പ്രധാനമന്ത്രി ഇന്ന് കേരളത്തില്‍; സ്ഥാനാര്‍ഥികളുമായി കൂടിക്കാഴ്ച; തലസ്ഥാനത്ത് വന്‍ റോഡ് ഷോ

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ കലാശക്കൊട്ടിന് നാലുദിവസം മാത്രം ശേഷിക്കെ, ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും കേരളത്തിലെത്തും. മോദി തിരുവനന്തപുരത്തും തിരുവല്ലയിലും തെരഞ്ഞെടുപ്പു പ്രചാരണ പരിപാടികളില്‍ പങ്കെടുക്കും. തിരുവല്ല, ആറന്മുള, ചെങ്ങന്നൂര്‍ അടക്കമുള്ള 10 നിയമസഭാ മണ്ഡലങ്ങളിലെ പ്രവര്‍ത്തകരുടെ സംഗമം തിരുവല്ല പബ്ലിക് സ്റ്റേഡിയത്തില്‍ നടക്കും. തിരുവനന്തപുരത്ത് നടത്തുന്ന റോഡ്ഷോ തിരുവനന്തപുരം, നേമം മണ്ഡലങ്ങളിലൂടെ കടന്നുപോകും.

മോദി ഉച്ചയ്ക്ക് രണ്ടരയ്ക്ക് തിരുവനന്തപുരം വിമാനത്താവളത്തിലെത്തും. അവിടെ നിന്ന് ഹെലികോപ്റ്റര്‍ മാര്‍ഗം വൈകീട്ട് മൂന്നിന് ചങ്ങനാശേരി കോളജ് ഗ്രൗണ്ടില്‍ ഇറങ്ങും. അവിടെ നിന്ന് റോഡ് മാര്‍ഗം തിരുവല്ലയില്‍ എത്തും. തിരുവല്ല പബ്ലിക് സ്റ്റേഡിയത്തില്‍ നടക്കുന്ന സംഗമത്തില്‍ പങ്കെടുത്ത ശേഷം തിരുവനന്തപുരത്തേക്ക് തിരിക്കും. വൈകീട്ട് റോഡ് ഷോയ്ക്ക് ശേഷം പ്രധാനമന്ത്രി ഡല്‍ഹിയിലേക്ക് മടങ്ങും.

കേരളത്തില്‍ എന്‍ഡിഎയുടെ തിരഞ്ഞെടുപ്പു പ്രചാരണത്തിനു തുടക്കം കുറിച്ച് മാര്‍ച്ച് 29ന് പാലക്കാട്ടു നടന്ന സമ്മേളനം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തിരുന്നു. പാലക്കാട്ടു നിന്നു തൃശൂരിലെത്തിയ പ്രധാനമന്ത്രി സ്വരാജ് റൗണ്ടില്‍ റോഡ്‌ഷോയില്‍ പങ്കെടുത്തതിനു ശേഷമാണ് കൊച്ചി വഴി ഡല്‍ഹിക്ക് മടങ്ങിയത്. തൃശൂര്‍ സ്വരാജ് റൗണ്ടില്‍ ബിജെപി സ്ഥാനാര്‍ഥികളായ കെ.കെ.അനീഷ് കുമാര്‍ (മണലൂര്‍), സി.സി.മുകുന്ദന്‍ (നാട്ടിക), പത്മജാ വേണുഗോപാല്‍ (തൃശൂര്‍), കേന്ദ്രമന്ത്രി സുരേഷ് ഗോപി എന്നിവര്‍ക്കൊപ്പമാണ് മോദി റോഡ് ഷോയില്‍ പങ്കെടുത്തത്.

പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് എം സി റോഡില്‍ തിരുവല്ല മുതല്‍ ചങ്ങനാശ്ശേരി വരെ ഇന്ന് ഉച്ചയ്ക്ക് 12 മുതല്‍ വൈകുന്നരം 6വരെ ട്രാഫിക് നിയന്ത്രണങ്ങള്‍ ഉണ്ടാകും. ചങ്ങനാശ്ശേരി എന്‍എസ്എസ് കോളജും പരിസരപ്രദേശങ്ങളും ഇന്ന് 12 മണിയോടുകൂടി പോലീസ് നിയന്ത്രണത്തില്‍ ആകും.
SUMMARY: Prime Minister in Kerala today; Meeting with candidates; Huge road show in the capital

Hot this week

കാരുണ്യ ബെംഗളൂരു ആദ്യഘട്ട പഠന സഹായ വിതരണം

ബെംഗളൂരു: ജീവകാരുണ്യ സേവനരംഗത്തെ കൂട്ടായ്മയായ കാരുണ്യ ബെംഗളൂരു വർഷങ്ങളായി നൽകിവരുന്ന പഠന...

സ്വകാര്യ ബസ് കാറിന് പിന്നില്‍ ഇടിച്ച്‌ അപകടം; യാത്രക്കാര്‍ രക്ഷപ്പെട്ടു

കൊച്ചി: കോതമംഗലം കുത്തുകുഴിയില്‍ സ്വകാര്യ ബസ് കാറിന് പിന്നില്‍ ഇടിച്ച്‌ അപകടം....

ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദാക്കും; നിയമങ്ങള്‍ കടുപ്പിച്ച് എംവിഡി

തിരുവനന്തപുരം: ഗതാഗത നിയമങ്ങള്‍ കടുപ്പിച്ച് എംവിഡി. ഇനി മുതൽ ഹെൽമെറ്റ് ഉപയോ​ഗിച്ചില്ലെങ്കിൽ...

ഒഴുക്കില്‍ പെട്ട് കാണാതായ വയോധികയുടെ മൃതദേഹം കണ്ടെത്തി

കൊച്ചി: മൂവാറ്റുപുഴയാറില്‍ ഒഴുക്കില്‍ പെട്ട് കാണാതായ വയോധികയുടെ മൃതദേഹം കണ്ടെത്തി. തൊടുപുഴ...

മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസ്: സൗബിൻ ഷാഹിറും പിതാവും ഉൾപ്പെടെയുള്ള പ്രതികൾക്കെതിരെ ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു  

കൊച്ചി: മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസിൽ ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു. എറണാകുളം...

മുണ്ടത്തിക്കോട് അപകടം: മരിച്ചവരുടെ ആശ്രിതര്‍ക്ക് 14 ലക്ഷം രൂപ ധനസഹായം

തൃശ്ശൂർ: മുണ്ടത്തിക്കോട് പടക്കനിർമാണ ശാലയിലുണ്ടായ അപകടത്തില്‍ മരിച്ചവരുടെ ആശ്രിതർക്ക് 14 ലക്ഷം...

മലയിടംതുരുത്ത് കുടിയൊഴിപ്പിക്കല്‍; സര്‍ക്കാരിന് ഈ മാസം 16 വരെ സാവകാശം അനുവദിച്ച്‌ ഹൈക്കോടതി

എറണാകുളം: മലയിടംതുരുത്തിലെ ദളിത് കുടുംബങ്ങളെ കുടിയൊഴിപ്പിക്കലില്‍ നടപടികള്‍ താല്‍ക്കാലികമായി തടഞ്ഞ് ഹൈക്കോടതി....

മണ്ണന്തല ഹസീന കൊലക്കേസ്; പ്രതിയായ ഭര്‍ത്താവിനെ മരിച്ച നിലയില്‍ കണ്ടെത്തി

തിരുവനന്തപുരം: മണ്ണന്തല ഹസീന കൊലപാതകത്തിൽ ഭർത്താവ് സുരേഷ് മരിച്ച നിലയിൽ. മൃതദേഹം...

Related Articles

Popular Categories