ബെംഗളൂരു: ലാൽബാഗ് സ്വാതന്ത്ര്യദിന പുഷ്പമേളയ്ക്കായി തയാറെടുപ്പുകൾ തുടങ്ങി. ഓഗസ്റ്റ് രണ്ടാം വാരത്തിലാകും മേള നടക്കുക. സ്വാതന്ത്ര്യസമര സേനാനികളായ കിട്ടൂർ റാണി ചെന്നമ്മ, സംഘോളി രായണ്ണ എന്നിവരുടെ ജീവിതമാണ് ഇത്തവണത്തെ മേളയുടെ പ്രമേയം. ഇരുവരുടെയും പൂക്കളാൽ തീർത്ത പ്രതിമകൾ മേളയിലെ പ്രധാന ആകർഷണമാകും.
റാണി ചെന്നമ്മയുടെ ജീവിതത്തെ ആസ്പദമാക്കി വർത്തമാന കാലഘട്ടത്തിലെ സ്ത്രീ ശാക്തീകരണത്തിന്റേ സന്ദേശങ്ങളും മേള നൽകും. ശരാശരി 10 ലക്ഷത്തോളം പേർ സ്വാതന്ത്ര്യദിന പുഷ്പമേള കാണാൻ ലാൽബാഗിൽ എത്താറുണ്ട്.
SUMMARY: The preparation for Independence Day at Lalbagh Flower begins in full swing.