ബെംഗളൂരു: മൈസൂരുവിനടുത്ത ഹുൻസൂരിൽ സ്വകാര്യ ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ മലയാളി യുവാവ് മരിച്ചു. കോഴിക്കോട്ട് രാമനാട്ടുകര കണ്ടങ്കുളത്തി അമൽ ഫ്രാങ്ക്ലിൻ (22) ആണ് മരിച്ചത്. ബാങ്ക് മാനേജറായ ഫ്രാങ്ക്ലിൻ്റേയും എൽ.ഐ.സി ഉദ്യോഗസ്ഥയായ പ്രീതയുടേയും മകനാണ്. ബി.ടെക്ക് പഠനത്തിൻ്റെ ഭാഗമായി ബെംഗളൂരുവിൽ നിന്നും ഇൻ്റേർണൽ ഷിപ്പ് പൂർത്തിയാക്കി മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. മറിഞ്ഞ ബസിൻ്റെ അടിയിൽ കുടുങ്ങിയ അമൽ സംഭവസ്ഥലത്ത് വച്ചു തന്നെ മരിച്ചിരുന്നു. ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് വന്ന എസ്കെഎസ് ട്രാവൽസിന്റെ എസി സ്ലീപ്പർ ബസാണ് അപകടത്തിൽപ്പെട്ടത്. രാത്രി 12 മണിയോടെയാണ് അപകടം.
അപകടത്തില്‍ നിരവധി പേർക്ക് പരുക്കേറ്റു. പരുക്കേറ്റവരെ മണിപ്പാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബസ് നിയന്ത്രണം വിട്ട് ബസ് കുത്തനെ മറിയുകയായിരുന്നു. പെരുന്തൽമണ്ണയിലേക്കായിരുന്നു ബസ് പുറപ്പെട്ടത്. യാത്രക്കാരിൽ കൂടുതലും മലയാളികളായിരുന്നു. അപകട സമയം യാത്രക്കാർ ഉറക്കത്തിലായിരുന്നു.
അമലിൻ്റെ മൃതദേഹം മൈസൂരു കെ.ആര്‍. ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടപടി ക്രമങ്ങൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടു പോകും. മൈസൂരു കേരള സമാജം, എഐകെഎംസിസി ഭാരവാഹികൾ നടപടി ക്രമങ്ങൾക്ക് സഹായം നൽകി വരുന്നുണ്ട്.
<BR>
TAGS : ACCIDENT
SUMMARY : Private bus overturned in Hunsur; Malayali youth died
തിരുവനന്തപുരം: തിരുവനന്തപുരം കരമനയില്‍ നിന്ന് കാണാതായ 14കാരിയെ ഹൈദരാബാദില്‍ നിന്ന് കണ്ടെത്തി. വിവരം പോലീസ് ബന്ധുക്കളെ അറിയിച്ചു. വെള്ളിയാഴ്ചയാണ് കുട്ടി…
തിരവനന്തപുരം: തമിഴ്നാട്ടിലെ മുഖ്യ ആഘോഷമായ തൈപ്പൊങ്കല്‍ പ്രമാണിച്ച് സംസ്ഥാനത്തെ ആറ് അതിര്‍ത്തി ജില്ലകള്‍ക്ക് ഈമാസം 15-ന് പ്രാദേശിക അവധി. ഇടുക്കി,…
തിരുവനന്തപുരം: ഇന്ന് വിവാഹിതനാകാനിരിക്കെ യുവാവ് ബൈക്കപകടത്തില്‍ മരിച്ചു. ചെമ്പഴന്തി ചെല്ലമംഗലം സ്വദേശി രാഗേഷ് (28) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ…
കാലിഫോർണിയ: 83-ാമത് ഗോള്‍ഡൻ ഗ്ലോബ് പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച നടനുള്ള പുരസ്‌കാരം മാർട്ടി സുപ്രീം എന്ന സിനിമയ്ക്കായി തിമോത്തി ചാലമെറ്റ്…
ശ്രീഹരിക്കോട്ട: ഇന്ത്യന്‍ ബഹിരാകാശ ഏജന്‍സിയായ ഐഎസ്‌ആര്‍ഒ പിഎസ്‌എല്‍വി-സി62 / ഇഒഎസ്-എന്‍1 (PSLV-C62 / EOS-N1 Mission) ദൗത്യം വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ…
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണവിലയില്‍ ഇന്ന് വൻവർധനവ്. പവന് 1,240 രൂപ കൂടി 104,240 രൂപയും ഗ്രാമിന് 155 രൂപ ഉയർന്ന്…