TOP NEWS

കണ്ണൂരിലേക്കുള്ള സ്വകാര്യ ബസ് പണിമുടക്കി; യാത്രക്കാർ പെരുവഴിയിലായത് നാലര മണിക്കൂർ

ബെംഗളൂരു: ബെംഗളൂരുവില്‍ നിന്നും കണ്ണൂരിലെക്ക് പുറപ്പെട്ട സ്വകാര്യ ബസ് തകരാറിലായതിനെത്തുടർന്ന് മലയാളി യാത്രക്കാർ നാലര മണിക്കൂർ നേരത്തോളം പെരുവഴിയിലായി. വെള്ളിയാഴ്ച രാവിലെ 9.20-ന് ബെംഗളൂരുവിൽനിന്ന് കണ്ണൂരിലേക്ക് പുറപ്പെട്ട സ്വകാര്യബസാണ് ബെംഗളൂരു-മൈസൂരു പാതയിൽ വൈഷ്ണവി ലേഔട്ടിൽ എത്തിയപ്പോൾ തകരാറിലായത്.

22 യാത്രക്കാരായിരുന്നു ബസില്‍ ഉണ്ടായിരുന്നത്. ടിക്കറ്റ് തുക റീഫണ്ട് ചെയ്യാമെന്നും മറ്റു ബസ്സുകളിൽ യാത്ര തുടർന്നോളാനും ജീവനക്കാര്‍ പറഞ്ഞു. എന്നാല്‍ യാത്രക്കാര്‍ പ്രതിഷേധിച്ചതിനെ തുടര്‍ന്ന് ജീവനക്കാര്‍ ഇതിൽ നിന്നും പിൻമാറുകയായിരുന്നു. പിന്നീട് സർവീസ് സ്റ്റേഷനിൽനിന്ന് ആളെത്തി തകരാർ പരിഹരിച്ച് നാലര മണിക്കൂറിന് ശേഷമായിരുന്നു യാത്രതുടര്‍ന്നത്. ഉച്ചക്ക് 2 മണിയോടെയാണ് ബസ് കണ്ണൂരിലേക്ക് പുറപ്പെട്ടത്. ബസ് കണ്ണൂരിലെത്താൻ വൈകുമെന്നതിനാൽ രണ്ടുപേർ ബെംഗളൂരുവിലേക്ക് മടങ്ങി. അവധി ദിവസങ്ങളായാതിനാല്‍ വേറെ ബസ് കിട്ടാനില്ലാത്തതിനാലാണ് ടിക്കറ്റിന്റെ പണം നൽകി യാത്ര റദ്ദാക്കാൻ നിർദേശിച്ചതെന്ന് ബസ് ഉടമ പറഞ്ഞു.

SUMMARY: A private bus to Kannur broke down and the passengers were stuck on the highway for four and a half hours

NEWS DESK

Recent Posts

ബിജെപി പ്രവർത്തകന്റെ കൊലപാതകം; കർണാടകയിൽ കോൺഗ്രസ് എംഎൽഎക്ക് ജീവപര്യന്തം

ബെംഗളൂരു: ബിജെപി പ്രവർത്തകനെ കൊലപ്പെടുത്തിയ കേസിൽ കോൺഗ്രസ് എംഎൽഎക്ക് ജീവപര്യന്തം. ധാർവാഡ് എംഎൽഎയും മുന്‍ മന്ത്രിയുമായ വിനയ് കുൽക്കർണിക്കാണ് ജീവപര്യന്തം…

57 minutes ago

ആശ്വാസ വാര്‍ത്ത; ഹോര്‍മുസ് പൂര്‍ണമായി തുറന്ന് ഇറാൻ, നന്ദി പറഞ്ഞ് ട്രംപ്

തെഹ്‌റാന്‍: ഹോര്‍മുസില്‍ നിന്ന് ആശ്വാസ വാര്‍ത്ത. ഹോര്‍മുസ് കടലിടുക്ക് തുറന്നതായി ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി അറിയിച്ചു. ലബനാനിലെ…

1 hour ago

കർണാടകയിലെ യാദ്ഗിറില്‍ കാറും ബസും കൂട്ടിയിടിച്ച് തീപിടിച്ചു; ഒരു കുടുംബത്തിലെ ഒമ്പതുപേർ മരിച്ചു

ബെംഗളൂരു: കർണാടകയിലെ യാദ്ഗിർ ജില്ലയിലെ സുർപൂർ താലൂക്കിലെ ശാന്തപുര ക്രോസിന് സമീപം  കാറും സ്വകാര്യ ബസും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ…

2 hours ago

കേന്ദ്രത്തിന് തിരിച്ചടി: വനിതാ സംവരണ ഭേദഗതി ബിൽ പരാജയപ്പെട്ടു

ന്യൂഡല്‍ഹി: വനിതാ സംവരണ ബിൽ ഭേദഗതി ബിൽ ലോക്സഭയിൽ പരാജയപ്പെട്ടു. ലോക്സഭയിൽ നടന്ന വോട്ടെടുപ്പിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിക്കാത്തതിനെത്തുടർന്നാണ്…

3 hours ago

ബെംഗളൂരുവിൽ അന്തരിച്ചു

ബെംഗളൂരു: കോട്ടയം കഞ്ഞിക്കുഴി ആലംമൂട്ടില്‍ റീന മാത്യു (53) ബെംഗളൂരുവില്‍ അന്തരിച്ചു. സുബ്ബണ്ണപാളയ സുബ്രഹ്മണ്യ ക്ഷേത്രത്തിന് സമീപം പട്ടേല്‍ ആര്‍ക്കേഡിലായിരുന്നു…

3 hours ago

വാല്‍പ്പാറയില്‍ ടെമ്പോ ട്രാവലര്‍ കൊക്കയിലേക്ക് മറിഞ്ഞു; ഒമ്പത് മലയാളികൾക്ക് ദാരുണാന്ത്യം

കോയമ്പത്തൂര്‍: തമിഴ്നാട്ടില്‍ വാല്‍പ്പാറയിലുണ്ടായ വന്‍ വാഹനാപകടത്തില്‍ മലയാളികളായ 9 അധ്യാപകര്‍ മരിച്ചു. അഞ്ച് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. 13 പേരാണ്…

4 hours ago