KERALA

പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ തിരഞ്ഞെടുപ്പ്: സാന്ദ്രാ തോമസിന്റെ പത്രിക തള്ളി

കൊച്ചി: പ്രൊഡ്യൂസഴ്സ്‌ അസോസിയേഷൻ തിരഞ്ഞെടുപ്പിൽ സാന്ദ്ര തോമസ് നൽകിയ പത്രിക തള്ളി. പ്രസിഡന്റ് സ്ഥാനത്തെക്കും ട്രഷറർ സ്ഥാനത്തേക്കുമുള്ള പത്രികയാണ് തള്ളിയത്. പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ മൂന്ന് സിനിമകൾ പ്രൊഡ്യൂസ് ചെയ്യണമെന്ന മാനദണ്ഡം ഉണ്ടായിരുന്നു. എന്നാൽ ലിറ്റിൽ ഹാർട്സ്, നല്ല നിലാവുള്ള രാത്രി എന്നീ രണ്ട് ചിത്രങ്ങൾ മാത്രമാണ് സാന്ദ്ര നിർമിച്ചിരിക്കുന്നത്. ഈ കാരണം കാണിച്ചാണ് പത്രിക തള്ളിയത്. ഒരു സിനിമ നിർമിച്ചവർക്ക് എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്കേ മത്സരിക്കാനാനാകൂ.

പത്രിക തള്ളുന്നതിൽ സാന്ദ്ര പ്രതിഷേധിച്ചു. തന്നോടുള്ള അനീതിയാണ് ഇതെന്ന് സാന്ദ്ര തോമസ് മാധ്യമങ്ങളോട് പറഞ്ഞു. റിട്ടേണിംഗ് ഓഫീസർ അവരുടെ ആളാണെന്നും തന്റെ പേപ്പറുകൾ മാത്രമാണ് പ്രത്യേകം എടുപ്പിച്ചതെന്നും സാന്ദ്ര പറഞ്ഞു. നിയമപരമായി നേരിട്ടുമെന്നും പ്രസിഡന്‍റ് സ്ഥാനത്ത് തന്നെ മത്സരിക്കുമെന്നും ധൈര്യമുണ്ടെങ്കിൽ മത്സരിച്ച് തോൽപ്പിക്കട്ടേയെന്നും സാന്ദ്ര പറഞ്ഞു.
SUMMARY: Producers Association elections: Sandra Thomas’ nomination rejected

NEWS DESK

Recent Posts

എംഡിഎംഎ കടത്ത്; മലയാളി നഴ്സിംഗ് വിദ്യാര്‍ഥിനി ബെംഗളൂരുവില്‍ പിടിയില്‍

ബെംഗളൂരു: കേരളത്തിലേക്ക് എംഡിഎംഎ എത്തിക്കുന്ന കണ്ണിയിൽപ്പെട്ട വിദ്യാര്‍ഥിനിയെ ബെംഗളൂരുവില്‍ നിന്ന് കേരള പോലീസ് പിടികൂടി. പാലാ സ്വദേശി അനുവിനെയാണ് ഫോർട്ട്…

27 minutes ago

ചിന്നസ്വാമി സ്റ്റേഡിയം ദുരന്തം: മരിച്ചയാളുടെ മൃതദേഹത്തിൽ നിന്ന് സ്വർണമാല കവർന്ന മോർച്ചറി ജീവനക്കാരൻ അറസ്റ്റിൽ

ബെംഗളൂരു: ചിന്നസ്വാമി സ്റ്റേഡിയം ദുരന്തത്തിൽ മരിച്ച 13 വയസ്സുകാരിയുടെ മൃതദേഹത്തിൽ നിന്നു സ്വർണ മാല മോഷ്ടിച്ച മോർച്ചറി ജീവനക്കാരൻ അറസ്റ്റിൽ.…

54 minutes ago

കൃഷിയിടത്തിൽ 20 മയിലുകൾ ചത്തനിലയിൽ; വിഷം കൊടുത്തതെന്ന് സംശയം

ബെംഗളൂരു: കർണാടകയിൽ വന്യമൃഗങ്ങളെ കൂട്ടത്തോടെ ചത്ത നിലയിൽ കണ്ടെത്തുന്ന  സംഭവം വീണ്ടും. തുമക്കൂരുവിലെ മധുഗിരിയിൽ കൃഷിയിടത്തിൽ 20 മയിലുകളെ ചത്തനിലയിൽ…

2 hours ago

നാളെ അതിതീവ്ര മഴക്ക് സാധ്യത; മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ അതിതീവ്ര മഴയ്ക്ക് സാധ്യത. മൂന്ന് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. തൃശൂർ, എറണാകുളം, ഇടുക്കി ജില്ലകളിലാണ്…

2 hours ago

തിരഞ്ഞെടുപ്പ് ക്രമക്കേട് ആരോപണം: രാഹുൽ ഗാന്ധിയുടെ ബെംഗളൂരുവിലെ പ്രതിഷേധം ഓഗസ്റ്റ് 8ലേക്ക് മാറ്റി

ബെംഗളൂരു: ലോക്സഭാ തിരഞ്ഞെടുപ്പിൽ കർണാടകയിൽ തിരഞ്ഞെടുപ്പ് കമ്മിഷന്റെ സഹായത്തോടെ ക്രമക്കേട് നടന്നെന്ന ആരോപണത്തിൽ കോൺഗ്രസ് നാളെ ബെംഗളൂരുവിൽ നടത്താനിരുന്ന പ്രതിഷേധം…

2 hours ago

എം.ആർ.അജിത്കുമാർ എക്സൈസ് കമീഷണറായി ചുമതലയേറ്റു

തിരുവനന്തപുരം: എക്സൈസ് കമീഷണറായി എ.ഡി.ജി.പി എം.ആർ.അജിത്കുമാർ ചുമതലയേറ്റു. തിങ്കളാഴ്ച ഉച്ചക്ക് 12.30 ഓടെയാണ് നന്ദാവനത്തെ എക്സൈസ് ആസ്ഥാനത്ത് അദ്ദേഹമെത്തിയത്. ഗാർഡ്…

3 hours ago