്‍ശനകേന്ദ്രമായ കബ്ബൺ പാർക്കിലെത്തുന്ന സഞ്ചാരികൾക്കായി ഗൈഡ് സേവനം ഏര്‍പ്പെടുത്തി. എല്ലാ ശനിയാഴ്ചകളിലും ഞായറാഴ്ചകളിലും രാവിലെ 7.30…

56 minutes ago

ബെംഗളൂരു സ്കൈഡെക് പദ്ധതി; നിർമാണ ചുമതല ബിഡിഎയ്ക്കു കൈമാറി

ബെംഗളൂരു: നഗരത്തിൽ 250 മീറ്റർ ഉയരത്തിൽ സ്കൈ ഡെക്ക് നിർമിക്കുന്ന പദ്ധതി ബെംഗളൂരു വികസന അതോറിറ്റിക്കു (ബിഡിഎ) കൈമാറി. 500…

1 hour ago

അതിശക്തമായ മഴ: ഇന്ന് ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ ഗവേഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ആറ് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട്…

2 hours ago

അച്ഛനെ കൊന്ന് മൃതദേഹം പുഴയിൽ തള്ളി; മകന്‍ അറസ്റ്റിൽ

ബെംഗളൂരു:  അച്ഛനെ കൊന്ന് മൃതദേഹം പുഴയിൽ തള്ളിയ സംഭവത്തിൽ മകന്‍ അറസ്റ്റിൽ. കുടക് കുശാൽ നഗർ റൂറൽ പോലീസ് പരിധിയിലെ…

2 hours ago