Monday, November 24, 2025
24 C
Bengaluru

‘കോർപറേറ്റുകളുടെ വായ്പകൾ കണ്ണടച്ച് എഴുതിത്തള്ളുമ്പോഴും കേരളത്തിന് അര്‍ഹമായ ദുരിതാശ്വാസമില്ല; കേന്ദ്രത്തിനെതിരെ വിമർശനവുമായി പ്രിയങ്ക ഗാന്ധി

ന്യൂഡല്‍ഹി: കോര്‍പറേറ്റുകളുടെ വായ്പകള്‍ എഴുതിത്തള്ളുന്ന കേന്ദ്ര സര്‍ക്കാര്‍ കേരളത്തിന് അര്‍ഹമായ ദുരിതാശ്വാസം പോലും നല്‍കാന്‍ തയ്യാറാകുന്നില്ലെന്ന് വയനാട് എം പി. പ്രിയങ്കാ ഗാന്ധി. ചൂരല്‍മല-മുണ്ടക്കൈ ദുരിതബാധിതരുടെ വായ്പകള്‍ എഴുതിത്തള്ളാനാകില്ലെന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാട് ഞെട്ടിപ്പിക്കുന്നതാണെന്നും പ്രിയങ്ക എക്‌സില്‍ കുറിച്ചു.

കോര്‍പറേറ്റുകളുടെ വായ്പകള്‍ കേന്ദ്രം കണ്ണടച്ച് എഴുതിതള്ളുകയാണ്. അര്‍ഹമായ സഹായം പോലും ജനങ്ങള്‍ക്ക് ഉറപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാരിന് ആകുന്നില്ല. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ പരാജയമെന്നും പ്രിയങ്ക ഗാന്ധി കുറ്റപ്പെടുത്തി.

തങ്ങളുടേതല്ലാത്ത കാരണത്താല്‍ സങ്കല്‍പ്പിക്കാന്‍ പോലുമാകാത്ത കടുത്ത ദുരന്തത്തെയും ദുരിതത്തെയും അഭിമുഖീകരിച്ചവരാണ് ചൂരല്‍മല-മുണ്ടക്കൈ നിവാസികള്‍. കോര്‍പ്പറേറ്റുകളുടെ വായ്പയുമായി താരതമ്യം ചെയ്യുമ്പോള്‍ തീരെ ചെറിയ ഒരു തുക മാത്രമാണ് ദുരിതബാധിതരുടേതായി എഴുതിത്തള്ളാനുള്ളത്. ജനങ്ങള്‍ക്ക് സഹായം അനിവാര്യമാകുന്ന ഘട്ടത്തില്‍ കേന്ദ്രം അവരെ പരാജയപ്പെടുത്തി എന്ന കേരള ഹൈക്കോടതി നിരീക്ഷണത്തെ പൂര്‍ണമായും അനുകൂലിക്കുന്നതായും പ്രിയങ്കാ ഗാന്ധി പറഞ്ഞു.

ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലായിരുന്നു മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ നിലപാട് സ്വീകരിച്ചത്. കേന്ദ്ര നിലപാടിനെ ഹൈക്കോടതി കടുത്ത ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. വിഷയത്തില്‍ കേന്ദ്രത്തിന്റെ മെല്ലെപ്പോക്ക് അനുവദിക്കാനാവില്ല. ഇങ്ങനെയാണെങ്കില്‍ ദുരിതബാധിതരുടെ വായ്പാ തിരിച്ചടവ് നടപടികള്‍ സ്റ്റേ ചെയ്തുകൊണ്ട് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കേണ്ടി വരുമെന്നും കോടതി പറഞ്ഞു.
SUMMARY: Priyanka Gandhi criticizes the Centre

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

ബൈക്കപകടം; പരുക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു

ബെംഗളൂരു: ബെംഗളൂരുവിലുണ്ടായ ബൈക്ക് അപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു....

ജലനിരപ്പ് ഉയരുന്നു; നെയ്യാര്‍ ഡാമിന്റെ ഷട്ടറുകള്‍ ഇന്ന് വീണ്ടും ഉയര്‍ത്തും

തിരുവനന്തപുരം: നെയ്യാര്‍ ഡാമിന്റെ ഷട്ടറുകള്‍ വീണ്ടും ഉയര്‍ത്തും. കനത്ത മഴയെ തുടര്‍ന്ന്...

