തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ കലാശക്കൊട്ടിന് നാലുദിവസം മാത്രം ശേഷിക്കെ, ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും കേരളത്തിലെത്തും. മോദി തിരുവനന്തപുരത്തും തിരുവല്ലയിലും തെരഞ്ഞെടുപ്പു പ്രചാരണ പരിപാടികളില്‍ പങ്കെടുക്കും. തിരുവല്ല, ആറന്മുള, ചെങ്ങന്നൂര്‍ അടക്കമുള്ള 10 നിയമസഭാ മണ്ഡലങ്ങളിലെ പ്രവര്‍ത്തകരുടെ സംഗമം തിരുവല്ല പബ്ലിക് സ്റ്റേഡിയത്തില്‍ നടക്കും. തിരുവനന്തപുരത്ത് നടത്തുന്ന റോഡ്ഷോ തിരുവനന്തപുരം, നേമം മണ്ഡലങ്ങളിലൂടെ കടന്നുപോകും.
മോദി ഉച്ചയ്ക്ക് രണ്ടരയ്ക്ക് തിരുവനന്തപുരം വിമാനത്താവളത്തിലെത്തും. അവിടെ നിന്ന് ഹെലികോപ്റ്റര്‍ മാര്‍ഗം വൈകീട്ട് മൂന്നിന് ചങ്ങനാശേരി കോളജ് ഗ്രൗണ്ടില്‍ ഇറങ്ങും. അവിടെ നിന്ന് റോഡ് മാര്‍ഗം തിരുവല്ലയില്‍ എത്തും. തിരുവല്ല പബ്ലിക് സ്റ്റേഡിയത്തില്‍ നടക്കുന്ന സംഗമത്തില്‍ പങ്കെടുത്ത ശേഷം തിരുവനന്തപുരത്തേക്ക് തിരിക്കും. വൈകീട്ട് റോഡ് ഷോയ്ക്ക് ശേഷം പ്രധാനമന്ത്രി ഡല്‍ഹിയിലേക്ക് മടങ്ങും.
കേരളത്തില്‍ എന്‍ഡിഎയുടെ തിരഞ്ഞെടുപ്പു പ്രചാരണത്തിനു തുടക്കം കുറിച്ച് മാര്‍ച്ച് 29ന് പാലക്കാട്ടു നടന്ന സമ്മേളനം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തിരുന്നു. പാലക്കാട്ടു നിന്നു തൃശൂരിലെത്തിയ പ്രധാനമന്ത്രി സ്വരാജ് റൗണ്ടില്‍ റോഡ്‌ഷോയില്‍ പങ്കെടുത്തതിനു ശേഷമാണ് കൊച്ചി വഴി ഡല്‍ഹിക്ക് മടങ്ങിയത്. തൃശൂര്‍ സ്വരാജ് റൗണ്ടില്‍ ബിജെപി സ്ഥാനാര്‍ഥികളായ കെ.കെ.അനീഷ് കുമാര്‍ (മണലൂര്‍), സി.സി.മുകുന്ദന്‍ (നാട്ടിക), പത്മജാ വേണുഗോപാല്‍ (തൃശൂര്‍), കേന്ദ്രമന്ത്രി സുരേഷ് ഗോപി എന്നിവര്‍ക്കൊപ്പമാണ് മോദി റോഡ് ഷോയില്‍ പങ്കെടുത്തത്.
പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് എം സി റോഡില്‍ തിരുവല്ല മുതല്‍ ചങ്ങനാശ്ശേരി വരെ ഇന്ന് ഉച്ചയ്ക്ക് 12 മുതല്‍ വൈകുന്നരം 6വരെ ട്രാഫിക് നിയന്ത്രണങ്ങള്‍ ഉണ്ടാകും. ചങ്ങനാശ്ശേരി എന്‍എസ്എസ് കോളജും പരിസരപ്രദേശങ്ങളും ഇന്ന് 12 മണിയോടുകൂടി പോലീസ് നിയന്ത്രണത്തില്‍ ആകും.
SUMMARY: Prime Minister in Kerala today; Meeting with candidates; Huge road show in the capital
മുവാറ്റുപുഴ: മുവാറ്റുപുഴ ആവോലിയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ രണ്ടു വിദ്യാർഥികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. വാഴക്കുളം വെട്ടിക്കാട്ടുകുടി സന്തോഷിന്റെ മകന്‍ പ്ലസ്‌ടു…
ബെംഗളൂരു: നിയന്ത്രണംവിട്ട ചരക്കുലോറി ബസ്, കാർ, 5 ബൈക്കുകൾ എന്നിവയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ 4 പേർ മരിച്ചു. 25 പേർക്കു…
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വിവിധ ജില്ലകളിൽ ഉയർന്ന താപനിലയ്ക്ക് സാധ്യത. 12 ജില്ലകളിൽ യെല്ലോ അലേർട്ട് തുടരുകയാണ്. വയനാട് ഇടുക്കി…
ചെന്നെെ: തമിഴ്‌നാട്ടിലെ വിരുദുനഗറിൽ പടക്ക നിർമാണ ശാലയിലുണ്ടായ വൻ സ്‌ഫോടനത്തിൽ മരണം 24 ആയി. വിരുദുനഗർ മെഡിക്കൽ കോളേജിൽ തീവ്രപരിചരണ…
തൃശ്ശൂർ: വിസ്മയക്കാഴ്ചകളുമായി തൃശ്ശൂർ പൂരത്തിന് ഇന്ന് കൊടിയേറും. ഒരുക്കങ്ങൾ അവസാനഘട്ടത്തിലാണ്. രാവിലെ 11 മണിയോടെ തിരുവമ്പാടിയിലാണ് ആദ്യം കൊടിയേറുന്നത്. തൊട്ടുപിന്നാലെ…
ബെംഗളൂരു: ബെംഗളൂരുവിൽ താമസസ്ഥലത്ത് എത്തിയ 6 അംഗ സംഘം മലയാളി വിദ്യാർഥികളെ ആക്രമിച്ചു കവർച്ച നടത്തി. കൊണനകുണ്ടയിൽ വെള്ളിയാഴ്ച അർധരാത്രിയിലാണ്…