ന്യൂഡൽഹി: രാജ്യത്തിന്റെ 79ാമത് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചുള്ള രാഷ്ട്രപതിയുടെ സൈനിക മെഡലുകള്‍ പ്രഖ്യാപിച്ചു. 127 സൈനികരാണ് ഇത്തവണ രാജ്യത്തിന്റെ ആദരം ഏറ്റുവാങ്ങുന്നത്. ഓപ്പറേഷൻ സിന്ദൂറിൽ നിര്‍ണായക പങ്കുവഹിച്ച സൈനികര്‍ക്ക് മൂന്ന് സൈനിക വിഭാഗങ്ങളും മെഡലുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. നാലു വീര സൈനികര്‍ക്ക് മരണാനന്തര ബഹുമതിയായി കീര്‍ത്തിചക്ര സമര്‍പ്പിക്കും. 15 പേര്‍ക്ക് വീര്‍ചക്ര പുരസ്കാരവും 16 പേര്‍ക്ക് ശൗര്യചക്ര പുരസ്കാരവും നൽകും. 58 പേര്‍ക്ക് ധീരതയ്ക്കുള്ള സേനാ മെഡലും 26 പേര്‍ക്ക് വായുസേന മെഡലും ഒമ്പതുപേര്‍ക്ക് ഉദ്ദം യുദ്ധ് സേവ മെഡലും നൽകും.
INDEPENDENCE DAY | President Smt Droupadi Murmu has approved 127 Gallantry awards and 40 Distinguished Service awards to the Armed Forces and Central Armed Police Forces personnel on the eve of Independence Day 2025. These are: 04 Kirti Chakras; 15 Vir Chakras; 16 Shaurya… pic.twitter.com/Vk6EXYCjkJ
— Alpha Defense™🇮🇳 (@alpha_defense) August 14, 2025
സിആര്‍പിഎഫിലെ ദിലീപ് കുമാര്‍ ദാസ്, രാജ്കുമാര്‍ യാദവ്, ബബലു രാബ, ശംഭു റോയ് എന്നിവര്‍ക്കാണ് മരണാനന്തര ബഹുമതിയായി കീര്‍ത്തിചക്ര സമര്‍പ്പിക്കുന്നത്. മേജര്‍ വിജയ് വര്‍മ, മേജര്‍ സച്ചിന്‍ നേഖി, മേജര്‍ രാജേന്ദ്ര പ്രസാദ് ജാട്ട്, മേജര്‍ രവീന്ദര്‍ സിങ് റാവത്ത്, നായിക് ഭീംസിങ്, ഗമിത് മുകേഷ് കുമാര്‍ എന്നിവരാണ് ശൗര്യചക്രയ്‌ക്ക് അര്‍ഹരായത്. മേജര്‍ വികാസ് ബംബു, മേജര്‍ മുസ്തഫ ബൊഹ്‌റ, ഹവില്‍ദാര്‍ വിവേക് സിങ് തോമര്‍, കുല്‍ഭൂഷണ്‍ മന്റ, സയിഫുള്ള ക്വാദ്രി എന്നിവര്‍ക്ക് മരണാനന്തര ബഹുമതിയായും ശൗര്യചക്ര സമര്‍പ്പിക്കും.
മലയാളിയായ നാവികസേന കമാന്‍ഡര്‍ വിവേക് കുര്യാക്കോസിന് ധീരതയ്ക്കുള്ള നാവികസേന മെഡൽ സമ്മാനിക്കും. മലയാളി വൈസ് അഡ്മിറൽ എ.എൻ .പ്രമോദിന് യുദ്ധസേവ മെഡലും നൽകും. ബി.എസ്.എഫിലെ രണ്ടുപേർക്ക് വീർചക്ര പുരസ്‌കാരം സമ്മാനിക്കും. ഓപ്പറേഷൻ സിന്ദൂറിൽ നിർണായക പങ്കുവഹിച്ച വ്യോമസേനയിലെ മൂന്ന് ഉദ്യോഗസ്ഥർക്ക് യുദ്ധസേവ മെഡൽ നൽകും. എയർ വൈസ് മാർഷൽ ജോസഫ് സ്വാരസ്, എ..വിഎം പ്രജ്വൽ സിംഗ്, എയർ കമാൻഡർ അശോക് രാജ് താക്കൂർ എന്നിവർക്കാണ് പുരസ്‌കാരം. ഇവർക്ക് പുറമെ ഓപ്പറേഷൻ സിന്ദൂറിൽ പങ്കെടുത്ത 13 വ്യോമസേന പൈലറ്റുമാർക്കും യുദ്ധ സേവ മെഡൽ നൽകും.
SUMMARY: President’s Military Medals Announced; Kirtichakra for four and Veer Chakra for 15