കോളെജ് ഹോസ്റ്റലിൽ പോലീസ് റെയ്ഡ്; കഞ്ചാവുമായി രണ്ട് വിദ്യാർഥികൾ അറസ്റ്റിൽ

ബെംഗളൂരു: ഉഡുപ്പി മ​ണി​പ്പാ​ലി​ലെ ര​ണ്ട് കോളെജ് ഹോ​സ്റ്റ​ലു​ക​ളി​ൽ പോലീസ് നടത്തിയ പരിശോധനയില്‍...

പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പ്രകൃതി വിരുദ്ധമായി പീഡിപ്പിച്ചു; ട്യൂഷന്‍ അധ്യാപകന് 30 വര്‍ഷം കഠിനതടവ്

തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത ആണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ട്യൂഷൻ അധ്യാപകന് 30...

Topics

ബൈക്കപകടം; പരുക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു

ബെംഗളൂരു: ബെംഗളൂരുവിലുണ്ടായ ബൈക്ക് അപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു....

ബെംഗളൂരുവിൽ വാഹനാപകടം; മലയാളി യുവതി മരിച്ചു

ബെംഗളൂരു: ബെംഗളൂരുവിലുണ്ടായ വാഹനാപകടത്തില്‍ കണ്ണൂര്‍ സ്വദേശിനി മരിച്ചു. കൂടാളി കൊളോളം കാരക്കണ്ടി...

ഗതാഗതനിയമലംഘന കേസുകളിൽ പിഴ കുടിശ്ശികയ്ക്ക് ഇളവ്

ബെംഗളൂരു : ഗതാഗത നിയമലംഘന കേസുകളിൽ കുടിശ്ശികയുള്ള പിഴ അടയ്ക്കുന്നവർക്ക് 50...

ബെംഗളൂരുവിൽ രണ്ട് മലയാളി വിദ്യാർഥികൾ ട്രെയിൻതട്ടി മരിച്ചു

ബെംഗളൂരു: ബെംഗളൂരു ചിക്കബാനവാര റെയിൽവേ സ്റ്റേഷന് സമീപം രണ്ട് മലയാളി വിദ്യാർഥികൾ...

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; എറണാകുളം ഇന്റർസിറ്റി 25ന് തിരുപട്ടൂർ വഴി തിരിച്ചുവിടും

ബെംഗളുരു: കർമലാരാം-ബെലന്തൂർ ഇരട്ടപാതയില്‍ പരിശോധന നടക്കുന്നതിനാല്‍ ഈ മാസം 25ന് എസ്എംവിടി...

ശാസ്ത്രനാടകോത്സവം: വടകര മേമുണ്ട ഹയർസെക്കൻഡറി സ്കൂളിന്റെ ‘മുട്ട’ മികച്ച നാടകം

ബെംഗളൂരു: ബെംഗളൂരുവില്‍ നടന്ന ദക്ഷിണേന്ത്യൻ സ്കൂൾ ശാസ്ത്ര നാടകോത്സവത്തിൽ വടകര മേമുണ്ട...

ബെംഗളൂരുവിലെ 7.11 കോടിയുടെ എടിഎം കൊള്ള; മലയാളി അടക്കം രണ്ടുപേർ പിടിയിൽ

ബെംഗളൂരു: ബെംഗളൂരുവില്‍ എടിഎമ്മിൽ നിറയ്ക്കുന്നതിനുള്ള പണവുമായിപോയ വാഹനം തടഞ്ഞുനിർത്തി 7.11 കോടി...

ലാൽബാഗിൽ ഫോട്ടോ വിഡിയോ ഷൂട്ടുകൾക്കും സ്വകാര്യ ചടങ്ങുകൾക്കും നിരോധനം

ബെംഗളൂരു: ലാൽബാഗ് ബൊട്ടാണിക്കൽ ഗാർഡനില്‍ ഫോട്ടോ വിഡിയോ ഷൂട്ടുകൾക്കും സ്വകാര്യ ചടങ്ങുകൾക്കും...

Related News

Popular Categories

You cannot copy content of this page