BENGALURU UPDATES

ബെംഗളൂരുവിന് സമീപം നെലമംഗല-തുമകുരു ഹൈവേയിൽ സ്വകാര്യ ബസിന് തീപിടിച്ചു; യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ബെംഗളൂരു: ബെംഗളൂരു -തുമകുരു ഹൈവേയിലെ നെലമംഗലയ്ക്ക് സമീപം സ്വകാര്യ സ്ലീപ്പർ ബസ് കുഴിയിലേക്ക് മറിഞ്ഞ് തീപിടിച്ചു. യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു.

വെള്ളിയാഴ്ച പുലർച്ചെ 1.30 ഓടെ ബുഡിഹാൽ ഗേറ്റിന് സമീപമാണ് അപകടമുണ്ടായത്. ബെംഗളൂരുവിൽനിന്ന് കലബുറഗിയിലേക്കു പോകുകയായിരുന്ന ബസിനാണ് തീപിടിച്ചത്. 30 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്.

നിർമാണ പ്രവർത്തനങ്ങൾ നടക്കുന്ന റോഡിൽ നിയന്ത്രണം നഷ്ടപ്പെട്ട് ബസ് നടപ്പാതയിലേക്ക് ഇടിച്ചു കയറുകയും വൈദ്യുതി പോസ്റ്റിലിടിച്ച് മറിയുകയുമായിരുന്നു. ഉടൻ യാത്രക്കാരും ഡ്രൈവറും ക്ലീനറും വാഹനത്തിന് പുറത്തിറങ്ങി. പിന്നാലെ ബസിനു തീപിടിക്കുകയും പൂർണമായി കത്തി നശിക്കുകയും ചെയ്തു.

നെലമംഗല ട്രാഫിക് പോലീസും അഗ്നിശമന സേനയും സ്ഥലത്തെത്തി തീ അണച്ചെങ്കിലും ബസ് പൂർണ്ണമായും കത്തിനശിച്ചു.

യാത്രക്കാർ രക്ഷപ്പെട്ടുവെങ്കിലും ലഗേജ് കമ്പാർട്ടുമെന്‍റിൽ സൂക്ഷിച്ചിരുന്ന എല്ലാ സാധനങ്ങളും തീപിടിത്തത്തിൽ നശിച്ചു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

SUMMARY: Private bus catches fire on Nelamangala-Tumakuru highway near Bengaluru; passengers barely escape

NEWS DESK

Recent Posts

ബെംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രമേള; ജാപ്പനീസ് ചിത്രം ‘ലോസ്റ്റ് ലാൻഡിന്’ മികച്ച ചിത്രത്തിനുള്ള പുരസ്കാരം, ഫാസിൽ റസാഖിന്റെ ‘മോഹം’ മികച്ച രണ്ടാമത്തെ ഇന്ത്യന്‍ ചിത്രം

ബെംഗളൂരു: 17-ാമത് ബെംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ പുരസ്കാരങ്ങള്‍ സ്വന്തമാക്കി മലയാള ചിത്രങ്ങള്‍. ഇന്ത്യൻ സിനിമ (ചിത്രഭാരതി) മത്സര വിഭാഗത്തില്‍ ഫാസിൽ…

14 minutes ago

കോഴിക്കോട് സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് പിതാവും മകളും മരിച്ചു

കോഴിക്കോട്: കോഴിക്കോട് വെള്ളിമാടുകുന്നിൽ സ്‌കൂട്ടർ നിയന്ത്രണംവിട്ട് മറിഞ്ഞ് അച്ഛനും മകളും മരിച്ചു. തലക്കുളത്തൂർ സ്വദേശികളാണ് മരിച്ചത്. നിയന്ത്രണംവിട്ട സ്‌കൂട്ടർ താഴ്ചയിലേക്ക്…

1 hour ago

മലയാളി നടിയും സഹസംവിധായികയും ലഹരിമരുന്നുമായി പിടിയിൽ

  ചെന്നൈ: ആന്റി-നാർക്കോട്ടിക്സ് ഇന്റലിജൻസ് യൂണിറ്റ് ചെന്നൈയിൽ നടത്തിയ രാസലഹരി മരുന്ന് വേട്ടയിൽ മലയാളിയായ യുവനടിയും സഹസംവിധായികയും ഉള്‍പ്പെടെ എട്ട്…

3 hours ago

വീട്ടമ്മയുടെയും മകളുടെയും മുഖത്ത് മുളകുപൊടിയെറിഞ്ഞ് കവര്‍ച്ചാ ശ്രമം

കോഴിക്കോട്: പേരാമ്പ്രയില്‍ വീട്ടമ്മയുടെയും മകളുടെയും മുഖത്ത് മുളകുപൊടി എറിഞ്ഞ് കവർച്ചാ ശ്രമം. പേരാമ്പ്ര സ്വദേശി റമീസയ്ക്കും രണ്ട് വയസുകാരി മകള്‍ക്കും നേരെയാണ്…

4 hours ago

മലപ്പുറത്ത് സ്ത്രീക്ക് നേരെ പുലിയുടെ ആക്രമണം

മലപ്പുറം: മലപ്പുറത്ത് സ്ത്രീക്ക് നേരെ പുലിയുടെ ആക്രമണം. പൂക്കോട്ടുംപാടം ഉപ്പുവള്ളിയിലാണ് സംഭവം. മാമ്പറ്റ വഴിമൂച്ചിക്കല്‍ നഗറിലെ ജാനകിയെയാണ് പുലി ആക്രമിച്ചത്.…

4 hours ago

കളമശ്ശേരിയിൽ കണ്ടെത്തിയ മൃതദേഹം സൂരജ് ലാമയുടേത്; ഡിഎന്‍എ പരിശോധനാ ഫലം സ്ഥിരീകരിച്ച് മകൻ

കൊച്ചി: കളമശ്ശേരി എച്ച്‌എംടിക്ക് സമീപത്ത് നിന്ന് കണ്ടെത്തിയത് മൃതദേഹം കുവൈറ്റില്‍ നിന്ന് നാടുകടത്തിയ കൊല്‍ക്കത്ത സ്വദേശി സൂരജ് ലാമയുടെതാണെന്ന് സ്ഥിരീകരിച്ചു.…

5 hours ago