ബെംഗളൂരു: നഗരത്തിലെ ഏറ്റവും തിരക്കേറിയ സർജാപുർ റോഡ്, വൈറ്റ്ഫീൽഡ്, ഹെബ്ബാൾ, ദേവനഹള്ളി എന്നിവിടങ്ങളിൽ പ്രതിവർഷം 8 ശതമാനം മുതൽ 12 ശതമാനം വരെ പ്രോപ്പർട്ടി മൂല്യവർധനവ് ഉണ്ടായേക്കും. ഇതോടെ ഈ സ്ഥലങ്ങളിലെ വാടക വീടുകൾക്കും വില കൂടുമെന്ന് ബെംഗളൂരുവിലെ കോൺഫെഡറേഷൻ ഓഫ് റിയൽ എസ്റ്റേറ്റ് ഡെവലപ്പേഴ്‌സ് അസോസിയേഷൻസ് ഓഫ് ഇന്ത്യ (ക്രെഡായ്) പ്രസിഡന്റ് അമർ മൈസൂരു പറഞ്ഞു.
റെസിഡൻഷ്യൽ പ്രോപ്പർട്ടികളെയാണ് വില വർധനവ് പ്രധാനമായും ബാധിക്കുക. നിലവിൽ ഐടി കമ്പനികൾ ഏറ്റവും കൂടുതൽ പ്രദേശങ്ങൾ കൂടിയാണിവ. ഇതിനോടകം ഈ പ്രദേശങ്ങളിൽ വാടക നിരക്ക് കൂടുതലാണ്. സ്ഥലത്തിന്റെ മൂല്യവർധന പ്രാബല്യത്തിൽ വന്നാൽ വാടക നിരക്കുകൾ ഇനിയും ഉയരും.
കഴിഞ്ഞ രണ്ടോ മൂന്നോ വർഷമായി ഈ പ്രദേശങ്ങൾ വലിയ വളർച്ച കൈവരിച്ചിട്ടുണ്ട്. ഐടി, ഇൻഫർമേഷൻ ടെക്നോളജി അധിഷ്ഠിത സേവനങ്ങൾ (ഐടിഇഎസ്), ബാങ്കിംഗ്, ധനകാര്യ സേവനങ്ങൾ, ഇൻഷുറൻസ് മേഖല കമ്പനികൾ എന്നിവ പ്രധാനമായും ഈ പ്രദേശങ്ങൾ കേന്ദ്രീകരിച്ചാണ് പ്രവർത്തിക്കുന്നത്.
സാറ്റലൈറ്റ് ടൗൺ റിംഗ് റോഡ് (എസ്ടിആർആർ) വന്നതോടെ ഈ സ്ഥലങ്ങളിലേക്കുള്ള ക്കുള്ള കണക്റ്റിവിറ്റി വളരെയധികം മെച്ചപ്പെടുത്തിയിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതിനോടകം 1ബിഎച്ച്കെ വാടക മുറിക്കായി വൈറ്റ്ഫീൽഡിൽ കുറഞ്ഞത് 11,000 രൂപ മുതലാണ് വാടകനിരക്ക്. ഇത് ഇനിയും ഉയരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
TAGS: PROPERTY RATE
SUMMARY: Hebbal, Devanahalli property rates to rise 8-12%
ബെംഗളൂരു: വന്യമൃഗ ആക്രമണത്തില്‍ മനുഷ്യര്‍ കൊല്ലപ്പെടുന്ന സംഭവങ്ങള്‍ വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തില്‍ ബന്ദിപ്പൂര്‍, നാഗര്‍ഹോള വന്യജീവി സങ്കേതങ്ങളിലെ ടൂറിസം സഫാരി പ്രവര്‍ത്തനങ്ങള്‍…
ന്യൂഡല്‍ഹി: ഡല്‍ഹി വിമാനത്താവളത്തിൽ സാങ്കേതിക തകരാർ കാരണം വൈകിയത് 800 വിമാന സർവീസുകൾ. ഇതുവരെയും തകരാർ പരിഹരിച്ചിട്ടില്ല. അന്താരാഷ്ട്ര സർവീസുകളും…
ബെംഗളൂരു: സുവർണ കർണാടക കേരളസമാജം ബെംഗളൂരു നോര്‍ത്ത് സോണ്‍ 'സുവർണ ജ്യോതി 2025' നവംബർ 9 ന് രാവിലെ 11…
തിരുവനന്തപുരം: തിരുവനന്തപുരം മെട്രോ റെയില്‍ പദ്ധതിയുടെ ആദ്യ ഘട്ട അലൈന്‍മെൻ്റിന് അംഗീകാരം. ടെക്നോപാര്‍ക്കിന്റെ മൂന്ന് ഫേസുകള്‍, വിമാനത്താവളം, തമ്പാനൂര്‍ ബസ് സ്റ്റാന്റ്,…
തിരുവനന്തപുരം: കെ ജയകുമാർ ഐഎഎസ് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായേക്കുമെന്ന് സൂചന. അന്തിമ തീരുമാനം നാളെയുണ്ടാകും. മുന്‍ ചീഫ് സെക്രട്ടറിയാണ്…
തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഭരണസമിതി മാറുമെന്നും പുതിയ പ്രസിഡണ്ടിനെ തീരുമാനിച്ചിട്ടുണ്ടെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. സര്‍ക്കാര്‍…